
പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രി മോദിയുടെ പേരിന്‍റെ മുദ്രവക്ക്യങ്ങള്‍ ഉന്നയിക്കുകെയുണ്ടായി എന്ന് ദേശിയ മാധ്യമങ്ങള്‍ പാക് പാര്‍ലമെന്‍റിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.
പക്ഷെ ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വീഡിയോയില്‍ പാക് പാര്‍ലമെന്‍റില്‍ ഉന്നയിച്ച മുദ്രാവാക്യം ‘മോദി-മോദി’ ആയിരുന്നില്ല പകരം ‘വോടിംഗ്-വോടിംഗ്’ എന്നായിരുന്നു എന്ന് കണ്ടെത്തി.
പ്രചരണം
“പാകിസ്ഥാൻ പാർലമെന്റിൽ ‘മോദി, മോദി‘ വിളികളുമായി അംഗങ്ങൾ..നാണം കെട്ട് ഇമ്രാൻ ഖാൻ പാകിസ്ഥാൻ സർക്കാരിന് കനത്ത നാണക്കേടുണ്ടാക്കി പാർലമെന്റിൽ ‘മോദി, മോദി‘ ഘോഷങ്ങളുമായി എം പിമാർ…” എന്ന തരത്തില്‍ വാദിച്ച് മുകളില്‍ നല്‍കിയ വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയോടൊപ്പം ഇന്ത്യ ടിവി, ടൈംസ് നാവു പോലെയുള്ള പല ദേശിയ മാധ്യമങ്ങള്‍ ഇത്തരത്തില്‍ പ്രചരണം ഈ വീഡിയോയെ കുറിച്ച് നടത്തിയിരുന്നു. സാമുഹ്യ മാധ്യമങ്ങളില്‍ ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നു. താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ നമുക്ക് ഈ കാര്യം വ്യക്തമായി കാണാം.

വസ്തുത അന്വേഷണം
സംഭവത്തിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ നടന്ന ഈ ചര്‍ച്ചയുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചു. ഫ്രാന്‍സ് നിര്‍മിതമായ ഉള്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നത്തിന്‍റെ മുകളിലാണ് പാക് പാര്‍ലമെന്‍റില്‍ നടന്നിരുന്നത്. പാക് വിദേശ കാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുടെ സംബോധനയാണ് നാം വീഡിയോയില്‍ കാണുന്നത്. അദേഹം പ്രസംഗിക്കുന്നത്തിന്‍റെ ധീര്‍ഗതയുള്ള ദൃശ്യങ്ങള്‍ നമുക്ക് താഴെ കാണാം.
Embed Video
വീഡിയോയില്‍ ഷാ മഹ്മൂദ് ഖുറേഷി പ്രസങ്ങിക്കാന്‍ തുടങ്ങുമ്പോള്‍ ‘വോടിംഗ്-വോടിംഗ്’ എന്ന മുദ്രാവാക്യങ്ങള്‍ കേള്‍ക്കാം. പ്രതിപക്ഷ പാര്‍ട്ടികള്‍ അവര്‍ അവതരിപ്പിച്ച പ്രമേയത്തിന്‍റെ വോട്ടെടുപ്പ് ആവശ്യപെട്ടിട്ടാണ് വോടിംഗ്-വോടിംഗ് എന്ന മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ തുടങ്ങിയത്. പാക് പാര്‍ലമെന്‍റ അധ്യക്ഷന്‍ മുദ്രാവാക്യം വിളിക്കുന്ന എം.പി. മാരെ ആശ്വസിച്ച് വോട്ടിംഗ് ചെയ്യാം എന്ന് പറയുന്നതും വ്യക്തമായി വീഡിയോയില്‍ കേള്‍ക്കാം. ഷാ മുഹമ്മദ് ഖുറേഷിയും ഈ മുദ്രാവാക്യങ്ങളെ തുടര്‍ന്ന്‍ പ്രതികരിക്കുന്നത് വീഡിയോയില്‍ കാണാം. അദേഹം പ്രതിപക്ഷ നേതാവ് ഖ്വാജാ ആസിഫിനോട്, “ഇങ്ങനെ വോടിംഗ് നടക്കില്ല..” എന്ന് പറയുന്നത് വ്യക്തമായി കേള്‍ക്കാം.
എന്നാലും പാക് പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രി മോദിയുടെ പേരെടുത്തിരുന്നു. ഷാ മുഹമ്മദ് ഖുറേഷി പ്രതിപക്ഷം ഇന്ത്യയുടെ അജണ്ടയാണ് നടപ്പിലാക്കുന്നത് എന്ന് ആരോപ്പിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ വേദിയില്‍ നിന്ന് ബാലുചിസ്ഥാന്‍ സ്വതന്ത്രം ആക്കണം എന്ന് ആവശ്യം ഉന്നയിക്കുകെയുണ്ടായി എന്നും മന്ത്രി ആരോപ്പിച്ച് അപ്പൊഴ് ഭരണപക്ഷത്തിലെ എം.പി. മാര്‍ മോദിയുടെ സുഹുര്ത്കള്‍ ദേശദ്രോഹികലാണ് എന്ന് മുദ്രാവാക്യം ഉയര്‍ത്തി. മുകളില്‍ നല്‍കിയ വീഡിയോയില്‍ 4:30 മുതല്‍ ഷാ മുഹമ്മദ് ഖുറേഷി പ്രധാനമന്ത്രി മോദിയുടെ പേരെടുത് പ്രതിപക്ഷത്തിനെ ആരോപിക്കുന്നത് കാണാം.
ഇതിനെ മുമ്പേ ആള്ട്ട് ന്യൂസ്, ദി ക്വിന്‍റ, ബി.ബി.സി. തുടങ്ങിയ പ്രസ്ഥാനങ്ങളും ഈ വാദം വ്യാജമാണ് എന്ന് അവരുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
നിഗമനം
പോസ്റ്റില്‍ വാദിക്കുന്ന പോലെ പാക് പാര്‍ലമെന്‍റില്‍ ‘മോദി-മോദി’ എന്ന മുദ്രാവാക്യം ആരും ഉയര്‍ത്തിയിട്ടില്ല. പാക് പാര്‍ലമെന്‍റില്‍ പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിപ്രസംഗിക്കുമ്പോള്‍ പ്രതിപക്ഷ എം.പിമാര്‍ വോടിംഗ്-വോടിംഗ് എന്ന മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു. ദേശിയ മാധ്യമങ്ങള്‍ ഇത് തെറ്റിദ്ധരിച്ച് ‘മോദി-മോദി’ എന്ന് കരുതി തെറ്റായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Title:പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ ‘മോദി-മോദി’ എന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെന്ന്‍ ദേശിയ മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തു…
Fact Check By: Mukundan KResult: False
