എല്‍‌ഡി‌എഫിന് മുന്‍തൂക്കം ലഭിക്കുമെന്ന ഫലവുമായി കൈരളി ചാനലിന്‍റെ പേരില്‍ പ്രചരിക്കുന്ന പ്രീ-പോള്‍ സര്‍വേ ന്യൂസ് കാര്‍ഡ് വ്യാജം… സത്യമറിയൂ…

രാഷ്ട്രീയം | Politics

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫിനാണ് മുൻതൂക്കം ലഭിക്കുക എന്ന തെരഞ്ഞെടുപ്പ് സർവേ ഫലം കാണിക്കുന്ന കൈരളി ചാനലിന്‍റെ ന്യൂസ് കാർഡ് പ്രചരിക്കുന്നുണ്ട്.  

പ്രചരണം

എല്‍ഡിഎഫ്-16, യുഡിഎഫ്-4, എന്‍ഡിഎ-0 എന്നിങ്ങനെ സീറ്റ് നില പ്രവചിക്കുന്ന കൈരളി ടിവി സർവേയുടെ  ന്യൂസ് കാർഡാണ് പ്രചരിക്കുന്നത്. കൈരളി ന്യൂസിന്റെ ലോഗോയും പേരും ന്യൂസ് വ്യക്തമാണ്. 

കൈരളിയെ പരിഹസിച്ചു കൊണ്ട് ഒപ്പമുളള അടിക്കുറിപ്പ് ഇങ്ങനെ: “4 സീറ്റ് യുഡിഎഫിന് നൽകിയ ആ മഹാമനസ്കത 🙏😉

FB postarchivd link

എന്നാൽ കൈരളി ന്യൂസിന്‍റെ പേരിൽ വ്യാജ പ്രചരണമാണ് നടത്തുന്നതെന്ന് ഫാക്റ്റ് ക്രസന്‍ഡോ അന്വേഷണത്തിൽ കണ്ടെത്തി.

വസ്തുത ഇതാണ്

ഞങ്ങൾ ന്യൂസ് കാർഡിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ സമാനമായ മറ്റൊരു ന്യൂസ് കാര്‍ഡ് ലഭിച്ചു. അതില്‍ തെരെഞ്ഞെടുപ്പ് പ്രീ-പോള്‍ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത് 24 ന്യൂസ് ആണ്. എന്നാല്‍ സീറ്റ് നില പ്രചരിക്കുന്ന കൈരളി പ്രീ-പോള്‍ ഫലത്തില്‍ നിന്നും വ്യത്യസ്തമാണ്. 

24 ന്യൂസ് ഇലക്ഷന്‍ അഭിപ്രായ സര്‍വേ അന്തിമ ഫലംഎന്നാണ് ഒപ്പമുള്ള വിവരണം. 24 ന്യൂസിന്‍റെ കാര്‍ഡിലുള്ള സര്‍വേ എഡിറ്റ് ചെയ്താണ് കൈരളിയുടെ പേരില്‍ പ്രചരിക്കുന്ന കാര്‍ഡ് നിര്‍മ്മിച്ചിരിക്കുന്നത്. 

archived link

24 ന്യൂസിന്‍റെ കാര്‍ഡിലെ അക്ഷരങ്ങളും പോസ്റ്റര്‍ ബാക്ക്ഗ്രൌണ്ടുമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. പ്രീ-പോള്‍ ഫലങ്ങളില്‍ മാത്രം മാറ്റം വരുത്തി. 

തുടര്‍ന്ന് പ്രചരണത്തിന്‍റെ യാഥാർത്ഥ്യം അറിയാനായി കൈരളി ന്യൂസ് ഫേസ്ബുക്ക് പേജ് തിരഞ്ഞപ്പോള്‍ കൈരളി ന്യൂസ് ലോഗോ ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണ് എന്നും കൈരളി തെരഞ്ഞെടുപ്പ് സർവേ നടത്തിയിട്ടില്ല എന്നും വ്യക്തമാക്കി കൈരളി പ്രസിദ്ധീകരിച്ച പോസ്റ്റ് ഞങ്ങൾക്ക് ലഭിച്ചു. 

archived link

കൂടുതല്‍ വ്യക്തതക്കായി ഞങ്ങള്‍ കൈരളി ന്യൂസ് ഡെസ്കുമായി ബന്ധപ്പെട്ടു. കൈരളിയുടെ പേരില്‍ നടത്തുന്ന വ്യാജ പ്രചരണമാണിതെന്നും ചാനല്‍ ഇതുവരെ പ്രീ-പോള്‍ സര്‍വേ നടത്തിയിട്ടില്ലെന്നും സീനിയര്‍ റിപ്പോര്‍ട്ടര്‍ അറിയിച്ചു. 

നിഗമനം 

കൈരളി ന്യൂസിന്‍റെ പ്രീ-പോള്‍ സര്‍വേ ഫലം എന്ന നിലയില്‍ പ്രചരിപ്പിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡാണ്. കൈരളി ന്യൂസ് ഇതുവരെ പ്രീ-പോള്‍ സര്‍വേ നടത്തിയിട്ടില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:എല്‍‌ഡി‌എഫിന് മുന്‍തൂക്കം ലഭിക്കുമെന്ന ഫലവുമായി കൈരളി ചാനലിന്‍റെ പേരില്‍ പ്രചരിക്കുന്ന പ്രീ-പോള്‍ സര്‍വേ ന്യൂസ് കാര്‍ഡ് വ്യാജം… സത്യമറിയൂ…

Fact Check By: Vasuki S 

Result: False