കള്ള വോട്ടിലൂടെ ജനാധിപത്യത്തെ സിപിഎം വെല്ലുവിളിച്ചുവെന്ന് കെജ്‌രിവാൾ പറഞ്ഞോ…?

രാഷ്ട്രീയം

വിവരണം

മാപ്ലാവുകൾ എന്ന കഴുതകൾ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും “നാണമില്ലാത്തവന്‍റെ ആസനത്തിൽ ആലു മുളച്ചാൽ അത് തണലാക്കുന്നവർ ആണ് കേരളത്തിലെ സിപിഎമ്മുകാർ എന്ന് അരവിന്ദ് കേജ്രിവാൾ ???” എന്ന എ വിവരണത്തോടെ ഒരു പോസ്റ്റ് പ്രചരിപ്പിക്കുന്നുണ്ട്. 2019  ഏപ്രിൽ 29 നു പ്രസിദ്ധീകരിച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 1400 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം ഇരിക്കുന്ന ഒരു ചിത്രവും കൂടെ ” കള്ളവോട്ടിലൂടെ ജനാധിപത്യത്തെയാണ് സിപിഎം വെല്ലുവിളിച്ചിരിക്കുന്നത്.ഇത് തരംതാണ പാർട്ടിയാണെന്ന് ഞാൻ കരുതിയില്ലെന്നും ഇങ്ങനെ ജയിക്കുന്നതിനേക്കാൾ നല്ലത് സിപിഎംമ്മിനു മറ്റു ചില വഴികളാണ് നല്ലത് ” എന്ന വാചകങ്ങളും ചേർത്താണ് പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

archived FB post

ഈ പോസ്റ്റിൽ ഉന്നയിക്കുന്ന വാദഗതികൾ സത്യമാണോ എന്ന് നമുക്ക് പരിശോധിക്കാം.

വസ്തുതാ പരിശോധന

ഇതേ വിഭാഗത്തിൽ ഏതാനും ഫേസ്‌ബുക്ക് പോസ്റ്റുകളുടെ വസ്തുതാ പരിശോധന ഞങ്ങൾ ചെയ്തിരുന്നു. താഴെ കൊടുത്തിട്ടുള്ള ലിങ്കുകൾ സന്ദർശിച്ച് വായിക്കാവുന്നതാണ്.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെപ്പറ്റി കെജ്‌രിവാൾ ഇങ്ങനെ അഭിപ്രായപ്പെട്ടോ ..?

സിപിഎമിനെ കുറിച്ച ഡല്‍ഹി മുഖ്യമന്ത്രി അ൪വിന്ദ് കേജ്രിവാല്‍ ഇങ്ങനെ ഒരു പരാമര്‍ശം നടത്തിയോ…?

ഇതേ വാർത്തയുടെ വിശദാംശംങ്ങൾ ലഭിക്കുമോ എന്നറിയാനായി പ്രമുഖ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളിലും സാമൂഹിക മാധ്യമങ്ങളിലും തിരഞ്ഞു നോക്കി. പക്ഷേ ഒന്നും ലഭ്യമായില്ല. ഈ പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത് 2019 ഏപ്രിൽ 29 നാണ്. ഏകദേശം അതിനു മുമ്പുള്ള മാധ്യമങ്ങളിലാണ് ഞങ്ങൾ  വാർത്ത അന്വേഷിച്ചത്. കേരളത്തിൽ കള്ളവോട്ട് നടന്നു എന്ന ആരോപണം വന്നിരുന്നു എങ്കിലും ഇലക്ഷൻ കമ്മീഷൻ ഔദ്യോഗികമായി ആരോപണം ശരിവച്ചിരുന്നില്ല. രണ്ടു ദിവസം മുമ്പാണ് കാസർഗോഡ്-കണ്ണൂർ മണ്ഡലങ്ങളിലെ ചില ബൂത്തുകളിൽ റീപോളിംഗ് നടത്താൻ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാ റാം മീണ ഉത്തരവിട്ടത്. ഇതേക്കുറിച്ച് വന്ന ചില മാധ്യമ വാർത്തകൾ താഴെ കൊടുക്കുന്നു.

archived link
keralakaumudi
archived link
manoramaonline

സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്‍റെ അഭിപ്രായങ്ങളും നിലപാടുകളും വ്യക്തമാക്കുന്ന നേതാക്കന്മാരിലൊരാളാണ് അരവിന്ദ് കെജ്‌രിവാൾ. മറ്റു പാർട്ടികളെപ്പറ്റിയുള്ള അദ്ദേഹത്തിൻറെ കാഴ്ചപ്പാടുകൾ ഇത്തരത്തിൽ അദ്ദേഹം പങ്കുവെയ്ക്കാറുണ്ട്. അദ്ദേഹത്തിന്‍റെ ട്വിറ്റർ അക്കൗണ്ടിൽ തിരഞ്ഞെങ്കിലും ഞങ്ങൾക്ക് ഇത് സംബന്ധിച്ച പോസ്റ്റുകൾ ഒന്നുംതന്നെ ലഭ്യമായില്ല.

പ്രസ്തുത പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം തന്നെ ഈ വർത്തവ്യാജമായി സൃഷ്ടിച്ചതാണ് എന്ന വസ്തുതയ്ക്കുള്ള പ്രധാന തെളിവാണ്. “പിണറായിയും കെജ്‌രിവാളും കൂടികാഴ്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. രാവിലെ എട്ടരയ്ക്ക് ഡല്‍ഹി കേരളാ ഹൌസിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

മുഖ്യമന്ത്രിക്കൊപ്പം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്തു. കൂടിക്കാഴ്ചയില്‍ ദേശീയ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയായി.മതേതര ശക്തികള്‍ ഒന്നിക്കണമെന്നും ബിജെപിയെ നേരിടാന്‍ ഒരുമിച്ച് നില്‍ക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും ഇതിനെതിരെ യോജിച്ച പോരാട്ടം വേണമെന്ന് കെജ്‌രിവാള്‍ പറഞ്ഞു. പിണറായിയുമായി സൌഹൃദ കൂടികാഴ്ചാണ്  നടത്തിയതെന്നും കെജ്‌രിവാള്‍ പറഞ്ഞു.” ഈ വിവരണത്തോടെ ഒരു വാർത്ത 2017 ഏപ്രിൽ മാസം ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ സ്ക്രീൻഷോട്ടും ലിങ്കുകളും വായനക്കാരുടെ അറിവിലേക്കായി താഴെ നൽകുന്നു.

archived link
emalayalee
archived link
calicutjournal
archived link
heronewsonline

ഞങ്ങൾ മുമ്പ്  നടത്തിയ പരിശോധനയിൽ ലഭിച്ചതു പോലെ വാർത്ത വ്യാജമാണെന്ന ഫലങ്ങൾ തന്നെയാണ് ഈ പോസ്റ്റിന്റെ പേരിലും ലഭിച്ചത്.

നിഗമനം

ഈ പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്ന വാർത്ത പൂർണ്ണമായും വ്യാജമാണ്. അരവിന്ദ് കെജ്‌രിവാൾ കേരളത്തിലെ സിപിഎമ്മിനെ പറ്റി ഇത്തരത്തിൽ യാതൊരു പരാമർശവും നടത്തിയിട്ടില്ല. അതിനാൽ വസ്തുത മനസ്സിലാക്കാതെ ഈ വാർത്ത പ്രചരിപ്പിക്കാതിരിക്കാൻ മാന്യ വായനക്കാർ ശ്രദ്ധിക്കുക.

ചിത്രങ്ങൾ കടപ്പാട് ഫേസ്ബുക്ക്

Avatar

Title:കള്ള വോട്ടിലൂടെ ജനാധിപത്യത്തെ സിപിഎം വെല്ലുവിളിച്ചുവെന്ന് കെജ്‌രിവാൾ പറഞ്ഞോ…?

Fact Check By: Deepa M 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

1 thought on “കള്ള വോട്ടിലൂടെ ജനാധിപത്യത്തെ സിപിഎം വെല്ലുവിളിച്ചുവെന്ന് കെജ്‌രിവാൾ പറഞ്ഞോ…?

Comments are closed.