FACT CHECK: ‘വർഗീയ രാഘവനെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ സിപിഎമ്മുമായി സഹകരിക്കില്ലെന്ന് കാന്തപുരം’ എന്നത് വ്യാജപ്രചരണമാണ്…

പ്രാദേശികം രാഷ്ട്രീയം

പ്രചരണം 

നിയമസഭ തെരഞ്ഞെടുപ്പിന് കുറച്ചു ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ എങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാർത്ഥി പട്ടിക ഇനിയും പൂര്‍ണ്ണമായിട്ടില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിൽ നിറയുകയാണ്. ഇതര പാര്‍ട്ടിക്കാരെ കുറിച്ചുള്ള അപവാദ പ്രചാരണങ്ങളും സൈബര്‍ അണികള്‍ സജീവമായി നടത്തുന്നുണ്ട്. 

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം അടുത്തിടെ ഏറ്റെടുത്ത  എ.വിജയരാഘവനെക്കുറിച്ച് ചില പ്രചരണങ്ങൾ 

സാമൂഹ്യ മാധ്യമങ്ങളിൽ അടുത്ത കാലത്ത് പ്രത്യക്ഷപ്പെടുകയുണ്ടായി.   ഇവയിൽ പലതും വെറും അടിസ്ഥാനരഹിതമായ വ്യാജപ്രചരണങ്ങൾ മാത്രമായിരുന്നുവെന്ന് ഫാക്റ്റ് ക്രെസണ്ടോ അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തെപ്പറ്റി പ്രചരിക്കുന്ന മറ്റൊരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്.

വർഗീയ രാഘവനെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയില്ലെങ്കിൽ ഇപ്രാവശ്യം തെരഞ്ഞെടുപ്പിൽ സിപിഎമ്മുമായി സഹകരിക്കില്ല – കാന്തപുരം എന്ന വാചകങ്ങളും എ വിജയരാഘവന്‍റെ ചിത്രവുമാണ് പോസ്റ്റിലുള്ളത്. 

archived linkFB post

അഖിലേന്ത്യാ സുന്നി ജാമിയത്തുല്‍ ഉലാമ ജനറല്‍ സെക്രട്ടറി കാന്തപുരം അബൂബക്കർ മുസ്ലിയാർ എ വിജയരാഘവനെ കുറിച്ച്  ഇത്തരത്തിലൊരു പരാമർശം നടത്തി എന്നാണ് പോസ്റ്റിൽ ഉന്നയിക്കുന്ന അവകാശവാദം.  എന്നാൽ ഫാക്റ്റ് ക്രെസണ്ടോ  പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. വ്യാജ പ്രചരണമാണിതെന്ന് കണ്ടെത്തുകയും ചെയ്തു. 

ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ചില പോസ്റ്റുകളുടെ സ്ക്രീന്‍ ഷോട്ട് ഇതാ:

പ്രചരണത്തിന്‍റെ വിശദാംശങ്ങളും വാര്‍ത്തയുടെ യാഥാർഥ്യവും താഴെ കൊടുക്കുന്നു 

വസ്തുത ഇതാണ് 

വാർത്താമാധ്യമങ്ങളിൽ ഇത്തരത്തിൽ ഒരു വാര്‍ത്ത ഞങ്ങൾ തിരഞ്ഞെങ്കിലും ഒന്നുംതന്നെ ലഭ്യമായില്ല. ഇത്തരത്തിൽ യാതൊരു വാർത്തയും മാധ്യമങ്ങള്‍  പ്രസിദ്ധീകരിച്ചിട്ടില്ല എന്നതാണ് വാസ്തവം. മുസ്ലിം സമുദായ സംഘടനയുടെ മുതിർന്ന നേതാവായ കാന്തപുരം മുസ്ലിയാർ ഇത്തരത്തിൽ ഒരു പ്രസ്താവന സിപിഎം സംസ്ഥാന സെക്രട്ടറിയെ കുറിച്ച് പറഞ്ഞാൽ അത് തീർച്ചയായും വാർത്താപ്രാധാന്യം നേടും. എന്നാൽ ഇത്തരത്തിൽ ഒരു വാർത്ത മാധ്യമങ്ങൾ ആരും തന്നെ പ്രസിദ്ധീകരിച്ചിട്ടില്ല. 

അതിനാൽ പ്രചാരണത്തെ കുറിച്ചുള്ള വ്യക്തതയ്ക്കായി ഞങ്ങൾ കാന്തപുരം വൈസ് ചാൻസലറായി പ്രവർത്തിക്കുന്ന ദേശീയ ഇസ്ലാമിക വിദ്യാഭ്യാസ സമുച്ചയമായ  മർക്കസു സ്സഖാഫത്തി സ്സുന്നിയ്യയുടെ  മീഡിയ സെന്ററുമായി ബന്ധപ്പെട്ടു. മീഡിയ വിഭാഗം കോഡിനേറ്റർ ലുഖ്‌മാൻ അറിയിച്ചത്:  “ഇത് തീർത്തും വ്യാജപ്രചരണം മാത്രമാണ് ഇത്തരത്തിൽ ഒരു തീരുമാനം യാതൊരു പ്രസ്താവനയും കാന്തപുരം മുസ്ലിയാർ നടത്തിയിട്ടില്ല. തെരഞ്ഞെടുപ്പിൽ ഏതു രാഷ്ട്രീയ പാർട്ടിയോടൊപ്പം നിലകൊള്ളുന്നു എന്ന് യാതൊരു പരസ്യ പ്രസ്താവനയും ഇതുവരെ കാന്തപുരം നടത്തിയിട്ടില്ല. ഇത്തരത്തിൽ പ്രചരിക്കുന്നതെല്ലാം വ്യാജ വാർത്തകൾ മാത്രമാണ്.” 

ഇങ്ങനെ കാന്തപുരം ഒരു പ്രസ്താവന നടത്തിയിട്ടില്ല എന്ന് അദ്ദേഹത്തിന്‍റെ ഓഫീസിൽനിന്നും വ്യക്തമാക്കിയിട്ടുണ്ട് 

നിഗമനം 

ഈ പോസ്റ്റിൽ പറയുന്നത് പൂർണമായും തെറ്റായ വാർത്തയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും എ വിജയരാഘവനെ മാറ്റിയില്ലെങ്കിൽ ഇപ്രാവശ്യം തെരഞ്ഞെടുപ്പിൽ സിപിഎമ്മുമായി സഹകരിക്കില്ല എന്ന് കാന്തപുരം മുസ്ലിയാർ ഒരിടത്തും പറഞ്ഞിട്ടില്ല ഇതെല്ലാം വ്യാജപ്രചാരണം വാർത്തകൾ മാത്രമാണെന്ന് കാന്തപുരത്തിന്‍റെ ഓഫീസിൽ നിന്നും അറിയിച്ചിട്ടുണ്ട്.

Avatar

Title:‘വർഗീയ രാഘവനെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ സിപിഎമ്മുമായി സഹകരിക്കില്ലെന്ന് കാന്തപുരം’ എന്നത് വ്യാജപ്രചരണമാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •