കത്വ പീഡനക്കേസ് വിധി പ്രഖ്യാപനം നടന്നോ..?

രാഷ്ട്രീയം സാമൂഹികം

വിവരണം

കൊണ്ടോട്ടി സഖാക്കൾഎന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 മെയ് 30 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 12000 ഷെയറുകൾ കടന്നിട്ടുണ്ട്. കത്വ പീഡനത്തിനിരയായി ദാരുണമായി കൊലചെയ്യപ്പെട്ട ആസിഫയുടെ ചിത്രവും “തെളിവില്ല. എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. ദിസ് ഈസ് മൈ ഇന്ത്യ എന്ന വാചകവും ” കൂടാതെ “മോളെ മാപ്പ്…?

ആസിഫ കേസിൽ 7 പ്രതികളെയും വെറുതെ വിട്ടു . മോഡി രണ്ടാം യുഗത്തിന് ഗംഭീര തുടക്കം….. .” എന്ന വിവരണവും ചേർത്ത് പ്രചരിപ്പിക്കുന്ന പോസ്റ്റിന് 2000 ലധികം പ്രതികരണങ്ങളും  200 റോളം കമന്റുകളും ലഭിച്ചിട്ടുണ്ട്.

archived link FB post

ഭാരതത്തെ മാത്രമല്ല ലോകത്തെ  മുഴുവൻ ഒരുപോലെ നടുക്കിയ സംഭവമായിരുന്നു കത്വ പീഡനം. പ്രതികളെ സംബന്ധിച്ച് മാധ്യമങ്ങളിൽ അഭ്യൂഹങ്ങളും ദുരൂഹതകളും വിവാദങ്ങളും നിറഞ്ഞ നിരവധി വാർത്തകൾ ഇതേപ്പറ്റി പ്രത്യക്ഷപ്പെട്ടിരുന്നു. പ്രതികൾക്ക് അർഹമായ ശിക്ഷ നൽകണമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും രാഷ്ട്രീയ പാർട്ടികളും സാമൂഹ്യ സംഘടനകളും വ്യക്തികളുമടക്കം അനേകം  പേരുടെ നേതൃത്വത്തിൽ നിരവധി കാംപയിനുകൾ നടന്നിരുന്നു.

പെൺകുട്ടിയെ ഇല്ലാതാക്കിയ നരാധമന്മാർക്ക് എന്ത് ശിക്ഷയാണ് ലഭിക്കുക എന്നറിയാൻ   കേസിന്‍റെ വിധിയ്ക്കായി ലോകം ഉറ്റു നോക്കുകയാണ്. ആ വിധി പുറത്തു വന്നോ..? പ്രതികളെ പോസ്റ്റിൽ പറയുന്നതുപോലെ വിട്ടയച്ചോ ..? നമുക്ക് അന്വേഷിച്ചു നോക്കാം

വസ്തുതാ വിശകലനം

ഞങ്ങൾ ഈ വാർത്ത ഗൂഗിളിൽ തിരഞ്ഞപ്പോൾ കേസിന്റെ വിധിയെക്കുറിച്ചുള്ള ചില സൂചനകൾ ലഭിച്ചു.

കത്വ പീഡന കൊലക്കേസ് വിധി ജൂൺ 10 നു പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് വിധിയെപ്പറ്റി ഒടുവിൽ പുറത്തുവന്ന വാർത്ത.

ഇന്ത്യൻ എക്‌സ്പ്രസ്സ് ഇതേപ്പറ്റി പ്രസിദ്ധീകരിച്ച വാർത്തയുടെ പരിഭാഷ താഴെ  കൊടുക്കുന്നു.

” കത്വ പീഡനക്കേസ് – ജൂൺ 10 നു വിധി പ്രഖ്യാപിച്ചേക്കും

കഴിഞ്ഞ മെയ് 30 നാണ് കോടതിയിൽ കേസ് ഫയൽ ചെയ്തത്. നിത്യേന എന്നവണ്ണം വിചാരണ നടന്നിരുന്നു. പത്താൻകോട്ട്  ആരംഭിച്ച് സുപ്രീം കോടതി വിധി പ്രകാരം പഞ്ചാബിലേയ്ക്ക് ട്രാൻസ്ഫെർ ചെയ്ത കത്വ പീഡന കൊലക്കേസ് വിചാരണ ഏതാനും വിസ്താരങ്ങൾ കൂടി കഴിഞ്ഞാൽ അവസാന വാദങ്ങളിലേയ്ക്ക് എത്തിച്ചേരും. വിധി ജൂൺ 10 നു പ്രസ്താവിക്കുമെന്നാണ് അറിയുന്നത്.

മെയ് 27 നു സെഷൻസ് കോടതി തെളിവ് ശേഖരിക്കൽ പൂർത്തിയാക്കിയിരുന്നു. വാദിഭാഗം തങ്ങളുടെ വാദം തീർത്തു കഴിഞ്ഞിട്ടുണ്ട്. എന്നാൽ പ്രതിഭാഗം വാദം തുടരും.

“അവസാന നടപടി ക്രമങ്ങൾ ജൂൺ 6 നു പൂർത്തിയാകും. 10 നു വിധി പ്രഖ്യാപിക്കാമെന്നാണ് കരുതുന്നത്.” — സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജഗദീശ്വർ കുമാർ ചോപ്ര പറഞ്ഞു. ഇതാണ് കാര്യങ്ങളാണ് വാർത്തയിൽ നൽകിയിട്ടുള്ളത്.

timesofindia, hindusthantimes തുടങ്ങിയ മാധ്യമങ്ങളും വിധിപ്രഖ്യാപനം ജൂൺ 10 നുണ്ടാകുമെന്ന് വാർത്ത നൽകിയിട്ടുണ്ട്. വാർത്തകളുടെ സ്ക്രീൻഷോട്ടും ലിങ്കുകളും വായനക്കാരുടെ സൗകര്യാർത്ഥം താഴെ കൊടുത്തിട്ടുണ്ട്.

archived linkhindustantimes
archived linkindianexpress
archived linktimesofindia

“ജമ്മു കശ്മീരിലെ കത്വയിൽ ഹിരാനഗർ പോലീസ്‌സ്റ്റേഷനാണ് കേസ് രെജിസ്റ്റർ ചെയ്ത് എഫ്‌ഐആർ സമർപ്പിച്ചത്. 2018 ജനുവരി 22 ന്  അന്വേഷണം ആരംഭിച്ച് 2018 ഏപ്രിൽ 9 ന് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. എന്നാൽ പരമോന്നത കോടതിയായ സുപ്രീം കോടതി കേസ് അവിടെ നിന്നും 30 കിലോമീറ്റർ അകലെ പഞ്ചാബിലുള്ള പത്താൻകോട്ട് എന്ന സ്ഥലത്തുള്ള സെഷൻസ് കോടതിയിലേക്ക് മാറ്റാൻ ഉത്തരവിട്ടു. കൂടാതെ നിത്യേന വിസ്താരം നടത്തി കാലതാമസമില്ലാതെ വാദം പൂർത്തിയാക്കണമെന്നും സുപ്രീം കോടതി മൂന്നംഗ ബെഞ്ചിന്‍റെ ഉത്തരവിൽ നിഷ്കർഷിച്ചിരുന്നു.

കുറ്റപത്ര പ്രകാരം 8 വയസ്സുള്ള പെൺകുട്ടിയെ 2018 ജനുവരി 10 നു തട്ടിക്കൊണ്ടുപോവുകയും കത്വ ജില്ലയിലെ ഒരു ചെറിയ അമ്പലത്തിനുള്ളിൽ വച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും മയക്കുമരുന്ന് നൽകി ഉറക്കി നാല് ദിവസം കഴിഞ്ഞപ്പോൾ അവൾ ഉറക്കമുണരാതെ മരണത്തിനു കീഴ്‌പ്പെടുകയുമായിരുന്നു. പ്രദേശത്ത് ന്യൂനപക്ഷമായ ഒരു നാടോടി സമുദായത്തെ അവിടെനിന്നും അകറ്റാൻ അതെ സമുദായത്തിൽപ്പെട്ട കുട്ടിയോട് കരുതിക്കൂട്ടി ആസൂത്രിതമായി നടത്തിയ നീക്കമായിരുന്നു ഇതെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നു.” ടൈംസ് ഓഫ് ഇന്ത്യ നൽകിയ വാർത്തയിൽ കേസിന്റെ വിവരണം ഇപ്രകാരം നൽകിയിട്ടുണ്ട്.

സുപ്രീം കോടതിയിൽ സമർപ്പിച്ച പരാതി വായിക്കാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക.

archived linkbarand bench

ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് പോസ്റ്റിൽ നൽകിയിട്ടുള്ള വാർത്ത പൂർണ്ണമായും വ്യാജമാണെന്നാണ്.

നിഗമനം

പോസ്റ്റിൽ നൽകിയിട്ടുള്ളത് പൂർണ്ണമായും വ്യാജമായ വാർത്തയാണ്. കത്വ പീഡനക്കൊലകേസ് വിധി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജൂൺ  10 നു പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മാധ്യമ വാർത്തകളുണ്ട്. കേസിന്റെ വിചാരണ ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞിട്ടുണ്ട്. വ്യാജമായ വാർത്ത വഹിക്കുന്ന ഈ പോസ്റ്റ് ദയവായി മാന്യ വായനക്കാർ പങ്കു വയ്ക്കാതിരിക്കുക

Avatar

Title:കത്വ പീഡനക്കേസ് വിധി പ്രഖ്യാപനം നടന്നോ..?

Fact Check By: Deepa M 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

1 thought on “കത്വ പീഡനക്കേസ് വിധി പ്രഖ്യാപനം നടന്നോ..?

  1. IM really sorry..Fake news ഞാ”ൻ വിശ്വസിച്ചു് ഷെയർ ചെയ്തു് – sorry

Comments are closed.