പിഐബി അക്രഡിറ്റേഷന്‍ പട്ടികയില്‍ നിന്നു മീഡിയവണ്‍ മാധ്യമത്തെ ഒഴിവാക്കിയോ..? യാഥാര്‍ഥ്യം അറിയൂ…

അന്തര്‍ദേശിയ൦ സാമൂഹികം

കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്‍റെ കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ അക്രഡിറ്റേഷൻ പട്ടികയിൽ നിന്ന് മീഡിയ വൺ ചാനല്‍ പുറത്തായി എന്നൊരു പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. 

പ്രചരണം 

മീഡിയവൺ വൺ മാധ്യമത്തിന് കേന്ദ്ര അക്രഡിറ്റേഷൻ നഷ്ടമായി എന്നു സൂചിപ്പിച്ചു നൽകിയിരിക്കുന്ന കുറിപ്പ് ഇങ്ങനെ: “കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള പിഐബി അക്രഡിറ്റേഷൻ പട്ടികയിൽ നിന്നു മീഡിയ വൺ ചാനലിനെ  ഒഴിവാക്കി…..

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി ഐ ബി )യുടെ അക്രഡിറ്റേഷൻ പട്ടികയിൽ നിന്നുമാണ് മീഡിയ വണ്ണിനെ ഒഴിവാക്കിയിരിക്കുന്നത്…. 

രാജ്യസുരക്ഷാ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ഒഴിവാക്കൽ എന്ന് ഉത്തരവിൽ പറയുന്നു….

 മാധ്യമപ്രവർത്തകർക്ക് അടുത്ത വർഷത്തേക്കുള്ള അക്രഡിറ്റേഷൻ പുതുക്കലിനുള്ള അപേക്ഷ സമർപ്പിക്കൽ നടപടികൾ ഒക്ടോബർ 10 നു തുടങ്ങിയപ്പോഴാണ് മീഡിയ വണ്ണിലെ മാധ്യമ പ്രവർത്തകർക്ക് അക്രഡിറ്റേഷൻ നൽകേണ്ടെന്ന തീരുമാനം കേന്ദ്രം കൈക്കൊണ്ടിരിക്കുന്നത്….

പി ഐ ബി അക്രഡിറ്റേഷൻ ഇല്ലാത്ത മാധ്യമ പ്രവർത്തകർക്ക് കേന്ദ്രസർക്കാർ ഓഫിസുകളിലും ഔദ്യോഗിക ചടങ്ങുകളിലും പ്രവേശനം ലഭിക്കില്ല…. 

പ്രധാനമന്ത്രി ഉൾപ്പെടെ വിവിഐപികളുടെ പൊതു പരിപാടികൾ റിപ്പോർട്ട് ചെയ്യാനും അക്രഡിറ്റേഷൻ നിർബന്ധമാണ്…..”

FB postarchived list

എന്നാൽ ഞങ്ങൾ ഞങ്ങൾ പ്രചരണത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയപ്പോൾ വാസ്തവ വിരുദ്ധമാണെന്നും തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രചരണം ആണിതെന്നും വ്യക്തമായി.  

വസ്തുത ഇതാണ്

നമ്മുടെ രാജ്യത്ത് പ്രധാനമന്ത്രിയുടെയോ അല്ലെങ്കില്‍ കേന്ദ്ര മന്ത്രിസഭയുടെയോ പരിപാടികള്‍ കൂടുതലും നടക്കുന്നത് തലസ്ഥാനമായ ഡെല്‍ഹിയില്‍ ആയതിനാല്‍ ഡെല്‍ഹിയിലുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലുള്ള പിഐബിയുടെ അക്രഡിറ്റേഷന്‍ ലഭ്യമാവുക. 

മീഡിയ വൺ ചാനൽ അധികൃതർ ഇതേപ്പറ്റി ഞങ്ങൾക്ക് തന്ന വിശദീകരണം ഇങ്ങനെയാണ്: “മീഡിയ വൺ ചാനലിന് നിലവിൽ ഡൽഹിയിൽ മാധ്യമപ്രവർത്തകർ അഞ്ചു വർഷം ആകുന്നതേയുള്ളൂ. അഞ്ചുവർഷത്തെ എക്സ്പീരിയൻസ് പരിഗണിച്ചാണ് മാധ്യമപ്രവർത്തകർക്ക് പിഐബി അക്രഡിറ്റേഷൻ നൽകുന്നത്.  പ്രധാനമന്ത്രിയുടെ അല്ലെങ്കിൽ മറ്റു കേന്ദ്ര മന്ത്രിമാരുടെ പരിപാടികൾ ഞങ്ങൾ കവർ ചെയ്യുന്നുണ്ട്. ഇതിന് യാതൊരു വിലക്കും ഇന്നുവരെ ഉണ്ടായിട്ടില്ല. പൂർണ്ണമായും തെറ്റായ പ്രചരണമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഞങ്ങൾക്കെതിരെ നടത്തുന്നത്. കേന്ദ്ര സർക്കാരിന്‍റെ പരിപാടികളില്‍ പങ്കെടുക്കുന്നതിനോ അവർ ചെയ്യുന്നതിന് ഞങ്ങൾക്ക് ഇന്നുവരെ യാതൊരു വിലക്കും വന്നിട്ടില്ല.” 

കൊച്ചി മെട്രോയുടെ പേട്ട-എസ്എന്‍ ജംഗ്ഷൻ പാത ഉല്‍ഘാടനം ചെയ്യാനായി പ്രധാനമന്ത്രിയെ നരേന്ദ്ര മോദി സെപ്റ്റംബര്‍ ഒന്നിന്  കൊച്ചിയിലെത്തിയിരുന്നു.  ഈ വാർത്ത മീഡിയവൺ  കവര്‍ ചെയ്തിട്ടുണ്ട് പ്രധാനമന്ത്രിയുടെ ചടങ്ങിൽ വിലക്കുണ്ടെങ്കില്‍ മീഡിയവണിന് ഈ വാർത്ത കവർ ചെയ്യാൻ പറ്റുമായിരുന്നില്ല.

പ്രെസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ അക്രഡിറ്റേഷന്‍ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. തുടർന്ന് ഞങ്ങൾ ഞങ്ങൾ പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ എം ദേവനുമായി സംസാരിച്ചു. അദ്ദേഹം ഞങ്ങൾക്ക് തന്ന വിശദീകരണം ഇങ്ങനെ: “പിഐബി  അക്രഡിറ്റേഷൻ നൽകുന്നതിന്‍റെ മാനദണ്ഡങ്ങൾ ഇങ്ങനെയാണ്: ഒരു മാധ്യമ സ്ഥാപനത്തിൽ മാധ്യമപ്രവർത്തകൻ ഡൽഹിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയ ശേഷം അപേക്ഷ നല്‍കിയാല്‍ ആ മാധ്യമ പ്രവർത്തന്‍റെ പേരിൽ അക്രഡിറ്റേഷൻ ലഭിക്കും മീഡിയവണിന് അഞ്ചുവർഷം സ്ഥാപനത്തില്‍ പൂര്‍ത്തിയാക്കിയ  മാധ്യമപ്രവർത്തകൻ ഇപ്പോൾ ഡൽഹി ഉണ്ടാവില്ല, അതാവാം അക്രഡിറ്റഡ് ലിസ്റ്റില്‍ പേരില്ലാതിരിക്കാന്‍ കാരണം. മാനദണ്ഡങ്ങള്‍ പൂര്‍ത്തിയായ ശേഷം അപേക്ഷിച്ചാല്‍ അക്രഡിറ്റേഷന്‍ ലഭിക്കുന്നതിന് മീഡിയ വണ്‍ മാധ്യമത്തിന് യാതൊരു തടസ്സവുമില്ല. പിഐബിയുടെ ഡെല്‍ഹി ഓഫീസില്‍ നിന്നാണ് ഏതൊരു മാധ്യമത്തിനും അക്രഡിറ്റേഷന്‍ നല്‍കുന്ന നടപടികള്‍ നടക്കുന്നത്. ഡൽഹിയിൽ മാധ്യമ പ്രവർത്തനം നടത്തുന്ന മാധ്യമപ്രവർത്തകർക്ക് മാത്രമാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ അക്രഡിറ്റേഷൻ നൽകുക. മറ്റു സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർക്ക് പിഐബി അക്രെഡിറ്റേഷൻ ബാധകമല്ല, നിലവില്‍ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് പിഐബി അക്രഡിറ്റേഷന്‍ നല്‍കുന്നുമില്ല. കേന്ദ്ര മന്ത്രിസഭയുടെയും കേന്ദ്ര മന്ത്രിമാരുടെയും കൂടുതൽ പരിപാടികളും നടക്കുന്നത് ഡൽഹിയിലാണ്. അതിനാലാണ് ഡൽഹി കേന്ദ്രമാക്കിയുള്ള മാധ്യമപ്രവർത്തകർക്ക് അക്രഡിറ്റേഷൻ നൽകുന്ന സംവിധാനം നമുക്കുള്ളത്. 

എന്നാൽ അക്രഡിറ്റേഷന്‍ ഇല്ലാത്ത മാധ്യമപ്രവർത്തകർക്കും മന്ത്രിമാരുടെ അല്ലെങ്കിൽ മന്ത്രിസഭയുടെ ചടങ്ങിൽ പങ്കെടുക്കാവുന്നതാണ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടുള്ള ചില മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് അവർക്കും പ്രവേശനം നൽകും. ആർക്കും പ്രവേശനം നിഷേധിക്കില്ല. കേന്ദ്രമന്ത്രിമാർ ഡൽഹിയിൽ അല്ലാതെ അന്യസംസ്ഥാനങ്ങളിൽ പോകുമ്പോൾ അന്നാട്ടിലെ മാധ്യമങ്ങള്‍ എല്ലാവരും തന്നെ പരിപാടികൾ കവർ ചെയ്യാറുണ്ട്. ഇതിന് പി ഐയുടെ അക്രഡിറ്റേഷൻ ബാധകമല്ല.  മീഡിയ വണ്‍ മാധ്യമത്തിലെ മാധ്യമപ്രവർത്തകര്‍ക്ക് അക്രഡിറ്റേഷൻ നല്‍കില്ല എന്നത് തെറ്റായ പ്രചരണമാണ്. മാനദണ്ഡങ്ങൾ പൂർത്തിയായ ശേഷം അപേക്ഷിച്ചാല്‍ അക്രഡിറ്റേഷന്‍ ലഭിക്കുന്നതിന് വിലക്കുകൾ ഒന്നുമില്ല.” 

അക്രെഡിറ്റേഷനുമായി ബന്ധപ്പെട്ട് മീഡിയവൺ മാധ്യമത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തുകയാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. 

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. മീഡിയവൺ ചാനലിനെ അക്രഡിറ്റേഷൻ നൽകുന്നതിൽ നിന്നും പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ ഒഴിവാക്കിയിട്ടില്ല. മാത്രമല്ല കേന്ദ്രമന്ത്രിമാരും മന്ത്രിസഭയെ എവിടെയോ പൊതുപരിപാടികളിൽ നിന്നും ചടങ്ങുകളിൽ നിന്നും ഒഴിവാക്കി എന്ന തരത്തിൽ പ്രചരിക്കുന്നതൊക്കെ വ്യാജ വാര്‍ത്തകള്‍  ആണെന്ന് മീഡിയവൺ ചാനൽ അധികൃതരും പ്രസ്സ് ഇന്‍ഫൊര്‍മേഷന്‍ ബ്യൂറോയും വ്യക്തമാക്കിയിട്ടുണ്ട്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പിഐബി അക്രഡിറ്റേഷന്‍ പട്ടികയില്‍ നിന്നു മീഡിയവണ്‍ മാധ്യമത്തെ ഒഴിവാക്കിയോ..? യാഥാര്‍ഥ്യം അറിയൂ…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •