കാശ്‌മീരിന് പകരം തങ്ങള്‍ക്ക് വിരാട് കോലിയെ മതിയെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ആരാധകര്‍ ബാനര്‍ ഉയര്‍ത്തിയ ചിത്രം യഥാര്‍ത്ഥമോ?

സാമൂഹികം

വിവരണം

ഞങ്ങള്‍ക്ക് കാശ്മീര്‍ വേണ്ട, പകരം കോലിയെ തരൂ; ഇതാ പാക്കിസ്ഥാനിലെ കോലിക്കൂട്ടം എന്ന തലക്കെട്ട് നല്‍കി ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്ത ഫെയ്‌സ്ബുക്കില്‍ വൈറലായിട്ടുണ്ട്. പാക്കിസ്ഥാനിലെ ക്രിക്കറ്റ് പ്രേമികള്‍ കശ്‌മീര്‍ ഞങ്ങള്‍ക്ക് വേണ്ട പകരം വിരാട്ട് കോലിയെ തന്നാല്‍ മതിയെന്ന ബാനര്‍ ഉയര്‍ത്തി നില്‍ക്കുന്നു എന്നതരത്തിലാണ് ഏഷ്യാനെറ്റിന്‍റെ വാര്‍ത്ത തലക്കെട്ട്. അവരുടെ വെബ്‌സൈറ്റില്‍ പബ്ലിഷ് ചെയ്തിരിക്കുന്ന വാര്‍ത്ത ഫെയ്‌സ്ബുക്കില്‍ പേജില്‍ ഷെയര്‍ ചെയ്തപ്പോള്‍ 731 ഷെയറുകളും 7,700ല്‍ അധികം ലൈക്കുകളുമാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്.

Archive Link

Archived News Link

എന്നാല്‍ പാക്കിസ്ഥാനിലെ കോലി ആരാധകര്‍ ഇത്തരമൊരു ബാനര്‍ ഉയര്‍ത്തിയോ. ഏഷ്യാനെറ്റ് നല്‍കിയിരിക്കുന്ന തലക്കെട്ടില്‍ പറയുന്നത് പോലെയുള്ള മുദ്രാവാഖ്യം ഉയര്‍ത്തിയാണോ അവര്‍ ബാനര്‍ ഉയര്‍ത്തിയത്. ഏഷ്യാനെറ്റ് നല്‍കിയിരിക്കുന്ന ആ ബാനര്‍ ചിത്രത്തിന്‍റെ പിന്നിലെ സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ബാനറിലെ യഥാര്‍ത്ഥ എഴുത്ത് ആരോ എ‍ഡിറ്റ് ചെയ്‌ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ചിത്രമാണ് ഏഷ്യാനെറ്റ് ഞങ്ങള്‍ക്ക് കാശ്മീര്‍ വേണ്ട, പകരം കോലിയെ തരൂ; ഇതാ പാക്കിസ്ഥാനിലെ കോലിക്കൂട്ടം എന്ന തലക്കെട്ടോടുകൂടി നല്‍കിയ വാര്‍ത്തയിലുള്ളത്. പ്രചരിക്കുന്ന ചിത്രത്തിലെ ബാനറില്‍ എഴുതിയിരിക്കുന്ന വാചകങ്ങള്‍ തര്‍ജ്ജിമ ചെയ്‌താണ് ഏഷ്യാനെറ്റ് ന്യൂസ് തലക്കെട്ട് നല്‍കിയിരിക്കുന്നതെന്നും ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. വാര്‍ത്തയിലെ പാക്കിസ്ഥാന്‍ പതാകയ്ക്കൊപ്പം ബാനര്‍ ഉയര്‍ത്തി നില്‍ക്കുന്ന യുവാക്കളുടെ ചിത്രം ഗൂഗിള്‍ ഇമേജസില്‍ റിവേ‌ഴ്‌സ് സര്‍ച്ച് ചെയ്തതില്‍ നിന്നും യഥാര്‍ത്ഥ ചിത്രം എന്താണെന്നത് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. ഇന്ത്യ ടുഡേ 2016 ഓഗസ്റ്റ് 8ന് അവരുടെ വെ‌ബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തില്‍ ബാനര്‍ ഉയര്‍ത്തിയ യുവാക്കളുടെ യഥാര്‍ത്ഥ ചത്രം ഉപയോഗിച്ചിട്ടുണ്ട്. ‘ We don’t want Kashmir, Give us Virat Kohli’ എന്ന ബാനര്‍ അല്ല അവര്‍ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. പകരം ‘We want Azadi’ (ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം) എന്ന വാചകമാണ് അവര്‍ ബാനറില്‍ എഴുതിയിരിക്കുന്നത്. മാത്രമല്ല ചിത്രത്തിലുള്ള ഇന്ത്യയില്‍ നിന്നും തങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണമെന്ന് മുദ്രാവാക്യം മുഴക്കി ബാനര്‍ ഉയര്‍ത്തി നില്‍ക്കുന്ന കാശ്‌മീരികളാണ്. പാക്കിസ്ഥാനിലെ യുവാക്കളല്ല എന്നതും ഇന്ത്യ ടുഡേയുടെ ലേഖനത്തില്‍ നിന്നും വ്യക്തമായി കഴിഞ്ഞു. കൂടാതെ കോലിയുടെ പാക്കിസ്ഥാനിലെ ആരാധകരാണ് ഇവര്‍ എന്ന പേരില്‍ നടക്കുന്ന പ്രചരണത്തിനനെതിരെ ഫ്രീ പ്രെസ് കാശ്‌മീര്‍ എന്ന മാധ്യമ വെബ്‌സൈറ്റ് വസ്‌തുത വിശകലനം നടത്തിയിരുന്നു. അതിലും യഥാര്‍ത്ഥ ചിത്രവും ഫോട്ടോഷോപ്പ് ചെയ്‌ത ചിത്രവും വേര്‍തിരിച്ച് പബ്ലിഷ് ചെയ്‌തിട്ടുണ്ട്. ഇന്ത്യാടുടെയും ലേഖനവും ഫ്രീപ്രെസ് കാശ്‌മീരിന്‍റെ വസ്‌തുത വിശകലനവും ചുവടെ-

India Today News Link

Archived Link

Archived LinkFree Press Kashmir News Link

നിഗമനം

എഡിറ്റ് ചെയ്‌ത് ജനങ്ങളെ തെറ്റ്ദ്ധരിപ്പിക്കും വിധം ആരോ പ്രചരിപ്പിച്ച ചിത്രം സത്യമാണെന്ന് കരുതിയാവാം ഏഷ്യാനെറ്റ് ന്യൂസ് ചിത്രത്തിന്‍റെ അടിസ്ഥാനത്തില്‍ വാര്‍ത്തയ്ക്ക് തെറ്റായ തലക്കെട്ട്  നല്‍കുകയും അതെ അഡിറ്റ് ചെയ്‌ത ചിത്രം ഇതിന് കവറായി നല്‍കുകയും ചെയ്‌തത്. ചിത്രത്തിന് പിന്നിലെ സത്യാവസ്ഥയെന്താണെന്ന് ബോധ്യപ്പെട്ട സ്ഥിതിക്ക് ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്തയുടെ തലക്കെട്ട് വസ്‌തുത വിരുദ്ധമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ചിത്രവും വ്യാജമാണ്. എന്നാല്‍ വാര്‍ത്തിയില്‍ വിശദീകരിക്കുന്നത് പോലെ കോലിയുടെ പാക്കിസ്ഥാന്‍ ആരാധകരെ സംബന്ധമായ മറ്റു വിവരങ്ങള്‍ എല്ലാം തന്നെ ശരി തന്നെയാണ്. എന്നാല്‍ വാര്‍ത്തയുടെ തലക്കെട്ടും അതിനെ ആധാരമാക്കി ഉപയോഗിച്ചിരിക്കുന്ന ചിത്രവും പൂര്‍ണമായി വ്യാജമാണെന്ന് അനുമാനിക്കാം.

Avatar

Title:കാശ്‌മീരിന് പകരം തങ്ങള്‍ക്ക് വിരാട് കോലിയെ മതിയെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ആരാധകര്‍ ബാനര്‍ ഉയര്‍ത്തിയ ചിത്രം യഥാര്‍ത്ഥമോ?

Fact Check By: Harishankar Prasad 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •