FACT CHECK – കോവിഡ് ബാധിച്ച് മരിച്ച ധനികന്‍റെ അക്കൗണ്ടിലെ പണം തെരുവില്‍ വിതറുന്നതാണോ ഈ വീഡിയോ? വസ്‌തുത അറിയാം..

സാമൂഹികം

വിവരണം

അമേരിക്കയിൽ കോവിഡ് വന്ന് മരിച്ച ഒരു ധനികൻ അദ്ദേഹം മരിക്കുന്നതിന് മുൻപ് സുഹൃത്തിന് ഒരു വിൽപത്രം എഴുതിയിരുന്നു. തൻ്റെAlcൽ ഉള്ള രൂപ മുഴുവൻ പിൻവലിച്ച് സ്ട്രീറ്റിൽ വിതറുക. എന്നിട്ട് ജനങ്ങളോട് പറയുക ലോകത്തിലെ മുഴുവൻ സമ്പത്തും നമ്മുടെ ആരോഗ്യത്തിനൊപ്പമില്ലന്ന് .ആ സ്നേഹിതനാണ് പണം വിതറുന്നത് .. എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു വ്യക്തി തിരക്കുള്ള ഒരു നഗരത്തിലെ റോഡില്‍ നിന്നും കയ്യിലുള്ള സഞ്ചിയില്‍ നിന്നും നോട്ട് കെട്ടുകള്‍ വാരി എറിയുന്നതും അത് അതുവഴി പോകുന്ന ആളുകള്‍ വാരി എടുത്തുകൊണ്ട് പോകുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. സമീര്‍ വേള്‍ഡ്‌കിങ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് ഇതുവരെ 13ല്‍ അധികം റിയാക്ഷനുകളും 15ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. കൂടാതെ നിരവധി പേര്‍ വാട്‌സാപ്പില്‍ നിന്നും മറ്റും ലഭിച്ച ഇതെ വീഡിയോ ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ കോവിഡ് മൂലം മരിച്ച അമേരിക്കയിലെ ധനികന്‍ വില്‍പത്രം എഴുതിയ പ്രകാരം അദ്ദേഹത്തിന്‍റെ മുഴുവന്‍ പണവും സുഹൃത്ത് വഴി പാവങ്ങള്‍ക്ക് നല്‍കുന്നതാണോ വീഡിയോയിലുള്ളത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

‘Man throwing money’ എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ തന്നെ എഎഫ്‌പി ഫാക്‌ട്ചെക്ക്  റിപ്പോര്‍ട്ടാണ് റിസള്‍ട്ടായി ലഭിച്ചത്-

എഎഫ്‌പി ഫാക്‌ട്ചെക്ക് പ്രകാരമുള്ള വിവരങ്ങള്‍ ഇപ്രകാരമാണ്-

വീഡിയോയുടെ കീ ഫ്രെയിമുകള്‍ ഉപയോഗിച്ച് റിവേഴ്‌സ് സെര്‍ച്ച് ചെയ്തതില്‍ നിന്നും ആദ്യം തന്നെ കണ്ടെത്തിയത് അമേരിക്കയിലെ ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ട്രാക്‌സ് എൻവൈസി ഡയമണ്ട് ജ്യുവലറി എന്ന യൂട്യൂബ് ചാനലിലെ വീഡിയോ ലിങ്കാണ്. 2021 മാര്‍ച്ച് 21ന് ട്രാക്‌സ് എന്‍വൈസി അവരുടെ യൂട്യൂബ് ചാനലില്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. Free CASH MONEY For The People in TIME SQUARE ! In Memory of my friend : RIP Joe KUSH എന്നതാണ് വീഡിയോയുടെ തലക്കെട്ട്. ടൈംസ് സ്ക്വയറിലാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്-

വീഡിയോയുടെ കമന്‍റില്‍ ട്രാക്‌സ് എന്‍വവൈസി തന്നെ അവരുടെ കമന്‍റ് പിന്‍ ചെയ്തിട്ടുണ്ട്. വീഡിയോയുടെ വിവരണമായിട്ടാണ് കമന്‍റ് ചെയ്തിരിക്കുന്നത്. ഇത്തരത്തിലാണ് കമന്‍റ്-

“ഒരു വര്‍ഷം മുന്‍പ് നഷ്ടപ്പെട്ടത് ഞങ്ങളുടെ നല്ലയൊരു സുഹൃത്തും ഞങ്ങളുടെ കസ്റ്റമറിനെയുമാണ്. RIP Joe Kush ഡെട്രോയിറ്റില്‍ അകാരണമായി കഷ് വെടിയേറ്റ് മരിച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്. നേരായ മാര്‍ഗത്തിലൂടെ പണം സമ്പാദിച്ച അദ്ദേഹം വളരെ നല്ലൊരു വ്യക്തത്വത്തിന് ഉടമായിയിരുന്നു ജോ കഷ്” എന്നും പിന്‍ ചെയ്ത കമന്‍റില്‍ ട്രാക്‌സ് ജ്യുവലറി വിശദമാക്കുന്നു.

കൂടാതെ വീഡിയോയിലുള്ള വ്യക്തിയുടെ വാചകങ്ങളിലും ഇതെ വാക്കുകള്‍ തന്നെയാണ് പറയുന്നതും. അദ്ദേഹം തുടങ്ങിവെച്ചെങ്കിലും പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത ആഗ്രഹങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ ഞാന്‍ പണം വെറുതെ നല്‍കുകയാണെന്നും വീഡിയോയില്‍ പറയുന്നു.

എന്നാല്‍ ഇതുവരെ ജോ കഷിന്‍റെ മരണവുമായി ബന്ധപ്പെട്ട് കഷിന്‍റെ മാനേജ്മെന്‍റോ മാധ്യമങ്ങളോ യാതൊരു വിധത്തിലുള്ള വാര്‍ത്തകളോ വിശദീകരണങ്ങളോ പുറത്തുവിട്ടിട്ടില്ലയെന്നതാണ് മറ്റൊരു വസ്‌തുത. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന ജോ കഷ്  2020 മാര്‍ച്ച് 13ന് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ അവസാന അപ‍ഡേറ്റുകള്‍ പങ്കുവെച്ചതെന്നും അതിന് ശേഷം അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യം സമൂഹമാധ്യമങ്ങളില്‍ ഉണ്ടായിട്ടില്ലെന്നും എഎഫ്‌പി വിശദമാക്കുന്നു.

വീഡിയോയില്‍ ജനക്കൂട്ടത്തിനിടയില്‍ പണം എറിഞ്ഞു നല്‍കുന്നത് ട്രാക്‌സ് എന്‍വൈസി ഡയമണ്ട് ജ്യുവലറിയുടെ സ്ഥാപകനും സിഇഒയുമായ മക്‌സൂദ് അകദ്‌ജാനിയാണെന്നും ലിന്‍കടിന്‍ പ്രൊഫൈലിനെ ആധാരമാക്കി എഎഫ്‌പി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അസര്‍ബൈജാന്‍ വംശജനായ അമേരിക്കന്‍ വ്യവസായി എന്നതാണ് ലിന്‍കടിനിലെ മക്‌സൂദിന്‍റെ വിവരണം.

എഎഫ്‌പി ഫാക്‌ട്ചെക്ക്-

AFP Fact CheckArchived Link

നിഗമനം

ജോ കഷ് എന്ന അമേരിക്കന്‍ റാപ്പര്‍ ഒരു വര്‍ഷം മുന്‍പ് മരിച്ചതിന്‍റെ ഓര്‍മ്മയ്ക്കായി അദ്ദേഹത്തിന്‍റെ സുഹൃത്തും ഡയമണ്ട് വ്യാപാരിയുമായ മക്‌സൂദ് അമേരിക്കയിലെ ടൈം സ്ക്വയറിലെ തെരുവില്‍ പണം വാരി എറിയുന്നതാണ് യഥാര്‍ത്ഥത്തില്‍ വീഡിയോ. എന്നാല്‍ കഷ് വെടിയേറ്റ് മരിച്ചു എന്നാണ് അറിയാന്‍ കഴിയുന്നതെന്നാണ് സുഹൃത്ത് വീഡിയോയില്‍ പറയുന്നത്. എന്നാല്‍ ഔദ്യോഗികമായി കഷിന്‍റെ മരണം സംബന്ധിച്ച യാതൊരു വിവരവും ലഭ്യമല്ല. കഷ് മരിച്ചു എന്നതില്‍ പോലും ഇപ്പോഴും സ്ഥിരീകരണമില്ല. അതിനാല്‍ കോവിഡ് മൂലം മരിച്ച ധനികന്‍റെ പണം സുഹൃത്തിന് വില്‍പത്രത്തില്‍ എഴുതി നല്‍കി അത് തെരുവില്‍ വിതറുന്നു എന്ന തരത്തിലെ പ്രചരണം തെറ്റ്ദ്ധാരണ പരത്തുന്നത് മാത്രമാണെന്ന് അനുമാനിക്കാം.

Avatar

Title:കോവിഡ് ബാധിച്ച് മരിച്ച ധനികന്‍റെ അക്കൗണ്ടിലെ പണം തെരുവില്‍ വിതറുന്നതാണോ ഈ വീഡിയോ? വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •