തന്നെ പകരക്കാരനായി എംപി ആക്കണമെന്ന് ആവശ്യപ്പെട്ട് എം.ബി.രാജേഷ് തെര‍ഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു എന്ന പ്രചരണം വ്യാജം..

രാഷ്ട്രീയം

വിവരണം

പാലക്കാട് എംപി വി.കെ.ശ്രീകണ്ഠന്‍ ക്വാറന്‍റൈനില്‍ ആയതിനാല്‍ എന്നെ എംപി ആക്കണമെന്ന് ആവശ്യപ്പെട്ട് എം.ബി രാജേഷ്. പഴയ എക്സസിറ്റ് പോള്‍ ഫലം പുറത്തുവിട്ടു. എക്സിറ്റ് പോളിന്‍റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. എന്ന പേരില്‍ ഒരു പോസ്റ്റ്  കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പോരാളി വാസു എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 1,100ല്‍ അധികം റിയാക്ഷനുകഴും 263ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

FB PostArchived Link

എന്നാല്‍ കേവലം എക്‌സിറ്റ് പോള്‍ ഫലത്തിന്‍റെ പേരില്‍ തന്നെ എംപിയാക്കണമണമെന്ന് ആവശ്യപ്പെട്ട് എം.ബി.രാജേഷ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ടോ? പാലക്കാട് മുന്‍ എംപി എം.ബി.രാജേഷന്‍റെ പേരില്‍ പ്രചരിലുള്ള ഈ പ്രചരണം സത്യമാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

വിഷയത്തെ കുറിച്ചുള്ള വിശദവിവരങ്ങള്‍ അറിയാന്‍ ഞങ്ങളുടെ പ്രതിനിധി എം.ബി.രാജേഷുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ പ്രതികരണം ഇങ്ങനെയാണ്-

യുക്തിരഹതമായ നുണകള്‍ പടച്ചുവിടുന്നവര്‍ നടത്തുന്ന പ്രചരണങ്ങള്‍ മാത്രമാണിത്. കേവലം ഒരു എക്സിറ്റ് പോള്‍ ഫലത്തിന്‍റെ പേരില്‍ എങ്ങനെയാണ് പകരക്കാരനായി എംപി ആകാന്‍ സാധിക്കുക. രാഷ്ട്രീയ എതിരാളികള്‍ ഇത്തരത്തിലുള്ള നുണകള്‍ സ്ഥിരമായി പടച്ചുവിടാറുണ്ടെന്നും നിലവാരമില്ലാത്ത ഇത്തരം പ്രചരണങ്ങളോട് മറുപടി ഒന്നും തന്നെ പറയാനില്ലെന്നും അവഗണിക്കുക മാത്രമാണ് ചെയ്യുന്നതെന്നും എം.ബി.രാജേഷ് വ്യക്തമാക്കി.

കൂടാതെ അദ്ദേഹത്തിന്‍റെ സമൂഹമാധ്യമങ്ങളിലെ ഔദ്യോഗിക അക്കൗണ്ടുകളും കീ വേര്‍ഡ് ഉപയോഗിച്ച് വിഷയം സംബന്ധിച്ച വാര്‍ത്തകളും ഞങ്ങള്‍ പരിശോധിച്ചെങ്കിലും എക്‌സിറ്റ് പോള്‍ പ്രചരണവുമായി ബന്ധപ്പെട്ട് ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

നിഗമനം

സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ നടക്കുന്നത് നുണപ്രചരണമാണെന്ന് എം.ബി.രാജേഷ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ പോസ്റ്റിലെ വിഷയം സംബന്ധിച്ച് വാര്‍ത്തകളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് അനുമാനിക്കാം.

Avatar

Title:തന്നെ പകരക്കാരനായി എംപി ആക്കണമെന്ന് ആവശ്യപ്പെട്ട് എം.ബി.രാജേഷ് തെര‍ഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു എന്ന പ്രചരണം വ്യാജം..

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •