കിയ കമ്പനി ഭാഗ്യശാലികള്‍ക്ക് കാര്‍ സമ്മാനം നല്‍കുന്നു- വ്യാജ അറിയിപ്പാണ്… പ്രതികരിക്കാതിരിക്കുക…

സാമൂഹികം

കിയ കാർ കമ്പനി വാർഷികത്തോടെ അനുബന്ധിച്ച് ഭാഗ്യശാലികൾക്ക് കാർ സമ്മാനമായി നൽകുന്നു എന്നൊരു അറിയിപ്പ് സാമൂഹ്യമാ ധ്യമങ്ങളില്‍ വളരെയധികം വൈറലായിട്ടുണ്ട്. 

പ്രചരണം 

കിയ ഓട്ടോ കേരള എന്ന ഫേസ്ബുക്ക് പേജിൽ നിന്നും പ്രചരിക്കുന്ന അറിയിപ്പ് ഇങ്ങനെയാണ്:  “KIA-യിൽ നിന്നുള്ള സമ്മാനമായി വിജയിച്ച് പുതിയ കാർ സ്വന്തമാക്കൂ.

ഞങ്ങൾ നിങ്ങളെ എല്ലാവരെയും ഓർമ്മിപ്പിക്കുന്നു.

ഞങ്ങളുടെ കമ്പനിയായ KIA യുടെ വാർഷികത്തിന്റെ സ്മരണാർത്ഥം,..ഇന്ന്

ഞങ്ങളുടെ പോസ്‌റ്റ് പങ്കിടുകയും അവരുടെ ഭാഗ്യ നമ്പർ ബോക്‌സ് തിരഞ്ഞെടുക്കുകയും ചെയ്യുന്ന ആർക്കും ഞങ്ങളുടെ കമ്പനി KIA ഔദ്യോഗികമായി 10 കാറുകൾ നൽകും, കാരണം ഞങ്ങളുടെ കാറിന്റെ കീയിൽ 10 ബോക്‌സുകൾ മാത്രമേ ഉള്ളൂ. (ഇന്ന് മുതൽ വിജയികൾക്ക് ഞങ്ങൾ കാർ സമ്മാനങ്ങൾ നൽകും).ഒരു വിജയിയാകാൻ, ഞങ്ങളുടെ കാർ സമ്മാന ജേതാക്കളുടെ പട്ടികയിൽ നിങ്ങളുടെ പേര് നൽകുക.

ദയവായി നിങ്ങളുടെ പേര് ഇവിടെ 👉 https://cutt.ly/19rlFdi 👈 രജിസ്റ്റർ ചെയ്യുക

കാരണം വിജയകരമായ പേര് രജിസ്ട്രേഷന് ശേഷം, ഞങ്ങൾ നിങ്ങൾക്ക് ഇപ്പോൾ ഒരു സമ്മാന കാർ അയയ്‌ക്കും 💙

FB postarchived link

കിയ കാറുകളുടെ ചിത്രവും ഒപ്പം നൽകിയിട്ടുണ്ട് എന്നാൽ ഞങ്ങളുടെ അന്വേഷണത്തിൽ പൂർണമായും വ്യാജ അറിയിപ്പാണ് ഇതെന്ന് വ്യക്തമായി 

വസ്തുത ഇതാണ്

കിയ കാര്‍ കമ്പനി ഇങ്ങനെ എന്തെങ്കിലും ഓഫർ നൽകുന്നുണ്ടോ എന്നറിയാനായി ഞങ്ങൾ കിയ മോട്ടോഴ്സിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചു നോക്കി. എന്നാൽ ഇത്തരത്തിൽ ഒരു ഓഫറിനെക്കുറിച്ച് വെബ്സൈറ്റില്‍ ഒരിടത്തും പരാമർശമില്ല. ഇത്തരം കമ്പനികള്‍ ഇങ്ങനെയുള്ള ഓഫര്‍ നല്‍കുമ്പോള്‍ അത് മാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ അറിയിക്കാറുണ്ട്. എന്നാല്‍ കിയ കാര്‍ കമ്പനിയുടെ ഇങ്ങനെയൊരു ഓഫറിനെ കുറിച്ച് മാധ്യമ അറിയിപ്പുകള്‍ ഒന്നും തന്നെ ഇതുവരെ വന്നിട്ടില്ല. 

തുടർന്ന് ഞങ്ങൾ കിയയുടെ കൊച്ചിയിലെ മാർക്കറ്റിംഗ് വിഭാഗവുമായി ബന്ധപ്പെട്ടു. മാർക്കറ്റിംഗ് വിഭാഗത്തില്‍ ഉദ്യോഗസ്ഥനായ സുബ്രഹ്മണ്യന്‍ ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെയാണ്: “കിയ കമ്പനി ഇങ്ങനെയൊരു ഓഫര്‍ നല്‍കുന്നു എന്ന അറിയിപ്പ് ഞങ്ങളുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇങ്ങനെ ഒരു ഓഫർ കിയ കാര്‍ കമ്പനി ഔദ്യോഗികമായി ഒരിടത്തും നല്‍കിയിട്ടില്ല.  ഞങ്ങളുടെ കേരളത്തിലെ പ്രധാന ഡീലർമാരും അവരും ഇത്തരത്തിൽ ഒരു ഓഫർ നൽകിയിട്ടില്ല. കിയ ഓട്ടോ കേരള  എന്ന ഫേസ്ബുക്ക് പേജുമായി കിയ മോട്ടോഴ്സ് കമ്പനിക്കോ അല്ലെങ്കിൽ കിയയുടെ കേരളത്തിലെ ഡീലര്‍മാര്‍ക്കോ യാതൊരു ബന്ധവുമില്ല.  പൂർണ്ണമായും വ്യാജ അറിയിപ്പാണ് കിയ കാര്‍ കമ്പനിയുടെ പേരിൽ നടത്തുന്നത്.” 

കിയ മോട്ടോഴ്സ് കമ്പനി അവരുടെ 10 മത് വാർഷികത്തോട് അനുബന്ധിച്ച് ഭാഗ്യശാലികളായ 10 പേര്‍ക്ക് 10 കാറുകൾ നൽകുന്നു എന്ന് അറിയിപ്പ് പൂർണമായും തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. 

കഴിഞ്ഞ ദിവസം സ്കോഡ കമ്പനിയുടെ പേരിലും സമാനമായ വ്യാജ അറിയിപ്പ് പ്രചരിച്ചിരുന്നു. വ്യാജ പ്രചരണമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഞങ്ങള്‍ ഫാക്റ്റ് ചെക്ക് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. കിയ കാര്‍ കമ്പനി അവരുടെ വാർഷികത്തോടനുബന്ധിച്ച് 10 ഭാഗ്യശാലികൾക്ക് 10 കാറുകൾ സമ്മാനമായി നൽകുമെന്ന് ഒരു അറിയിപ്പ് ഔദ്യോഗികമായി ഒരിടത്തും നൽകിയിട്ടില്ല കിയ കാര്‍ കമ്പനിയുടെ പേരില്‍  വ്യാജ അറിയിപ്പ് പ്രചരിപ്പിക്കുകയാണെന്ന് കേരളത്തിലെ  മാർക്കറ്റിംഗ് വിഭാഗം അറിയിച്ചിട്ടുണ്ട്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കിയ കമ്പനി ഭാഗ്യശാലികള്‍ക്ക് കാര്‍ സമ്മാനം നല്‍കുന്നു- വ്യാജ അറിയിപ്പാണ്… പ്രതികരിക്കാതിരിക്കുക…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *