പത്താൻ സിനിമക്കെതിരെ കേരളത്തിലെ ജനങ്ങൾ രംഗത്ത് വരണം എന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടിട്ടില്ല…

ദേശീയം രാഷ്ട്രീയം

പത്താൻ സിനിമയിൽ നടി ദീപിക പദുക്കോൺ കാവി നിറമുള്ള ബിക്കിനി ധരിച്ചതിനെ ബിജെപി നേതാക്കൾ വിവാദമാക്കി. സിനിമ നിർമാതാക്കൾ ഹിന്ദു മതത്തിനെ ആക്ഷേപിച്ചുവെന്ന് മധ്യ പ്രദേശ് ആഭ്യന്ത്ര മന്ത്രി നറോത്തം മിശ്ര എന്ന ആരോപണം ഉയർത്തി. പ്രശ്നമുള്ള രംഗങ്ങൾ സിനിമയിൽ നിന്ന് മാറ്റിയിലെങ്കിൽ സംസ്ഥാനത്ത് സിനിമ നിരോധിക്കും എന്ന ഭീഷണിയും നൽകി.

ഇതിനിടെ കേരളത്തിലും പത്താൻ സിനിമക്കെതിരെ ജനങ്ങൾ രംഗത്തു വരണം എന്ന ആഹ്വാനം  ബിജെപി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ നടത്തി  എന്ന തരത്തിലുള്ള News18 മലയാളം വാർത്തയുടെ സ്ക്രീൻഷോട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ വാർത്തയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ വാർത്ത വ്യാജമാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link 

മുകളിൽ നമുക്ക് News18 മലയാളം വെബ്സൈറ്റിന്‍റെ വാർത്തയുടെ സ്ക്രീൻഷോട്ട് കാണാം. സ്ക്രീൻഷോട്ടിൽ പത്താൻ സിനിമയിലെ ഒരു പാട്ടിന്‍റെ ചിത്രത്തിനോടൊപ്പം ബിജെപി നേതാവ് അഡ്വ.ബി. ഗോപാലകൃഷ്ണന്‍റെയും ചിത്രം നമുക്ക് കാണാം. 

വാർത്തയുടെ തലക്കെട്ട് ഇപ്രകാരമാണ്: “കേരളാജനത ഒന്നടങ്കം പത്താൻ സിനിമക്കെതിരെ രംഗത് വരണം, മേലിൽ ഹിന്ദുവിന്‍റെ അടയാളങ്ങൾ വാണിജ്യ താല്പര്യങ്ങൾക്കുപയോഗിക്കാൻ അനുവദിച്ചുകൂടാ: ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ.

ഇതേ പോലെ കഴിഞ്ഞ ദിവസം സംസ്ഥാന ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രന്‍റെ  പേരിലും വ്യാജ വാർത്ത പ്രചരിപ്പിക്കുകേയുണ്ടായിരുന്നു. ഈ പ്രചരണത്തിനെ കുറിച്ച് ഞങ്ങൾ നടത്തിയ ഫാക്ട് ചെക്ക് താഴെ നൽകിയ ലിങ്ക് ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് വായിക്കാം. 

Also Read |ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഷാരുഖ് ഖാൻ്റെ പത്താൻ സിനിമയെ കേരളത്തിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല എന്ന് പറഞ്ഞിട്ടില്ല…

എന്നാൽ ഈ വാർത്ത സത്യമോ അതോ വ്യാജമോ എന്ന് നമുക്ക് പരിശോധിക്കാം.

വസ്തുത ഇങ്ങനെ

ബി. ഗോപാലകൃഷ്ണൻ ഇത്തരത്തിൽ എന്തെങ്കിലും പ്രസ്താവന നടത്തിയോ എന്ന് അറിയാൻ ഞങ്ങൾ ഇതുമായി ബന്ധപ്പെട്ട വാർത്തകൾ അന്വേഷിച്ചു. പക്ഷെ ഇത്തരത്തിലൊരു വാർത്ത എവിടെയും കണ്ടെത്തിയില്ല. ഞങ്ങൾ News18 മലയാളം വെബ്സൈറ്റിലും പരിശോധിച്ചു. പക്ഷെ അവിടെയും ഇത്തരമൊരു വാർത്തയുണ്ടായിരുന്നില്ല.

ഞങ്ങൾ അഡ്വ. ബി. ഗോപാലകൃഷ്ണനുമായി ബന്ധപെട്ടു. ഈ വാർത്ത വ്യാജമാണെന്നും അദ്ദേഹം ഇത്തരത്തിൽ യാതൊരു പരാമർശം നടത്തിയിട്ടില്ല എന്നും അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചു. “സിനിമയുടെ പേരില്‍ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളോട് ഒട്ടും യോജിക്കുന്നില്ല. ഈ വിവാദങ്ങള്‍ അനാവശ്യമാണ്. രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. സിനിമ തിയേറ്ററുകളില്‍ വരുന്നതിനോട് വിയോജിപ്പില്ല”

തുടർന്ന് ഞങ്ങൾ News18 മലയാളവുമായി ബന്ധപെട്ടു. ഇത്തരത്തിലൊരു വാർത്ത News18 മലയാളം എവിടെയും കൊടുത്തിട്ടില്ല എന്ന് സീനിയർ കറസ്പോണ്ടന്‍റ് അനീഷ് കുമാർ എം.എസ് . ഞങ്ങളോട് വ്യക്തമാക്കി. ഈ വാർത്ത ഞങ്ങളുടെ സ്ക്രീൻഷോട്ട് മോർഫ് ചെയ്ത് ഉണ്ടാക്കിയതാണ് എന്ന് അദ്ദേഹം കൂട്ടിചേർത്തു.

നിഗമനം

ഷാറൂഖ് ഖാനും ദീപിക പാദുക്കോണും അഭിനയിച്ച ബോളിവുഡ് സിനിമ പത്താനിനെ കുറിച്ച് ബി.ഗോപാലകൃഷ്ണൻ ഇത്തരത്തിൽ പരാമർശം നടത്തിയിട്ടില്ല എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഇത്തരത്തിൽ ഒരു വാർത്ത News18 മലയാളം  പ്രസിദ്ധികരിച്ചിട്ടില്ല എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. അതിനാൽ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ഈ പ്രചാരണം തെറ്റാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പത്താൻ സിനിമക്കെതിരെ കേരളത്തിലെ ജനങ്ങൾ രംഗത്ത് വരണം എന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടിട്ടില്ല…

Fact Check By: Mukundan K 

Result: Altered

  •  
  •  
  •  
  •  
  •  
  •  
  •  
  •