
വിവരണം
ചലച്ചിത്രതാരവും ബിജെപി രാജ്യസഭ അംഗവുമായ സുരേഷ് ഗോപി പോലീസ് ഉദ്യോഗസ്ഥനോട് തന്നെ സല്യൂട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട സംഭവത്തെ തുടര്‍ന്ന് വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. പ്രോട്ടോക്കോള്‍ പ്രകാരം പോലീസ് ഉദ്യോഗസ്ഥര്‍ രാജ്യസഭ അംഗത്തെ സല്യൂട്ട് ചെയ്യണമെന്നും അതെസമയം എംപിയെ സല്യൂട്ട് ചെയ്യാനുള്ള നിയമം ഇല്ലെന്നും പരസ്പരമുള്ള വാക്‌വാദങ്ങളും നടക്കുന്നുണ്ട്.
അതിനിടയിലാണ് ഇന്ത്യന്‍ ഓര്‍ഡര്‍ ഓഫ് പ്രസിഡന്‍സ് പ്രകാരം എംപിയുടെ സ്ഥാനം 21ാമതാണെന്നും ചീഫ് സെക്രട്ടറിയും ഡിജിപിയും ഉള്‍പ്പടെയുള്ളവര്‍ ഇതിന് കീഴിലാണ് വരുന്നതെന്നും അതുകൊണ്ട് തന്നെ എംപിയെ സല്യൂട്ട് ചെയ്യണമെന്നും വിശദീകരിച്ച് ഒരു വാട്‌സാപ്പ് സന്ദേശവും പ്രചരിക്കാന്‍ തുടങ്ങി. ഇന്ത്യന്‍ ഓര്‍ഡര്‍ ഓഫ് പ്രസീഡന്‍സിന്‍റെ പട്ടികയടങ്ങിയ വിക്കിപ്പീഡിയ ലിങ്കും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്.
ഇതാണ് വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും പ്രചരിക്കുന്ന സന്ദേശം-
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്ന ഇന്ത്യൻ പ്രസിഡന്‍റിന്‍റെ സെക്രട്ടറിയേറ്റിൽ നിന്നും 26/07/1979 ൾ പ്രസിദ്ധീകരിച്ച ടേബിൾ of precedence അഥവാ പ്രോട്ടോകോൾ പ്രകാരം എംപി 21- ആം റാങ്കിൽ ആണ്. Chief secretary 23- ആം റാങ്കിൽ ആണ്. ഈ Chief Secretary ക്ക് താഴെ ആണ് ഡിജിപി ഉൾപ്പെടെ ഉള്ള പോലീസ് .അപ്പൊൾ സല്യൂട്ട് കൊടുക്കണം.
രാജ്യസഭ സെക്രട്ടേറിയറ്റിന് സുരേഷ് ഗോപി പരാതി കൊടുത്താൽ യൂണിഫോം ഇട്ട സാർ കുറച്ച് വിയർക്കും. ശ്രീ സുരേഷ് ഗോപി ബിജെപി പ്രതിനിധി എന്നത് നോക്കി അല്ല ബഹുമാനിക്കേണ്ടതു ,രാജ്യസഭ അംഗം എന്ന നിലയിൽ അർഹതപ്പെട്ട അംഗീകാരം കൊടുക്കണം. ഇനി സംശയം ഉളളവർ table of precedence എന്ന് ഗൂഗിള് സെർച്ച് ചെയ്ത് നോക്കുക.17/01/2013 ഉൾ GO (Ms) no. 500/2013/GAD ആയി കേരള സര്ക്കാര് പ്രസിദ്ധീകരിച്ച പ്രോട്ടോകോൾ ഉത്തരവിലും എംപി ക്ക് 21- ആം സ്ഥാനം കൊടുത്തിട്ടുണ്ട്,Chief secretary, ഡിജിപി ഇവർക്ക് ഒക്കെ മുകളിൽ. അപ്പോ 23- ആം റാങ്ക്കാരെ സല്യൂട്ട് ചെയ്യണം എങ്കിൽ, 21 ആം റാങ്കിൽ ഉള്ള എം പി ക്ക് അത് നൽകണം.
Wikipedia link below
https://en.wikipedia.org/wiki/Indian_order_of_precedence
Info Courtesy:
വാട്‌സാപ്പ് സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ഓര്‍ഡര്‍ ഓഫ് പ്രസീഡന്‍സ് പ്രകാരമുള്ള സ്ഥാനം മാനദണ്ഡമാക്കിയാണോ പോലീസ് സല്യൂട്ട് നല്‍കേണ്ടത്? രാജ്യസഭ അംഗം സല്യൂട്ടിന് അര്‍ഹനാണോ? വസ്‌തുത അന്വേഷിക്കാം.
വസ്‌തുത വിശകലനം
സന്ദേശത്തില്‍ പറയുന്ന വിവരങ്ങളുടെ യഥാര്‍ത്ഥ വസ്‌തുത അറിയാന്‍ ഞങ്ങളുടെ പ്രതിനിധി സംസ്ഥാന പോലീസ് മീഡിയ സെന്‍റര്‍ ഡപ്യൂട്ടി ഡയറക്‌ടര്‍ പ്രമോദ് കുമാറുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയാണ്-
ഇന്ത്യന്‍ ഓര്‍ഡര്‍ ഓഫ് പ്രസീഡന്‍സിലെ സ്ഥാനം ശരി തന്നെയാണ്. എന്നാല്‍ ഓര്‍ഡര്‍ ഓഫ് പ്രസീഡന്‍സ് മാനദണ്ഡ പ്രകാരമല്ല പോലീസ് സല്യൂട്ട് നല്‍കുന്നത്. പോലീസ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ (പിഎസ്ഒ) പ്രകാരമാണ് പോലീസ് സല്യൂട്ട് നല്‍കുന്നത്. പിഒഎസില്‍ ഇന്ത്യന്‍ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, ഗവര്‍ണര്‍, പ്രധാനമന്ത്രി, മുഖ്യമന്ത്രി, മറ്റ് മന്ത്രിമാര്‍, കേന്ദ്ര മന്ത്രിമാര്‍ എന്നിവരെയാണ് രാജ്യത്തിന്‍റെ പ്രതിനിധി-ജനപ്രതിനിധി എന്ന നിലയില്‍ സല്യൂട്ട് ചെയ്യേണ്ടത്. എന്നാല്‍ രാജ്യസഭ-ലോക്‌സഭ അംഗങ്ങള്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പിഒഎസിലെ പട്ടികയില്‍ ഇല്ലയെന്നതാണ് വസ്‌തുത. എന്നിരുന്നാലും കീഴ്‌വഴക്കും മാത്രമായിട്ടാണ് മറ്റുള്ള ജനപ്രതിനിധികള്‍ക്കും സല്യൂട്ട് നല്‍കുന്നത്.
ഇതാണ് പോലീസ് സ്റ്റാന്‍ഡിങ് ഓര്‍ഡറിന്‍റെ പൂര്‍ണ്ണരൂപം-


സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശത്തിനൊപ്പം ചേര്‍ത്തിരിക്കുന്ന വിക്കിപ്പീഡിയ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ അതിലും ഓര്‍ഡര്‍ ഓഫ് പ്രെസീഡന്‍സ് എന്തിന് വേണ്ടിയുള്ളതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സെറിമോണിയല്‍ പ്രോട്ടോക്കോള്‍ മാത്രമാണ് ഇതെന്നാണ് വിക്കിപ്പീഡിയയില്‍ ഓര്‍ഡര്‍ ഓഫ് പ്രസീഡെന്‍സിനെ കുറിച്ച് വിശദീകരിച്ചിരിക്കുന്നത്.

സെറിമോണിയല്‍ പ്രോട്ടോക്കോള്‍ അഥവ വിശേഷ പരിപാടികളിലെ പ്രോട്ടോക്കോള്‍ എന്താണെന്ന് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പ് പൊളിറ്റിക്കല്‍ വിഭാഗം ഓഫിസുമായി ഫോണില്‍ ബന്ധപ്പെട്ടു. അവിടെ നിന്നും ലഭിച്ച മറുപടി ഇങ്ങനെയാണ്-
വിശേഷ ദിവസങ്ങളിലെ ചടങ്ങുകളിലെ പ്രോട്ടോക്കോള്‍ മാത്രമാണ് ഓര്‍ഡര്‍ ഓഫ് പ്രസിഡെന്‍സ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.. ഉദാഹരണം സ്വാതന്ത്ര്യ ദിനം, റിപബ്ലിക് ദിനം, നെഹ്റു ട്രോഫി ജലോത്സവം തുടങ്ങിയ പരിപാടികളില്‍ സ്ഥാനങ്ങള്‍ പാലിച്ചുള്ള പ്രോട്ടോക്കോളാണ് ഓര്‍ഡര്‍ ഓഫ് പ്രസീഡെന്‍സിലുള്ളത്. മറ്റ് ഔദ്യോഗിക പരിപാടികളില്‍ ഇത് ബാധകമല്ല. ഇതിന് പോലീസ് സല്യൂട്ട് ചെയ്യുന്നതുമായി ബന്ധമില്ലെന്നും പൊതുഭരണ വകുപ്പ് അധികാരി അറിയിച്ചു.
നിഗമനം
ഓര്‍ഡര്‍ ഓഫ് പ്രസീഡെന്‍സ് പ്രകാരം രാജ്യസഭ അംഗത്തിന്‍റെ സ്ഥാനം 21 ആണെങ്കിലും ഇത് മാനദണ്ഡമാക്കിയല്ല സല്യൂട്ട് നല്‍കുന്നതെന്നതാണ് വസ്‌തുത. മാത്രമല്ല ഇത് വിശേഷ പരിപാടികള്‍ക്ക് മാത്രം ബാധകമായ പ്രോട്ടോക്കോളാണ്.
പോലീസ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ (പിഎസ്ഒ) പ്രകാരമാണ് സല്യൂട്ട് നല്‍കുന്നത്. പിഒഎസ് പട്ടികയില്‍ എംപിമാരോ എംഎല്‍എമാരോ ഇല്ല. ഇവരെയൊന്നും സല്യൂട്ട് ചെയ്യണമെന്ന പ്രോട്ടോക്കോളില്ല. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ഓര്‍ഡര്‍ ഓഫ് പ്രസീഡന്‍സ് പ്രകാരം പാര്‍ലമെന്‍റ് അംഗം പോലീസ് സല്യൂട്ടിന് അര്‍ഹനാണോ? വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
