ഉലകനായകന്‍ കമല്‍ ഹാസന്‍ നിരീക്ഷണത്തില്‍ എന്ന പ്രചരണം സത്യമോ?

Coronavirus ദേശീയം രാഷ്ട്രീയം

വിവരണം

സൂപ്പര്‍ സ്റ്റാര്‍ കമല്‍ ഹാസന്‍ നിരീക്ഷണത്തില്‍ എന്ന പേരില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്. ഇത്തരത്തില്‍ അഘോരി എന്ന പേരിലൊരു ഗ്രൂപ്പില്‍ അനുരാജ് ആദിത്യ അനുരാജ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിന് ഇതുവരെ 91 ഷെയറുകളും 536ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. 

Facebook PostArchived Link

എന്നാല്‍ കോവിഡ് സംശയത്തിന്‍റെ പേരിലോ അല്ലെങ്കില്‍ ഏതെങ്കിലും വിദേശയാത്രയുടെ പേരിലോ കമല്‍ ഹാസന്‍ നിരീക്ഷണത്തില്‍ കഴിയുകയാണോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

കമല്‍ ഹാസന്‍ എന്ന പേര് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ തന്നെ അദ്ദേഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ലഭ്യമായി. ഇതില്‍ ഏറ്റവും പുതുതായി വൈറലായിരിക്കുന്ന വാര്‍ത്തകള്‍ കമല്‍ ഹാസന്‍ നിരീക്ഷണത്തില്‍ എന്ന പ്രചരണത്തെ കുറിച്ചുള്ളതാണ്. വാര്‍ത്തകളില്‍ നിന്നും മനോരമ ന്യൂസ് അവരുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട് ഇപ്രകാരമാണ്. കമല്‍ ഹാസന്‍ ക്വാറന്‍റൈനില്‍ എന്ന പ്രചരണം വ്യാജം. താരത്തിന്‍റെ ചെന്നൈയിലെ വീടിന് മുന്നില്‍ ചെന്നൈ കോര്‍പ്പൊറേഷന്‍ പതിച്ച ക്വാറന്‍റൈന്‍ നോട്ടീസിന്‍റെ പേരില്‍ ഉയര്‍ന്നതാണ് വിവാങ്ങള്‍. മകള്‍ ശ്രുതി ഹസന്‍ മാര്‍ച്ച് 10ന് ലണ്ടനില്‍ നിന്ന് തിരികെ എത്തിയതിനാല്‍ മകളുമായി സമ്പര്‍ക്കം പുലര്‍ത്തിയ കമല്‍ഹാസനും ക്വാറന്‍റൈനില്‍ കഴിയുകയാണെന്ന പ്രചരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായത്. എന്നാല്‍ താരം പ്രചരണത്തിനെതിരെ രംഗത്ത് വന്നു. മകള്‍ താമസിക്കുന്നത് മുംബൈയിലെ വീട്ടിലാണെന്നും അതിന് ചെന്നൈയിലുള്ള വീട്ടില്‍ കോര്‍പ്പൊറേഷന്‍ എന്തിനാണ് നോട്ടീസ് പതിച്ചതെന്നും കമല്‍ ഹാസന്‍ പ്രതികരിച്ചു. നടപടി വിവാദമായതോടെ തെറ്റ് മനസിലാക്കി കോര്‍പ്പൊറേഷന്‍ നോട്ടീസ് നീക്കം ചെയ്തതായും വാര്‍ത്ത റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മക്കള്‍ നീതി മയ്യം എന്ന അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേരിലും അദ്ദേഹം വിശദീകരണം നല്‍കി. ചെന്നൈ കോര്‍പ്പൊറേഷന്‍ നോട്ടീസ് പതിച്ച വീട്ടലല്ല ഞാന്‍ കുറച്ച് നാളുകളായി താമസിക്കുന്നതെന്ന് എന്നെ അറിയാവുന്ന പലര്‍ക്കും അറിയുന്ന കാര്യമാണ്. അവിടെ മക്കള്‍ നീതി മയത്തിന്‍റെ പാര്‍ട്ടി ഓഫിസാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അവിടെയാണ് ഞാന്‍ ക്വാറന്‍റൈനില്‍ കഴിയുന്നു എന്ന തരത്തില്‍ നോട്ടീസ് പതിച്ചിരിക്കുന്നത്. ഞാന്‍ നിരീക്ഷണത്തിലല്ല. എന്നാല്‍ സമൂഹിക അകലം പാലിച്ച് തന്നെയാണ് കോവിഡിനെതിരെ പ്രതിരോധം തീര്‍ക്കുന്നതെന്നും കമല്‍ ഹാസന്‍ മക്കള്‍ നീതി മയത്തിന്‍റെ പേരില്‍ പ്രതകരിച്ചു.

ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ട്-

മനോരമ ന്യൂസ് വാര്‍ത്ത റിപ്പോര്‍ട്ട്-

മക്കള്‍ നീതി മയ്യം ഔദ്യോഗിക വാര്‍ത്ത കുറിപ്പ്-

Archived Link

നിഗമനം

താന്‍ ക്വാറന്‍റൈനില്‍ കഴിയുകയല്ലെന്നും പ്രചരണം വ്യാജമാണെന്നും കമല്‍ ഹാസനും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പാര്‍ട്ടിയും പ്രസ്താവന നടത്തിയതോടെ സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങള്‍ പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ഉലകനായകന്‍ കമല്‍ ഹാസന്‍ നിരീക്ഷണത്തില്‍ എന്ന പ്രചരണം സത്യമോ?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •