നാലര വര്‍ഷം മുന്‍പ് പാചകവാതക സിലണ്ടര്‍ വില 344.75 മാത്രമോ?

രാഷ്ട്രീയം സാമൂഹികം
പ്രതിനിധാന ചിത്രം കടപ്പാട്: ദ ഹിന്ദു

വിവരണം

നാലര വർഷം മുൻപ് പാചകവാതക സിലണ്ടർ വില 344.75 രൂപയാണെന്നാണു സോഷ്യൽ മീഡിയയിലെ പ്രചരണം. പുഷ്പവല്ലി ഹരിദാസ് എന്ന പ്രൊഫൈലില്‍ നിന്നും മാർച്ച് ഒൻപതിനാണ് ഇത്തരം ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. കോർപ്പറേറ്റുകളുടെ കാവൽക്കാരൻ നാട് ഭരിച്ചാൽ  സാധാരണക്കാരായ ജനങ്ങളുടെ അവസ്ഥയാണ് കഷ്ടത്തിലാകുന്നത് എന്ന തലക്കെട്ട് നൽകി താരതമ്യം ചെയ്തുള്ള വിലവർധനയാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 11,000 ഷെയറുകളാണ് ഈ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. നിലവിൽ 942 രൂപയാണെന്നും പോസ്റ്റിൽ അവകാശവാദം ഉന്നയിക്കുന്നുണ്ട്. യഥാർത്ഥ്യമെന്തെന്ന് പരിശോധിക്കാം.  

Archived Link

വസ്തുത വിശകലനം

Data Source: IOCL Website

സബ്സിഡിയില്ലാത്ത പാചകവാതക സിലണ്ടറിന് മെട്രോ നഗരങ്ങളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമുണ്ടായ നിരക്കിലെ വ്യതിയാനങ്ങള്‍ ഇപ്രകാരമാണ്. 2014 മുതല്‍ 2017 വരെ വില കുറഞ്ഞിരുന്നു. 2017-18 കാലഘട്ടത്തില്‍ നേരിയ തോതില്‍ വര്‍ദ്ധിച്ചിട്ടുമുണ്ട്. എന്നാല്‍ 2019ല്‍ എത്തി നില്‍ക്കുമ്പോള്‍ വിലയില്‍ താരതമ്യേന വീണ്ടു കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സബ്സിഡിയുള്ള സിലണ്ടറിന് ഏകദേശം 100 രൂപ വരെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. എങ്കിലും 500 രൂപയില്‍ താഴെയാണ് നിരക്ക് തുടര്‍ന്നു പോകുന്നത്. ശരാശി 450 രൂപ നിരക്കാണ് സബ്സിഡിയുള്ള എല്‍പിജി സിലണ്ടറിന് ഈടാക്കുന്നത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പൊറേഷന്‍റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചാല്‍ തന്നെ മുന്‍വര്‍ഷങ്ങളിലെ വിലവിവരങ്ങള്‍ പരിശോധിക്കാന്‍ കഴിയും. ഡല്‍ഹി, കല്‍ക്കട്ട, മുംബൈ, ചെന്നൈ എന്നീ പ്രധാന നഗരങ്ങളിലെ വിലവിവരണമാണ് ലഭിക്കുന്നത്. ഇത് പരിശോധിച്ചാല്‍ സബ്സിഡിയോടുകൂടി 2014 ജനുവരി ഒന്നിന് സിലണ്ടറിന് വില (ഡല്‍ഹി) 414 രൂപയാണ്. ഇനി സബസ്‍ഡി ഇല്ലാത്ത സിലണ്ടറിനാണെങ്കില്‍ 2013 ഡിസംബര്‍ 11ന് 1021 രൂപയാണ്. 2014 ജനുവരി നാലാം തീയതിയായപ്പോള്‍ ഈ വില ഉയര്‍ന്ന് 1241ല്‍ എത്തി. 2014 മാര്‍ച്ച് 31 വരെ ഏകദേശം നാലക്കത്തില്‍ തന്നെ വിലവര്‍ദ്ധനയില്‍ സബ്സി‍ഡിയില്ലാത്ത സിലണ്ടറിന് ഈടാക്കിയിരുന്നു. പിന്നീട് ഏറ്റക്കുറച്ചിലുകളോടെ 2019 വരെ വിലയില്‍ വ്യത്യാസങ്ങള്‍ സംഭവിച്ചു. 2016 ഒക്ടോബര്‍ 1നു വില 490 രൂപയായി വരെ കുറയുകയും ചെയ്തിരുന്നു. സ്ബസിഡിയോട് കൂടിയ സിലണ്ടറിനും 500 രൂപയില്‍ താഴെ മാത്രമാണ് പരമാവധി വര്‍ദ്ധനവുണ്ടായത്.

നിഗമനം

പോസ്റ്റില്‍ താരതമ്യം ചെയ്തിരിക്കുന്ന വില സബ്സിഡിയുള്ള നിരക്കും ഇല്ലാത്ത നിരക്കുമായിട്ടാണ്. എന്നാല്‍ സബ്സിഡിയുള്ള സിലണ്ടറിന് നാലര വര്‍ഷക്കാലം മുന്‍പ് 344.75 രൂപയല്ലായിരുന്നു എന്ന് ഇന്ത്യന്‍ ഓയില്‍ കോർപ്പറേഷൻ ഔദ്യോഗിക സൈറ്റിലെ രേഖകളില്‍ നിന്നും വ്യക്തമാണ്. 2010ന് മുന്‍പാണ് സിലണ്ടറിന് 350 രൂപയില്‍ താഴെ വിലയെത്തിയത്. സബ്‌സിഡി നിരക്കില്ലാത്ത പട്ടിക പരിശോധിച്ചാല്‍ റിക്കോര്‍ഡ് വില വര്‍ദ്ധനയുണ്ടായിരിക്കുന്നത് 2014, 2015 കാലഘട്ടത്തിലാണ്. അതുകൊണ്ട് തന്നെ പോസ്റ്റിന്‍റെ ഉള്ളടക്കം വസ്തുത വിരുദ്ധമാണെന്ന് കണ്ടെത്താന്‍ കഴിയും.

സബ്സിഡിയുള്ള സിലണ്ടര്‍ വിലനിരക്ക്

Indane Subsidized Cylinder Price History

സബ്സിഡിയില്ലാത്ത സിലണ്ടര്‍ വിലനിരക്ക്

Indane Non-subsidized Cylinder Price History

Avatar

Title:നാലര വര്‍ഷം മുന്‍പ് പാചകവാതക സിലണ്ടര്‍ വില 344.75 മാത്രമോ?

Fact Check By: Harishankar Prasad 

Result: False

  • 2
  •  
  •  
  •  
  •  
  •  
  •  
  •  
    2
    Shares

3 thoughts on “നാലര വര്‍ഷം മുന്‍പ് പാചകവാതക സിലണ്ടര്‍ വില 344.75 മാത്രമോ?

  1. This above mentioned facts are not correct. Last month i recieved a domastic cylinder in Kerala, my regd. Agency Cherian gas from Rs 698/- Then how you are saying that gas price is below Rs 500/-.

Comments are closed.