
വിവരണം
ബാര്‍ കോഴ കേസില്‍ കെ.എം.മാണി കുറ്റക്കാരന്‍ അല്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇടതുമുന്നണി സമരം നടത്തിയതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. പിന്നെന്തിനാണ് കണ്‍വീനറെ നിയമസഭ തല്ലിപ്പൊളിച്ചത്. എന്ന പേരില്‍ കഴിഞ്ഞ ദിവസങ്ങളിലായി എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. നേരിന്‍റെ കേരളം എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 77ല്‍ അധികം റിയാക്ഷനുകളും 310ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ ബാര്‍ കോഴ വിഷയത്തില്‍ എല്‍ഡിഎഫ് നടത്തിയ സമരത്തെ കുറിച്ച് ഇത്തരമൊരു പ്രസ്താവന നടത്തിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനുമായി ഞങ്ങളുട പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ട് പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയാണ്-
തികച്ചും വസ്‌തുത വിരുദ്ധമായ പ്രചരണമാണിത്. കേരള കൗമുദിയുടെ സായാഹ്ന പത്രമായ ഫ്ലാഷില്‍ നല്‍കിയ ടെലിഫോണിക് അഭിമുഖത്തില്‍ താന്‍ പറഞ്ഞു എന്ന് അവകാശവാദം ഉയര്‍ത്തിയാണ് പ്രചരണങ്ങള്‍ നടക്കുന്നത്. തന്‍റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനിച്ച് നടത്തുന്ന പ്രചരണത്തെ കുറിച്ചുള്ള വിശദീകരണം ദേശാഭിമാനിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ വീഡിയോയായി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനിയിലൂടെ എ.വിജയരാഘവന്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ് (പ്രസക്ത ഭാഗം)-
എല്‍ഡിഎഫ് സമരത്തെ നിരാകരിച്ച് കൊണ്ട് വിജയരാഘവന്‍ എന്ന തലക്കെട്ട് നല്‍കിയാണ് വാര്‍ത്ത സായാഹ്ന പത്രത്തിലൂടെ പ്രചരിപ്പിച്ചത്. അതില്‍ പ്രത്യേകമായി പരാമര്‍ശിച്ച കാര്യങ്ങള്‍ താന്‍ പറഞ്ഞതല്ല. അവരുടെ ചോദ്യങ്ങള്‍ മാത്രമാണ്. യുഡിഎഫിന് എതിരായുള്ള ഇടതുപക്ഷത്തിന്‍റെ സമരങ്ങള്‍ക്ക് അവരുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് എതിരിയാട്ടുള്ള കാഴ്ച്ചപ്പാടും അടിത്തറയുമുണ്ട്. കെ.എം.മാണിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരം നല്‍കിയതിങ്ങനെയാണ്- ദിവംഗതനായ ഒരു പൊതുപ്രവര്‍ത്തകനെ കുറിച്ച് ഇപ്പോഴൊരു ചര്‍ച്ച അനിവാര്യമല്ല എന്ന ഉത്തരമാണ് നല്‍കിയത്. ദിവംഗതനെന്ന വാക്കിന്‍റെ അര്‍ഥം അറിയാതെയാണോ ഫ്ലാഷിന്‍റെ ലേഖകന്‍ ഇത് ദുര്‍വ്യാഖ്യാനിച്ച് വാര്‍ത്ത നല്‍കിയതെന്നാണ് താന്‍ സംശയിക്കുന്നത്. സിപിഎമ്മിനും ഇടുപക്ഷത്തിന് എതിരായി വ്യാജ വാര്‍ത്ത പടച്ചുവിടുക എന്ന ഉദ്ദേശത്തോടെ മാത്രമാണ് ഇത്തരമൊരു പ്രചരണം ബോധപൂര്‍വ്വം ഇത്തരമാധ്യമങ്ങള്‍ നടത്തുന്നതെന്നും എ.വിജയരാഘവന്‍ വിശദീകരണത്തില്‍ വ്യക്തമാക്കി.
എ.വിജയരാഘവന്‍ നല്‍കിയ വിശദീകരണത്തിന്‍റെ പൂര്‍ണ്ണരൂപം-
നിഗമനം
എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ തന്നെ പ്രചരണം വ്യാജമാണെന്ന് പരസ്യമായി തുറന്ന് പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:കെ.എം.മാണിക്കെതിരെ നടത്തിയ സമരം അനാവശ്യമായിരുന്നു എന്നത് എ.വിജയരാഘവന്‍ പറഞ്ഞതാണോ?
Fact Check By: Dewin CarlosResult: Missing Context
