എൽകെ അദ്വാനി ഇത്തവണത്തെ ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സിനാണോ വോട്ട് ചെയ്തത്..?

രാഷ്ട്രീയം

വിവരണം

Nishad kgm  എന്ന ഫേസ്ബുക്ക് പേജിൽ നിന്നും 2019  ഏപ്രിൽ 19 മുതൽ പ്രചരിച്ചു തുടങ്ങിയ പോസ്റ്റിന്  ഏകദേശം 5200 ഷെയറുകളായിട്ടുണ്ട്. വോട്ട് രേഖപ്പെടുത്തിയശേഷം മഷി പുരട്ടിയ തന്റെ വിരൽ ഉയർത്തിക്കാട്ടി “72 വർഷത്തിനുശേഷം എന്റെ വോട്ട് കോൺഗ്രസ്ന് അതെ ഞാൻ ഇത്തവണ കോൺഗ്രസ്ന് വോട്ട് ചെയ്യുന്നു ബിജെപി സ്ഥാപക നേതാവ് അദ്ധാനി” എന്ന വാചകത്തോടൊപ്പമാണ് പോസ്റ്റിന്റെ പ്രചരണം. അതായത് ബിജെപിയുടെ ഭാരതത്തിലെ ഏറ്റവും മുതിർന്ന നേതാവായ എൽകെ അദ്വാനി 2019 ലെ ലോക്‌സഭാ  തെരെഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയെ മാറി കടന്ന് കോൺഗ്രസ്സിന് വോട്ട് ചെയ്തു എന്നാണ് പോസ്റ്റിൽ ഉന്നയിക്കുന്ന അവകാശവാദം.

archived link FB post

ഭാരതത്തിൽ ബിജെപിയുടെ വളർച്ചയ്ക്ക് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ എൽകെ അദ്വാനി ഇത്തവണ തെരെഞ്ഞെടുപ്പിൽ നിന്നും പാർട്ടിയുടെ നിർദ്ദേശ പ്രകാരം മാറി നിന്നിരുന്നു. പാർട്ടി നേതൃത്വവുമായി അദ്വാനി തെറ്റിയെന്നതടക്കം  അതേപ്പറ്റി വിവിധ രീതിയിലുള്ള വ്യാഖ്യാനങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതും അതേ ഗണത്തിൽ പെടുന്ന വ്യാജ വാർത്തയാണോ അതോ ശരിക്കും വോട്ടു രേഖപ്പെടുത്തിയശേഷം കോൺഗ്രസ്സിന് വോട്ട് ചെയ്തുവെന്ന് അദ്വാനി വെളിപ്പെടുത്തിയോ… നമുക്ക് തിരഞ്ഞു നോക്കാം

വസ്തുതാ വിശകലനം

വാട്ട്സ് ആപ്പ്,  ട്വിറ്റർ എന്നിവ വഴിയും എൽ കെ അദ്വാനി കോൺഗ്രസ്സിന് വോട്ടു രേഖപ്പെടുത്തിയെന്ന്  വെളിപ്പെടുത്തിയതായി പ്രചരണങ്ങളുണ്ട്. ഞങ്ങൾ ചിത്രം ഗൂഗിളിൽ reverse image search ഉപയോഗിച്ച് പരിശോധിച്ചു. അതിന്‍റെ സ്ക്രീൻഷോട്ട് താഴെ കൊടുത്തിരിക്കുന്നു.

പരിശോധനയിൽ നിന്നും ലഭിച്ച വിവരങ്ങളിൽ നിന്നും  ഇതേ ചിത്രത്തെപ്പറ്റി വസ്തുതാ പരിശോധന നടത്തിയ വെബ്സൈറ്റുകളുടെയും ഈ വാർത്ത തെറ്റാണെന്ന് പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെയും വിശദാംശങ്ങൾ ലഭ്യമായി.  2009 ൽ മാധ്യമങ്ങളിൽ വന്ന ചിത്രമാണിത് എന്നാണ് പരിശോധനയിൽ അറിയാൻ കഴിയുന്നത്.

archived link
factcheck  afp
archived link
news 18
archived link
factly.in

livemint എന്ന വെബ്സൈറ്റ് എൽകെ അദ്വാനിയുടെ ഭാര്യ കമല അദ്വാനിയുടെ മരണ വാർത്ത പ്രസിദ്ധീകരിച്ചപ്പോൾ ഇതേ ചിത്രമാണ് ഉപയോഗിച്ചത്. യഥാർത്ഥ ചിത്രത്തിൽ കമല അദ്വാനി എൽ കെ അദ്വാനിയുടെ ഒപ്പമുണ്ട്.

archived link
livemint

മുകളിൽ നൽകിയിരിക്കുന്ന ചിത്രം എഡിറ്റ് ചെയ്ത് അദ്വാനിയുടെ പത്നിയുടെ ഭാഗം നീക്കം ചെയ്തശേഷമാണ്  പോസ്റ്റിൽ ഉപയോഗിച്ചിരിക്കുന്നത്. വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്ന തിയതി 2016 ഏപ്രിൽ 6 ആണ്. അതായത് അദ്വാനിയുടെ പത്നിയുടെ മരണത്തിന് മുമ്പുള്ള ചിത്രമാണിത്.  ഈ ചിത്രം ഉപയോഗിച്ച് വ്യാജ പ്രചരണമാണ് നടത്തുന്നതെന്നും കോൺഗ്രസ്സിനാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് വെളിപ്പെടുത്തിയെന്നുമുള്ള വാർത്ത തെറ്റാണെന്നും വസ്തുതാ പരിശോധന വെബ്സൈറ്റുകളും മറ്റു മാധ്യമങ്ങളും വർത്തയാക്കിയിട്ടുണ്ട്.

അദ്വാനി 2019 ലോക്‌സഭാ  തെരെഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനെത്തിയത് മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. അതിന്റെ ചിത്രങ്ങളും വാർത്ത പ്രസിദ്ധീകരിച്ചതിന്റെ സ്ക്രീൻഷോട്ടും താഴെ നൽകുന്നു.

archived link
news18
archived link
prokerala

അദ്വാനി ധരിച്ചിരിക്കുന്ന വസ്ത്രം ശ്രദ്ധിക്കുക. എല്ലാ മാധ്യമങ്ങളും അദ്ദേഹം ഈ ലോക്‌സഭാ  തെരെഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്താനെത്തിയതിനെപ്പറ്റി വാർത്ത പ്രസിദ്ധീകരിച്ചത് ഈ വസ്ത്രം ധരിച്ച അദ്വാനിയുടെ  വിവിധ ചിത്രങ്ങൾ ചേർത്തായിരുന്നു. വാർത്തയുടെ വീഡിയോ ലഭ്യമാണ്. വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്ന ചിത്രത്തിൽ അദ്വാനി ധരിച്ചിരിക്കുന്ന വസ്ത്രമല്ല ഇത്തവണ ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനെത്തിയപ്പോൾ അദ്ദേഹം ധരിച്ചിരിക്കുന്നത്.

https://economictimes.indiatimes.com/news/politics-and-nation/bjp-veteran-lk-advani-casts-his-vote-in-ahmedabad/videoshow/69005519.cms

archived link
economictimes

archived link Twitter

വോട്ടു രേഖപ്പെടുത്തിയ ശേഷം താൻ കോൺഗ്രസ്സിനാണ് വോട്ടു ചെയ്തതെന്ന് അദ്വാനി വെളിപ്പെടുത്തിയതായി ഒരു വാർത്തയും പുറത്തു വന്നിട്ടില്ല.

അഹമ്മദാബാദിലെ ഒരു സാധാരണ സ്‌കൂളിൽ മകളോടൊപ്പമെത്തി  വോട്ടു ചെയ്തു പുറത്തിറങ്ങിയ എൽകെ അദ്വാനി ’ ജീത് ഹമാരാ ഹോഗി’ ( വിജയം ഞങ്ങളുടേത് തന്നെയാണ്) എന്ന് മാധ്യമങ്ങളോടായി പറഞ്ഞുവെന്ന് വാർത്തകളുണ്ട്.

അതിനാൽ ഈ വാർത്ത പൂർണമായും വ്യാജമാണെന്നുറപ്പിക്കാം.

നിഗമനം

ഈ പോസ്റ്റിൽ പ്രചരിപ്പിക്കുന്ന വിവരം പൂർണമായും വ്യാജമാണ്. എൽകെ അദ്വാനിയുടെ ഒരു പഴയ ചിത്രം ഉപയോഗിച്ച് വ്യാജമായ വാർത്തയും ചേർത്ത് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കുകയാണ്.

കോൺഗ്രസ്സിന് വോട്ടു രേഖപ്പെടുത്തിയെന്ന് അദ്വാനി എവിടെയും പറഞ്ഞിട്ടില്ല. അതിനാൽ വ്യാജമായ വാർത്ത പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് പങ്കുവയ്ക്കാതിരിക്കാൻ മാന്യ വായനക്കാർ ശ്രദ്ധിക്കുക.

ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ, livemint

Avatar

Title:എൽകെ അദ്വാനി ഇത്തവണത്തെ ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സിനാണോ വോട്ട് ചെയ്തത്..?

Fact Check By: Deepa M 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •