ഉത്തരിണ്ട്യന്‍ തോഴലളികള്‍ കാരണം കേരളം കുഷ്ഠരോഗം ഭീതിയിലാണോ…?

ആരോഗ്യം സാമൂഹികം

വിവരണം

Archived Link

“കേരളം കുഷ്ടരോഗ ഭീതിയിൽ ,135 കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടു കഴിഞ്ഞു എത്രയോ വർഷം മുമ്പ് നാം നാടുകടത്തിയ ഈ മഹാ രോഗം വീണ്ടും തിരികെ വരുന്നതിനു പിന്നിൽ ഉത്തരേന്ത്യൻ തൊഴിലാളിക്യാമ്പുകളാണ് ,രോഗം പിടിപ്പെട്ടാൽ 5 വർഷങ്ങൾക്ക് ശേഷം മാത്രം രോഗലക്ഷണങ്ങൾ കാണിക്കുന്ന ഈ മഹാ രോഗം ഭയാനകം തന്നെയാണ് ഇടനിലക്കാർ മുഖാന്തരം ഇവിടെ എത്തുന്ന തൊഴിലാളികളെ കൃത്യമായ വൈദ്യപരിശോധനയും പോലീസ് വെരിഫിക്കേഷനും നടത്താതെ ലാഭം മാത്രം മുന്നിൽ കണ്ട് വൃത്തിഹീനമായ ക്യാമ്പുകളിൽ ത്താമസിപ്പിച്ച് ജോലി ചെയ്യിക്കുന്നു” എന്ന വാചകതോടൊപ്പം 2019 ഏപ്രില്‍ 29 ന് Tripunithura എന്ന ഫേസ്‌ബുക്ക്  പേജിൽ ഒരു പോസ്റ്റ് പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ പോസ്റ്റിൽ  പറയുന്നത് കേരളം കുഷ്ഠരോഗ ഭീതി നേരിടുകയാണ്. ഇതുവരെ 135 കേസുകൾ  മുന്നിൽ വന്നിട്ടുണ്ട്. രോഗം പകരുന്നത് ഉത്തരേന്ത്യയിൽ നിന്നും വരുന്ന തൊഴിലാളികളുടെ ക്യാമ്പിൽ  നിന്നാണെന്നും ഈ പോസ്റ്റ് പറയുന്നു. അതിനാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വരുന്ന തൊഴിലാളികളുടെ ആരോഗ്യ നില പരിശോധിക്കണം അതുപോലെ തന്നെ   പോലീസ് പരിശോധന നടത്തുകയും വേണമെന്ന നിർദ്ദേശവും പോസ്റ്റിലൂടെ നല്കുന്നു.

വസ്തുത പരിശോധന

ആദ്യം ഞങ്ങൾ  കേരളത്തിൽ  കുഷ്ഠരോഗ ഭീതിയെ കുറിച്ച്  വാർത്തകളുണ്ടോ  എന്ന് പരിശോധിച്ചു നോക്കി. പരിശോധനയിൽ  ഞങ്ങൾക്ക്   മാതൃഭുമി ഉൾപ്പെടെ  പല വെബ്സൈറ്റുകളും  പ്രസിദ്ധികരിച്ച വാർത്തകൾ  ലഭിച്ചു. മാതൃഭൂമി പ്രസിദ്ധികരിച്ച വാർത്തയിൽ  പോസ്റ്റിൽ  പറയുന്നതു  പോലെ കേരളത്തിൽ  കുഷ്ഠരോഗത്തിന്‍റെ135 പുതിയ കേസുകൾ  കണ്ടെത്തിയിട്ടുണ്ട്, പക്ഷെ അത് കേരള ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ  അശ്വമേധം എന്ന പദ്ധതിയിലാണ്. കേന്ദ്ര സർക്കാർ  2005ൽ  കേരളത്തെ  കുഷ്ഠരോഗ വിമുക്തമായി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ഇതിനുശേഷം  ഇത്തരത്തിലൊരു പദ്ധതി  സംസ്ഥാനത്ത് ആവശ്യം വന്നിരുന്നില്ല. പിന്നീട് പലയിടത്തും രോഗം റിപ്പോർട്ട് ചെയ്തതോടെ കുഷ്ഠരോഗം  ഇല്ലാതാക്കാനായി സംസ്ഥാന സർക്കാർ  അശ്വമേധം പദ്ധതി അടുത്ത കാലത്ത്  നടപ്പിലാക്കി. അതിന്‍റെ  ഭാഗമായി ആദ്യ ഘട്ടത്തിൽ  8 ജില്ലകളിൽ  62.5 ലക്ഷത്തോളം വീടുകൾ നേരിട്ട്  സന്ദർശിച്ച്  കുഷ്ഠരോഗികളെ കണ്ടെത്താൻ  ശ്രമം  നടത്തി.

Patienthelp.orgArchived Link
MathrubhumiArchived Link
The HinduArchived Link
UniindiaArchived Link

കൂടതല്‍ അറിയാനായി സംസ്ഥാന ലെപ്രസി ഓഫീസർ ഡോ. പദ്‌മലതയോട് ഞങ്ങളുടെ പ്രതിനിധി നേരിട്ട് സംസാരിച്ചു. അവർ പറഞ്ഞത് ഇപ്രകാരമാണ്

കേരളം പുതുതായി  കുഷ്ഠരോഗ ഭീതിയെ നേരിടുന്നില്ലെന്ന്  ഡോ. പദ്മലത വ്യക്തമാക്കുന്നു. എല്ലാ കൊല്ലവും  കേരളത്തിൽ 500-600 കേസുകൾ സാധാരണ വരാറുള്ളതാണ്. ഉത്തരേന്ത്യയിൽ നിന്നും വരുന്ന തൊഴിലാളികൾ കാരണമാണ്  കുഷ്ഠരോഗം പകരുന്നതെന്ന വാർത്ത വ്യാജമാണ്. കേരളത്തിൽ 90 ശതമാനം ആളുകൾക്കും കുഷ്ഠരോഗം പ്രതിരോധിക്കാനുള്ള ശേഷി ജന്മനാൽ തന്നെയുണ്ട്. പ്രതിരോധ ശേഷില്ലാത്ത 10 ശതമാനം പേരിലാണ്  കുഷ്ഠരോഗം സാധാരണയായി കണ്ടെത്തുന്നത്. ഇതിൽ കുട്ടികളും പെടും.

കുടാതെ ഈ പോസ്റ്റിൽ  നല്കിയ ചിത്രത്തിൽ കാണുന്ന ചർമാവസ്ഥ  കുഷ്ടരോഗമല്ല പല കാരണങ്ങളാലുണ്ടാകുന്ന ഉണ്ടാകുന്ന  ഒരു രോഗാവസ്ഥയാണ്. ഇതിന്‍റെ പേര് എരിതെമ മാർജിനാറ്റം   (Erythema Marginatum) എന്നാണ്. സാധാരണ അലർജി മുതൽ കാൻസർ വരെയുള്ള  രോഗങ്ങളുടെ ഒരു ലക്ഷണം ആയിരിക്കാം ഈ ചർമാവസ്ഥ.

നിഗമനം

ഈ പോസ്റ്റിൽ  പറയുന്ന വിവരണം പൂർണ്ണമായി വ്യാജമാണ്. കേരളത്തിൽ പുതുതായി കുഷ്ഠരോഗ ഭീതിയില്ല. കേരളത്തിൽ  90 ശതമാനം ജനങ്ങൾക്ക് കുഷ്ഠരോഗം പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. അതിനാൽ ഈ പോസ്റ്റ് ദയവായി  പ്രിയ വായനക്കാർ പങ്കു പങ്കുവയ്ക്കരുതെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Avatar

Title:ഉത്തരിണ്ട്യന്‍ തോഴലളികള്‍ കാരണം കേരളം കുഷ്ഠരോഗം ഭീതിയിലാണോ…?

Fact Check By: Harish Nair 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •