ഈ ചിത്രം ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികളുടെ നേരെ നടന്ന ലാത്തിചാര്‍ജിന്‍റേതല്ല! സത്യാവസ്ഥ ഇങ്ങനെ…

ദേശിയം

വിവരണം

“JNU വിലെ നാറികളെ പഞ്ഞിക്കിടുന്ന രോമാഞ്ചകരമായ കാഴ്ചകൾ ,,,, എന്തു ഭംഗി നിന്നെ കാണാൻ എന്‍റെ ഓമലാളെ,,,,.😀😀😀😀” എന്ന അടിക്കുറിപ്പോടെ നവംബര്‍ 19, 2019 മുതല്‍ സാമുഹ മാധ്യമങ്ങളില്‍ മുകളില്‍ നല്‍കിയ ചിത്രം പ്രചരിക്കുന്നുണ്ട്. ഒരു പ്രതിഷേധത്തിനിടയില്‍ ഒരു വനിതാ പ്രക്ഷോപകയെ  പോലീസ് ഉദ്യോഗസ്ഥന്‍ ലാത്തികൊണ്ട് അടിക്കുന്നതായി നാം ചിത്രത്തില്‍ കാണുന്നു. കഴിഞ്ഞ രണ്ടു ആഴ്ച്ചയായി  ഡല്‍ഹിയിലെ ജെ.എന്‍.യുവില്‍ ഫീസ്‌ വര്‍ദ്ധനയ്ക്കെതിരെ  വിദ്യാര്‍ഥികള്‍ സമരം ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ സമരത്തില്‍ പല തവണ പോലീസും വിദ്യാര്‍ഥികളും തമ്മില്‍ ഏറ്റുമുട്ടലുകളുണ്ടായി. ഈ സംഭവത്തിന്‍റെ പല ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ നിന്ന് വായനക്കാരുടെ ശ്രദ്ധയില്‍ വന്നിട്ടുണ്ടാകാം. സാമുഹ മാധ്യമങ്ങളിലും ജെ.എന്‍.യു.വിനെ സംബന്ധിച്ച പല ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ ചിലത് തെറ്റാണ്‌ എന്ന് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. സിപിഎ ദേശിയ സെക്രട്ടറി ഡി. രാജായുടെ ഭാര്യ ആനി രാജയുടെ ചിത്രം തെറ്റായി പ്രചരിപ്പിക്കുനുണ്ടായിരുന്നു. ഈ ചിത്രത്തിന് ജെ.എന്‍.യുവുമായി യാതൊരു ബന്ധമില്ലയെണ് ഞങ്ങള്‍ വസ്തുത അന്വേഷണത്തില്‍ കണ്ടെതിയിരുന്നു. അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം. 

സിപിഐ നേതാവ് ആനി രാജയുടെ പഴയ ചിത്രം ജെ.എന്‍.യു വിദ്യാര്‍ത്ഥിനിയാണെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു… 

ഈ ചിത്രവും യഥാര്‍ത്ഥത്തില്‍ ജെ.എന്‍.യുവില്‍ നിന്ന് എടുത്ത ചിത്രം തന്നെയാണോ? യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് അറിയാം.

FacebookArchived Link

വസ്തുത അന്വേഷണം

ചിത്രത്തിനെ കുറിച്ച് കൂടതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ നിന്ന് ലഭിച്ച പരിനാമങ്ങളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

മുകളില്‍ സ്ക്രീന്ശോട്ടില്‍ കാണുന്ന പോലെ ചിത്രം 2012 മുതല്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. പരിനാമങ്ങളില്‍ നിന്ന് ലഭിച്ച ലിങ്കുകള്‍ സന്ദര്‍ശിച്ചപ്പോള്‍ ഈ ചിത്രം ഡിസംബര്‍ 2012ല്‍ ഡല്‍ഹിയില്‍ നിര്‍ഭയ കൂട്ടബലത്സംഗത്തിനെതിരെ പ്രതിഷേധിക്കുന്ന ആളുകള്‍ക്കെതിരെ നടത്തിയ ലാത്തിചാര്‍ജിന്‍റെ ചിത്രമാണ് പ്രസ്തുത പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. 22 ഡിസംബര്‍ 2012ല്‍ ഡല്‍ഹിയിലെ റായിസിന ഹില്ല്സില്‍ നിര്‍ഭയ കൂട്ടബലത്സംഗത്തിനെതിരെ പ്രതിഷേധിക്കുന്ന പ്രതിഷേധകര്‍ക്കുനെരെ പോലീസ് ലാത്തി ചാര്‍ജ് ചെയുകയുണ്ടായി. ഈ പ്രതിഷേധത്തില്‍ പങ്കെടുത്ത ഒരു സ്ത്രിയെ ലാത്തികൊണ്ട് അടിക്കുന്ന ചിത്രമാണ് പ്രസ്തുത പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ ചിത്രത്തിനു നിലവില്‍ ജെ.എന്‍.യുവില്‍ നടക്കുന്ന പ്രതിഷേധവുമായി യാതൊരു ബന്ധമില്ല. സംഭവത്തിനെ കുറിച്ച വിശദമായി വായിക്കാന്‍ താഴെ നല്‍കിയ വാര്‍ത്ത‍കള്‍ വായിക്കുക.

India TodayArchived Link
Hill PostArchived Link
IpsnewsArchived Link
India ResistsArchived Link

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രം ജെ.എന്‍.യുവിലെതല്ല. ചിത്രം ഏകദേശം 7 കൊല്ലം പഴയതാണ്. ഡിസംബര്‍ 2012ല്‍ ഡല്‍ഹിയില്‍ നിര്‍ഭയ കൂട്ടബലത്സംഗത്തിനെതിരെ പ്രതിഷേധിക്കുന്ന ആളുകള്‍ക്കെതിരെ നടത്തിയ ലാത്തിചാര്‍ജിന്‍റെ ചിത്രമാണ് പ്രസ്തുത പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്.

Avatar

Title:ഈ ചിത്രം ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികളുടെ നേരെ നടന്ന ലാത്തിചാര്‍ജിന്‍റേതല്ല! സത്യാവസ്ഥ ഇങ്ങനെ…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •