കാശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്‌തി നരേന്ദ്രമോദിയെ പ്രശംസിച്ചു ഇങ്ങനെ സംസാരിച്ചോ…?

രാഷ്ട്രീയം
ചിത്രം കടപ്പാട്: ഗൂഗിള്‍

വിവരണം

വിഷ്ണു പുന്നാട് എന്ന  ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 മാർച്ച് 20 മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിന് 7200 റോളം ഷെയറുകൾ ഇതുവരെ ആയിക്കഴിഞ്ഞു.” പോസ്റ്റിലൂടെ നൽകുന്ന വാർത്ത ഇതാണ്, മോദിജിയെയും ബിജെപിയെയും അനുകൂലിച്ചു പിഡിപി നേതാവ് മെഹ്ബൂബ മുഫ്‌തി. രാജ്യത്തെ പ്രതിപക്ഷ നിര ഒന്നിച്ചു പോരാടിയാലും ഇത്തവണയും മോദിജിയുടെ തേരോട്ടത്തെ തടയാനാവില്ല – മെഹ്ബൂബ മുഫ്‌തി.” ഈ വാചകത്തോടൊപ്പം മെഹ്ബൂബ മുഫ്‌തിയുടേത് എന്ന മട്ടിൽ ഒരു ചിത്രവും നൽകിയിട്ടുണ്ട്.കൂടാതെ പോസ്റ്റിനൊപ്പം പാകിസ്ഥാൻ ചൈന ഒഴികെയുള്ള ലോക ജനത ഒരേ സ്വരത്തിൽ പറയുന്നു ”ഭാരതത്തിൽ മോദി ജി മതി.” എന്നൊരു ചെറിയ വിവരണവും നൽകിയിട്ടുണ്ട്.

Archived Link

1996 ൽ കോൺഗ്രസ്സ് ടിക്കറ്റിൽ എംഎൽഎയായി രാഷ്ട്രീയ പ്രവേശനം ചെയ്ത മെഹ്ബൂബ 2016 -2018 കാലത്ത് കശ്മീരിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായിരുന്നു. കാശ്മീരിന് പ്രത്യേക അവകാശം അനുവദിക്കുന്ന ഭരണഘടനയുടെ 370 വകുപ്പിനെ പിന്തുണയ്ക്കുന്നയാളാണ് മെഹ്ബൂബ.അവരുടെ പാർട്ടിയായ  പിഡിപി ബിജെപിയുമായി കൂട്ട് മന്ത്രിസഭ രൂപീകരിച്ചു ഭരണം തുടങ്ങിയപ്പോഴാണ്  മെഹ്ബൂബ മുഖ്യമന്ത്രിയായത്. പിന്നീട് ബിജെപി പിന്തുണ പിൻവലിച്ചപ്പോൾ മെഹ്ബൂബയ്ക്ക് രാജി വയ്‌ക്കേണ്ടി വന്നു.

മെഹ്ബൂബ മുഫ്തിയും നരേന്ദ്രമോദിയും തമ്മിൽ  പ്രത്യക്ഷത്തിൽ സൗഹൃദങ്ങളൊന്നുമില്ല. മാത്രമല്ല, രാഷ്ട്രീയ ആശയങ്ങളുടെ പേരിൽ ഇരുകൂട്ടരും തമ്മിൽ നിരവധി പൊരുത്തക്കേടുകൾ ഉണ്ടുതാനും. ആ നിലയ്ക്ക് മെഹ്ബൂബ മുഫ്‌തി ഇത്തരത്തിൽ മോദിയെ പുകഴ്ത്തി പ്രസ്താവന നടത്തിയോ….ചിത്രത്തിലുള്ളത് മെഹ്ബൂബ തന്നെയാണോ…. നമുക്ക് അന്വേഷിച്ചു നോക്കാം

വസ്തുതാ വിശകലനം

ഞങ്ങൾ നടത്തിയ പരിശോധനയിൽ ചിത്രത്തിലുള്ളത് മെഹ്ബൂബ മുഫ്‌തിയല്ലെന്നു വളരെയെളുപ്പം മനസ്സിലാക്കാൻ സാധിച്ചു. യഥാർത്ഥ മെഹ്ബൂബയുടെ ചിത്രം താഴെ കൊടുക്കുന്നു. അവരുടെ നിരവധി ചിത്രങ്ങൾ ഇന്‍റർനെറ്റിൽ ലഭ്യമാണ്.  വായനക്കാർക്ക് രണ്ടു ചിത്രങ്ങൾ തമ്മിൽ താരതമ്യം ചെയ്തു നോക്കാവുന്നതാണ്.

മെഹ്ബൂബ മുഫ്‌തി മോദിയെ ഇതാരാത്തതിൽ പുകഴ്ത്തി സംസാരിച്ചതായി ഒരു മാധ്യമങ്ങളും വാർത്ത പ്രസിദ്ധീകരിച്ചു കണ്ടില്ല. മോദിയുടെ നയങ്ങളെ പരസ്യമായി വിമർശിക്കുന്ന നിരവധി വാർത്തകൾ സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധിയുണ്ട്. അവയിൽ ചിലത് താഴെ കൊടുക്കുന്നു.

Visit this link to see the Video

archived link
economictimes

archived link mehbooba mufti on twitter

archived link twitter mehbooba mufti

archived link
Hindustantimes
archived link
Indiatoday

നരേന്ദ്രമോദിയുടെ  വെബ്സൈറ്റിൽ   2017 ഏപ്രിൽ 2 ന് മെഹ്ബൂബ മോദിയോട് നന്ദി അറിയിച്ചു പ്രസംഗം നടത്തിയിരുന്നു.  ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ 9 കിലോമീറ്റർ ദൈർഘ്യത്തിൽ  ചെനാനി-നശ്രീ തുരങ്കം ഉത്ഘാടനം ചെയ്യാൻ നരേന്ദ്രമോദി എത്തിയപ്പോഴായിരുന്നു അത്. പോസ്റ്റിൽ പറയുന്ന വാദവുമായി അതിനു യാതൊരു ബന്ധവുമില്ല. ” എനിക്കും എന്‍റെ സർക്കാരിനും തരുന്ന സഹായ സഹകരണങ്ങൾക്കു നന്ദി. പ്രത്യേകിച്ചും കഴിഞ്ഞ വർഷത്തെ ദുരിത സമയത്ത്‌. താങ്കൾ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിംഗിനെ ഇങ്ങോട്ടയച്ചു. പരീക്ഷണ ദിനങ്ങൾ മറികടക്കാൻ അതേറെ സഹായിച്ചു.” ഇതായിരുന്നു മെഹ്ബൂബയുടെ വാക്കുകൾ.

ഇതല്ലാതെ മെഹ്ബൂബ മോദിയെ പ്രസംശിച്ച്  ഈയിടെയെങ്ങും ഒന്നും പറഞ്ഞതായി വാർത്തകൾ വന്നിട്ടില്ല. അതിനാൽ ഈ പോസ്റ്റ് വസ്തുതാ വിരുദ്ധമാണ്.

നിഗമനം

ഈ പോസ്റ്റിൽ പറയുന്ന കാര്യങ്ങൾ വസ്തുതാ പരമായി തെറ്റാണ്. യഥാർത്ഥത്തിലുള്ള മെഹ്ബൂബ മുഫ്‌തിയുടേതിന് പകരം മറ്റൊരു ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ മെഹ്ബൂബ ഇത്തരത്തിൽ മോദിയെ പുകഴ്ത്തി എവിടെയും സംസാരിച്ചതിന് തെളിവില്ല. അതുകൊണ്ട് മാന്യ വായനക്കാർ വസ്തുത മനസ്സിലാക്കാതെ പോസ്റ്റിനോട് പ്രതികരിക്കാതിരിക്കുക.

ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ

Avatar

Title:കാശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്‌തി നരേന്ദ്രമോദിയെ പ്രശംസിച്ചു ഇങ്ങനെ സംസാരിച്ചോ…?

Fact Check By: Deepa M 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •