അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഐ.എസ്. ഭീകരന്‍ JNUവില്‍ നിന്ന് കാണാതായ നജീബ് എന്ന് കള്ളപ്രചരണം…

രാഷ്ട്രീയം

അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഐ.എസ്. ഭീകരനാണ് ഡല്‍ഹിയിലെ JNUവില്‍ നിന്ന് കാണാതായ നജീബ് എന്ന വിദ്യാര്‍ഥി എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്.

പക്ഷെ ഈ പ്രചരണം തെറ്റാണ്. അഫ്ഗാനിസ്ഥാനില്‍ കൊലപെട്ട നജീബ് എന്ന ഭീകരന്‍ ജെ.എന്‍.യുവില്‍ നിന്ന് കാണാതായ MSc വിദ്യാര്‍ഥി നജീബ് അഹ്മദ് അല്ല. എന്താണ് പ്രചരണത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കേരള കൌമുദി പത്രത്തിന്‍റെ വാര്‍ത്ത‍ കാണാം. വാര്‍ത്ത‍യുടെ തലകെട്ട് ഇപ്രകാരമാണ്: “മലയാളി ഐസിസ് ഭീകരന്‍ അഫ്ഗാനില്‍ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപെട്ടു” വാര്‍ത്ത‍യില്‍ കൊലപെട്ട നജീബ് അല്‍ ഹിന്ദിയുടെ ചിത്രവും നല്‍കിയിട്ടുണ്ട്. അടുത്ത് താരതമ്യത്തിന് സി.പി.എം. എം.എല്‍.എ. എ. എ. റഹീമിന്‍റെ ഫേസ്ബൂക്ക് പോസ്റ്റും നല്‍കിയിട്ടുണ്ട്. 2020 ഒക്ടോബറില്‍ റഹീം ജെ.എന്‍.യുവില്‍ നിന്ന് കാണാതായ നജീബ് എന്ന വിദ്യാര്‍ഥിയെ തേടുന്ന ഒരു അമ്മയുടെ കഷ്ടപ്പാടിനെ കുറിച്ചാണ് എഴുതിയിരിക്കുന്നത്. ഇതിനോടൊപ്പം പോസ്റ്റില്‍ നല്‍കിയ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: 

4 വർഷം മുമ്പ് നജിബിനെ ഡൽഹി

#JNUവിൽ നിന്നും കാണാതായപ്പോൾ അത് #ABVPക്കാർ തല്ലിക്കൊന്ന് കുഴിച്ചിട്ടതാണ് എന്നും പറഞ്ഞ് നജീബിന്റെ വയസ്സായ ഉമ്മയുമായി ഡൽഹിയും കേരളവും ചുറ്റിനടന്ന് വർഗീയത ആളി കത്തിച്ചവരാണ് ഇടതുപക്ഷവും DYFI ക്കാരും .

ഇന്ന് അതേ നജീബ് IS ആക്രമണതിനിടയിൽ അഫ്ഗാനിസ്ഥാനിൽ മരണപ്പെട്ടു എന്ന വാർത്ത പുറത്തു വന്നിരിക്കുന്നു.”

പക്ഷെ കൌമുദി വാര്‍ത്ത‍യില്‍ പറയുന്നത് വ്യത്യസ്തമായ കാര്യമാണ്. വാര്‍ത്ത‍യില്‍ പറയുന്നത് തമിഴ്നാട്ടിലെ വേലൂരില്‍ എഞ്ചിനീയറിംഗ് പഠിചിരുന്ന മലയാളി വിദ്യാര്‍ഥിയായിരുന്നു കൊല്ലപ്പെട്ട ഭീകരന്‍ നജീബ് എന്ന്. ഇതോടെ ഈ രണ്ട് വ്യക്തികള്‍ ഒന്നല്ല എന്ന് സംശയം തോന്നും. അഫ്ഗാനില്‍ കൊലപ്പെട്ട നജീബ് ഡല്‍ഹിയില്‍ നിന്ന് കാണാതായ നജീബ് തന്നെയാണോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ ഡല്‍ഹിയിലെ ജെ.എന്‍.യുവിലെ നജീബ് എന്ന വിദ്യാര്‍ഥിയെ കുറിച്ച് അന്വേഷിച്ചു. ദി പ്രിന്‍റില്‍ പ്രസിദ്ധികരിച്ച ഒരു ലേഖന പ്രകാരം നജീബിനെ ഒക്ടോബര്‍ 2016നാണ് ജെ.എന്‍.യുവിലെ മാഹി-മാണ്ഡവി ഹോസ്റ്റലില്‍ നിന്ന് കാണാതായത്.  14 ഒക്ടോബര്‍ 2016ന് ഹോസ്റ്റലില്‍ നജീബും എ.ബി.വി.പിയുടെ പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായിട്ടുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് എ.ബി.വി.പി പ്രവര്‍ത്തകര്‍ നജീബിനെ മര്‍ദിച്ചു എന്ന് പരാതിയുമായി നജീബ് പോലീസിനെ സമീപിച്ചു. പരിക്കേറ്റ നജീബ് സഫ്ദര്‍ജങ് ആശുപത്രിയില്‍ നിന്ന് ചികിത്സ നേടിയ ശേഷം ഹോസ്റ്റലിലേക്ക് മടങ്ങി. പിന്നിട് ഹോസ്റ്റലില്‍ നിന്ന് കാണാതായി. 

ദി ക്വിന്‍റില്‍ പ്രസിദ്ധികരിച്ച നജീബിന്‍റെ അമ്മയുടെ ഒരു അഭിമുഖത്തില്‍ നജീബ് ഉത്തര്‍ പ്രദേശിലെ ബദായൂ സ്വദേശിയാണ് എന്ന് വ്യക്തമാകുന്നു. പഠിപ്പിന് വേണ്ടിയാണ് നജീബ് ഡല്‍ഹിയിലേക്ക് വന്നത്. കുടാതെ നജീബ് കാണാതായ സമയത്ത് നജീബിന്‍റെ പ്രായം 27 വയസായിരുന്നു. മനോരമ, ഹിന്ദുസ്ഥാന്‍ ടൈംസ്‌, ഡെക്കാന്‍ ഹെറാള്‍ഡടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത് അഫ്ഗാനില്‍ കൊലപെട്ട നജീബ് അല്‍ ഹിന്ദി കേരളത്തില്‍ നിന്ന് 2017ല്‍ അഫ്ഗാനിസ്ഥാനില്‍ പോയി ഐ.എസില്‍ ചേര്‍ന്നതാണ്. 

വെല്ലൂർ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ എം. ടെക് വിദ്യാര്‍ഥിയായിരുന്നു നജീബ്. മനോരമ വാര്‍ത്ത‍ പ്രകാരം മലപ്പുറം സ്വദേശിയായ നജീബ് കുണ്ടുവായില്‍ 15 ഓഗസ്റ്റ്‌ 2017നാണ് കാണാതായത്. രണ്ട് ദിവസം കഴിഞ്ഞ നജീബ് ടെലഗ്രാമില്‍ തന്‍റെ അമ്മക്ക് സന്ദേശം അയച്ച് എത്തേണ്ടയിടത്ത് ഞാന്‍ സുഖമായി എത്തി എന്ന് അറിയിച്ചു. ഈ കാര്യം ഡെക്കാന്‍ ഹെറാള്‍ഡും റിപ്പോര്‍ട്ട്‌ ചെയ്യുന്നു.  JNUയില്‍ നജീബ് എം.എസ്.സി. ബയോടെക്നോളജി ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥിയായിരുന്നു. അഫ്ഗാനില്‍ കൊലപെട്ട നജീബ് വെല്ലൂറില്‍ എം. ടെക് വിദ്യാര്‍ഥിയായിരുന്നു.

JNUയില്‍ നിന്ന് കാണാതായ നജീബും അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ ആക്രമണത്തില്‍ കൊലപെട്ട നജീബും തമ്മില്‍ താരതമ്യം നമുക്ക് താഴെ കാണാം. ഈ രണ്ട് വ്യക്തികള്‍ വ്യത്യസ്തമാണ് എന്ന് നമുക്ക് ഫോട്ടോ കണ്ടാല്‍ അറിയാം.

Photo Credits: DNA and Hindustan Times

നിഗമനം

അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപെട്ട ഭീകരന്‍ നജീബ് ഡല്‍ഹിയിലെ ജെ.എന്‍.യുവില്‍ നിന്ന് 2016ല്‍ മുതല്‍ കാണാതായ നജീബ് എന്ന വിദ്യാര്‍ഥിയാണ് എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് നടക്കുന്നത്. 2017ല്‍ എം.ടെക് വിദ്യാര്‍ഥിയായിരുന്ന മലയാളിയായ നജീബാണ്‌ അഫ്ഘാനിസ്ഥാനില്‍ കൊല്ലപെട്ടത്‌.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഐ.എസ്. ഭീകരന്‍ JNUവില്‍ നിന്ന് കാണാതായ നജീബ് എന്ന് കള്ളപ്രചരണം…

Fact Check By: Mukundan K 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •