കേരള സ്റ്റോറി അഭിനേത്രി മുസ്ലിം യുവാവിനെ വിവാഹം കഴിച്ചു… വ്യാജ പ്രചരണത്തിന്‍റെ സത്യമിതാണ്…

സാമൂഹികം

കേരള സ്റ്റോറി എന്ന ചിത്രം തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.  ചിത്രത്തെപ്പറ്റിയുള്ള ചർച്ചകൾ സാമൂഹ്യ മാധ്യമങ്ങളിലും പുരോഗമിക്കുന്നു. തീവ്രവാദ സംഘങ്ങളുടെ സ്വാധീനം മൂലം മതപരിവർത്തനത്തിന് വിധേയരായി സിറിയയിലേക്കും  അഫ്ഗാനിലേക്കും കടത്തിക്കൊണ്ടുപോകുന്ന മലയാളി പെൺകുട്ടികളുടെ ദുരനുഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.  ഇതിനിടെ ചിത്രത്തിലെ നായിക മുസ്ലിം മത വിഭാഗത്തിൽപ്പെട്ട ഒരാളെ വിവാഹം കഴിച്ചു എന്നൊരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  

പ്രചരണം

അതായത് ലൌ ജിഹാദിനെതിരെയുള്ള സിനിമയിലെ നായിക തന്നെ മുസ്ലിം മതവിഭാഗത്തിൽപ്പെട്ട ആളെ വിവാഹം ചെയ്തു എന്നാണ് ആരോപിക്കുന്നത്. വിവാഹ വേഷത്തിലുള്ള സ്ത്രീയുടെയും പുരുഷന്‍റെയും രണ്ട് ചിത്രങ്ങൾ കാണാം.  ഒരു വ്യക്തി ഇവരെക്കുറിച്ച് വിവരണം നൽകുകയാണ്:  കേരള സ്റ്റോറിയിലെ നായികയാണ് ചിത്രത്തിൽ കാണുന്നതെന്നും മുസ്ലിമായ ഒരാളെ ഇവർ വിവാഹം കഴിച്ചു എന്നും അയാൾ അറിയിക്കുന്നു. കേരള സ്റ്റോറിയിലെ അഭിനേത്രി ദേവോലിന ഭട്ടാചാര്യ ആണെന്നാണ് അവകാശപ്പെടുന്നത്. സിനിമ റിലീസായ ശേഷമാണ് ഇവർ ഷാനവാസ് ഷെയ്ഖ് എന്ന മുസ്ലിമിനെ വിവാഹം കഴിച്ചത് എന്നും ഹിന്ദിയില്‍ വിവരിക്കുന്നു. “എന്താണ് ഈ കേൾക്കുന്നത് #കേരളസ്റ്റോറി നായിക

മുസ്ലിം യുവാവിന്റെ കൂടെ ഒളിച്ചോടി പോലും

കേരള സ്റ്റോറി നായിക ഷാനവാസ് ഷെയ്‌ഖിന്റെ കൂടെ ഒളിച്ചോടി 😂😂”

FB postarchived link

എന്നാൽ ഞങ്ങളുടെ അന്വേഷണത്തിൽ തെറ്റായ പ്രചരണമാണ് വീഡിയോയിലൂടെ നടത്തുന്നതെന്ന് കണ്ടെത്തി.  ചിത്രത്തിൽ കാണുന്നത് കേരള സ്റ്റോറിയിലെ അഭിനേത്രിയല്ല. 

വസ്തുത ഇങ്ങനെ

ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ ഈ ചിത്രം ഹിന്ദി സീരിയൽ താരമായ ദേവോലീന ഭട്ടാചാര്യയുടേതാണ് എന്ന് വ്യക്തമായി.  2022 ഡിസംബറിൽ ആയിരുന്നു ദേവോലിനയുടെ വിവാഹം.  ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ സീരിയൽ താരമായ വിശാൽ സിംഗിനൊപ്പം എടുത്ത ചിത്രമാണിത്. കേരള സ്റ്റോറിയിലെ നായിക മുസ്ലിം യുവാവിനെ വിവാഹം കഴിച്ചു എന്നു വ്യാജ പ്രചരണം നടത്താന്‍ ഈ ചിത്രം ഉപയോഗിക്കുകയാണ്. വിശാൽ സിംഗ് തന്‍റെ ഇന്‍സ്റ്റഗ്രാം പേജിൽ ഈ ചിത്രം മുമ്പ് പങ്കുവെച്ചിരുന്നു.

ചിത്രം പോസ്റ്റു ചെയ്ത തീയതി ശ്രദ്ധിക്കുക, 2022 ഡിസംബര്‍ 14 ആണ്. കേരള സ്റ്റോറി റിലീസ് ചെയ്തത് 2023 മേയ് അഞ്ചിനാണ്. അതേ സമയം ദേവോലിന വിവാഹം ചെയ്തത് ഷാനവാസ് ഷെയ്ഖ് എന്ന വ്യക്തിയെ തന്നെയാണ്.  എന്നാൽ ഇവർ കേരള സ്റ്റോറിയില്‍  അഭിനയിച്ചിട്ടില്ല. ട്വിറ്റര്‍, ഇൻസ്റ്റഗ്രാം പേജുകളില്‍ സജീവമാണ് ദേവോലിന. കേരള സ്റ്റോറി എന്ന സിനിമ വീക്ഷിച്ച ശേഷം ദേവോലിന ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു. ഇത് മാധ്യമങ്ങളിൽ വാര്‍ത്തയാവുകയും ചെയ്തു.

വൈറല്‍ ചിത്രത്തിൽ കാണുന്ന ദേവോലിന കേരള സ്റ്റോറിയിൽ അഭിനയിച്ചിട്ടില്ല എന്ന് വ്യക്തമാണ് എങ്കിലും ഞങ്ങൾ കേരള സ്റ്റോറിയിലെ അഭിനേതാക്കളെ കുറിച്ച് അന്വേഷിച്ചു. പ്രധാന സിനിമാ നിരൂപണ വെബ്സൈറ്റുകളിലെല്ലാം കേരള സ്റ്റോറിയെ കുറിച്ച് വിവരങ്ങൾ ലഭ്യമാണ്. 

അഭിനേതാക്കളുടെ വിവരങ്ങളും ലഭ്യമാണ് ഇതിലൊന്നിലും ദേവോലീനയുടെ പേര് കാണാനില്ല.

ദേവോലീന ഭട്ടാചാര്യഎന്ന ഹിന്ദി സിനിമ സീരിയൽ താരത്തിന്‍റെ ചിത്രമാണ് കേരള സ്റ്റോറി നായികയുടെ വിവാഹം കഴിഞ്ഞു എന്ന പേരിൽ പ്രചരിപ്പിക്കുന്നത് 

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്.  ചിത്രത്തിലുള്ളത് കേരള സ്റ്റോറിയില്‍  അഭിനയിച്ച അഭിനേത്രിയല്ല. ഹിന്ദി സീരിയൽ താരമായ ദേവോലീന ഭട്ടാചാര്യയുടെ ചിത്രമാണിത്. കേരള സ്റ്റോറിയുമായി ദേവോലീന ഭട്ടാചാര്യക്ക് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കേരള സ്റ്റോറി അഭിനേത്രി മുസ്ലിം യുവാവിനെ വിവാഹം കഴിച്ചു… വ്യാജ പ്രചരണത്തിന്‍റെ സത്യമിതാണ്…

Written By: Vasuki S 

Result: False