FACT CHECK: കോവിഡ് മൂന്നാം തരംഗത്തെ കുറിച്ച് പ്രചരിക്കുന്ന വൈറല്‍ സന്ദേശത്തിന്‍റെ സത്യാവസ്ഥ ഇതാണ്…

ആരോഗ്യം

കോവിഡ് മൂന്നാം തരംഗം വൈകാതെ എത്തുമെന്നും  ജനങ്ങൾ ഞങ്ങൾ ജാഗ്രതയോടെ മാർഗ നിർദേശങ്ങൾ പാലിച്ച് തടയണമെന്നും ആരോഗ്യപ്രവർത്തകർ കുറച്ചു നാളുകളായി മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇപ്പോൾ മൂന്നാം തരംഗത്തിനെക്കുറിച്ച്  പ്രചരിക്കുന്ന  ഒരു സന്ദേശമാണ് ഇവിടെയുള്ളത്

പ്രചരണം

മൂന്നാം തരംഗത്തിൽ വ്യാപനം ഇത്തരത്തിൽ ആയിരിക്കുമെന്നും എന്നും എങ്ങനെ ശരീരത്തിൽ പ്രവർത്തിക്കുന്നു എന്നും ഉള്ള മുന്നറിയിപ്പുകളാണ് ഒരു ഡോക്ടറുടെ പേര് പ്രതികരിക്കുന്നത്.

കോഴിക്കോട് ആസ്റ്റർ സർ മീൻസ് മിംസ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോക്ടർ പി പി വേണുഗോപാലിനെ പേരിലാണ് സന്ദേശം. പ്രചരിക്കുന്ന സന്ദേശം ഇങ്ങനെ: 

“മൂന്നാം തരംഗ അപ്‌ഡേറ്റ് …*

പുതിയ വൈറസ് കോവിഡ് ഡെൽറ്റയോടൊപ്പം .. ചുമയോ പനിയോ ഇല്ല. ധാരാളം സന്ധി വേദന, തലവേദന, കഴുത്ത്, നടുവേദന തീർച്ചയായും, കൂടുതൽ മാരകവും ഉയർന്ന മരണനിരക്കും. അങ്ങേയറ്റം വരെ പോകാൻ കുറച്ച് സമയമെടുക്കും ചിലപ്പോൾ രോഗലക്ഷണങ്ങളില്ലാതെ !! നമുക്ക് കൂടുതൽ ശ്രദ്ധിക്കാം!

ഈ ബുദ്ധിമുട്ട് നാസോ-ഫറിൻജിയൽ മേഖലയിൽ ജീവിക്കുന്നില്ല !! ഇപ്പോൾ ഇത് നേരിട്ട് ശ്വാസകോശത്തെ ബാധിക്കുന്നു, അതായത് ‘ജാലകങ്ങൾ’ (രോഗം പിടിപെടുന്നതിനും ന്യുമോണിയ ബാധിക്കുന്നതിനും ഇടയിലുള്ള സമയങ്ങൾ) കുറവാണ്. അത്തരം നിരവധി രോഗികൾ പനി ഇല്ലാതെ, വേദനയില്ലാതെയാണ്, എന്നാൽ റിപ്പോർട്ടുകൾ അവരുടെ എക്സ്-റേകളിൽ നേരിയ നെഞ്ച് ന്യുമോണിയ കാണിക്കുന്നു. കോവിഡ് -19 നെ സംബന്ധിച്ചിടത്തോളം നാസൽ സ്വാബ് ടെസ്റ്റുകൾ പലപ്പോഴും നെഗറ്റീവ് ആണ്, കൂടാതെ നാസോഫറിംഗൽ ടെസ്റ്റുകളിൽ നിന്ന് കൂടുതൽ കൂടുതൽ തെറ്റായ നെഗറ്റീവ് ഫലങ്ങൾ ഉണ്ട്.

ഇതിനർത്ഥം വൈറസ് വേഗത്തിൽ വ്യാപിക്കുകയും നേരിട്ട് ശ്വാസകോശത്തിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു, ഇത് വൈറൽ ന്യുമോണിയ മൂലമുണ്ടാകുന്ന കടുത്ത ശ്വാസകോശ സമ്മർദ്ദത്തിന് കാരണമാകുന്നു. ഇത് മൂർച്ചയുള്ളതും കൂടുതൽ തീവ്രവും മാരകവുമാകുന്നത് എന്തുകൊണ്ടാണെന്ന് ഇത് വിശദീകരിക്കുന്നു !!

ദയവായി, നമുക്ക് കൂടുതൽ ശ്രദ്ധിക്കാം, തിരക്കുള്ള സ്ഥലങ്ങൾ ഒഴിവാക്കുക, * 1.5 മീറ്റർ അകലം * തുറക്കുക ദയവായി, ആലിംഗനം വേണ്ട, കാരണം ഇത് ഇപ്പോൾ വളരെ അപകടകരമാണ്, കാരണം എല്ലാവരും ലക്ഷണമില്ലാത്തവരാണ്.

ഈ * “മൂന്നാം തരംഗം” * ആദ്യത്തേതിനേക്കാളും രണ്ടാമത്തേതിനേക്കാളും വളരെ മാരകമാണ്. അതിനാൽ നമ്മൾ അതീവ ജാഗ്രത പുലർത്തുകയും * എല്ലാത്തരം മുൻകരുതലുകളും സ്വീകരിക്കുകയും വേണം.

നിങ്ങളുടെ പ്രിയപ്പെട്ടവർക്കും പ്രിയപ്പെട്ടവർക്കുമായി ദയവായി ഒരു അലേർട്ട് കമ്മ്യൂണിക്കേറ്റർ ആകുക. ഈ വിവരങ്ങൾ സ്വയം സൂക്ഷിക്കരുത്. നിങ്ങൾക്ക് കഴിയുന്നിടത്തോളം, പ്രത്യേകിച്ച് കുടുംബവുമായും സുഹൃത്തുക്കളുമായും ഇത് പങ്കിടുക.

ഡോ പി പി വേണുഗോപാൽ

ഹെഡ്-എമർജൻസി വിഭാഗം, ആസ്റ്റർ മിംസ്

കോഴിക്കോട്”

archived linkFB post

മൂന്നാം തരംഗം കൂടുതല്‍ ജാഗ്രത പുലര്‍ത്തെണ്ടുന്ന ഒന്നാണെങ്കിലും ഈ സന്ദേശം പ്രസ്തുത ഡോക്ടര്‍ നല്‍കിയിട്ടില്ല.

വസ്തുത ഇങ്ങനെ

ഞങ്ങള്‍ സന്ദേശത്തെ കുറിച്ചുള്ള അന്വേഷണത്തിനായി പോസ്റ്റില്‍ പരാമര്‍ശിക്കുന്ന കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ ഡോ. പി.പി. വേണുഗോപാലുമായി സംസാരിച്ചു. അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെയാണ്: ഇത് തെറ്റായ സന്ദേശമാണ്. ഞാന്‍ ഇങ്ങനെയൊരു അറിയിപ്പ് ഒരിടത്തും നല്‍കിയിട്ടില്ല. എന്‍റെ പേരില്‍ സന്ദേശം പ്രചരിക്കുന്നതിനെ കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സൈബര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.”

തന്‍റെ പേരില്‍ തെറ്റായ സന്ദേശമാണ് പ്രചരിക്കുന്നത് എന്ന് വ്യക്തമാക്കി അദ്ദേഹം തന്‍റെ ബ്ലോഗില്‍ ഒരു അറിയിപ്പ് നല്‍കിയിട്ടുണ്ട്.  

ഈ സന്ദേശം ഇംഗ്ലീഷ് ഭാഷയില്‍ ഏറെ നാളുകളായി ഒരു സംഘം ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ് എന്ന പേരില്‍ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. 

കോവിഡ് 19 പരിശോധന നടത്തുമ്പോള്‍ ചിലപ്പോള്‍ തെറ്റായി നെഗറ്റീവ് ഫലം ലഭിക്കാം എന്നൊരു അറിയിപ്പും പോസ്റ്റിലെ മെസ്സേജില്‍ ഉണ്ട്. ഇതേപ്പറ്റി കൂടുതല്‍ അറിയാന്‍ ഫാക്റ്റ് ക്രെസന്റോ ലോകാരോഗ്യ സംഘടയുമായി ബന്ധപ്പെട്ടു. റിസ്ക്ക് കമ്യൂണിക്കേഷന്‍ ആന്‍റ് കമ്യൂണിറ്റി എന്‍ഗേജ്മെന്‍റ് ടെക്നിക്കല്‍ ഓഫീസര്‍ ഡോ. സുപ്രിയ ബസ്ബറുവ നല്‍കിയ പ്രതികരണം ഇങ്ങനെയാണ്: ശ്വാസകോശത്തിൽ  മുകളിലും താഴെയുമുള്ള ഭാഗങ്ങളിൽ കോവിഡ് വകഭേദങ്ങൾ വ്യത്യസ്തമായി പെരുമാറുന്നു എന്നതിന് ലോകാരോഗ്യ സംഘടന ഇതുവരെ ഒരു തെളിവുകളും റിപ്പോർട്ട് ചെയ്തിട്ടില്ല. സാമ്പിൾ ശേഖരണത്തിന്റെ സമയം: രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് 1- 3 ദിവസം മുമ്പ് ശ്വാസകോശത്തിന്റെ  മുകൾ ഭാഗത്ത് (URT) വൈറസ് കണ്ടെത്താനാകും. URT- യിൽ SARS-CoV-2 ന്റെ സാന്ദ്രത രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്ന സമയത്ത് ഏറ്റവും ഉയർന്നതായിരിക്കും, അതിനുശേഷം അത് ക്രമേണ കുറയുന്നു.

സാമ്പിൾ തരം: പ്രാരംഭ ഘട്ടത്തിലുള്ള അണുബാധകൾ പരിശോധിക്കാൻ, പ്രത്യേകിച്ച് ലക്ഷണങ്ങളില്ലാത്ത അല്ലെങ്കിൽ മിതമായ കേസുകളിൽ അപ്പർ റെസ്പിറേറ്ററി മാതൃകകൾ പര്യാപ്തമാണ്. ഒരു വ്യക്തിയിൽ നിന്നുള്ള സംയുക്ത നാസോഫറിൻജിയൽ, ഓറോഫറിൻജിയൽ സ്വാബുകൾ ഉപയോഗിച്ച് പരിശോധിക്കുന്നത് വൈറസുകൾ കണ്ടെത്തുന്നതിനുള്ള ക്ഷമത വർദ്ധിപ്പിക്കുകയും ഫലത്തിന്റെ വിശ്വാസ്യത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കോവിഡ് -19 രോഗത്തിനിടയിലോ അല്ലെങ്കിൽ നെഗറ്റീവ് യുആർടി സാമ്പിൾ ഉള്ള രോഗികളിലോ  ലോവർ റെസ്പിറേറ്ററി  മാതൃകകൾ നിർദ്ദേശിക്കപ്പെടുന്നു, 

രോഗത്തിന്റെ കാഠിന്യം: ചില പഠനങ്ങൾ നിസാര രോഗമുള്ള രോഗികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഗുരുതരമായ രോഗികളിൽ ഉയർന്ന വൈറൽ ലോഡുകൾ റിപ്പോർട്ട് ചെയ്യുന്നു, 

സാമ്പിൾ ശേഖരണത്തിന്റെ ഗുണനിലവാരം: ശ്വസന സ്രവങ്ങൾ ഘടനയിൽ വളരെ വ്യത്യാസപ്പെട്ടിരിക്കാം, കൂടാതെ സാമ്പിൾ ശേഖരിക്കുന്ന രീതിയുടെ പര്യാപ്തതയും വ്യത്യാസപ്പെടാം, ഇത് ചിലപ്പോൾ തെറ്റായ നെഗറ്റീവ് പിസിആർ ഫലങ്ങളിലേക്ക് നയിച്ചേക്കാം.”

കൂടുതല്‍ വിവരങ്ങള്‍ക്കായി ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതിയാകും.

തെറ്റായ നെഗറ്റിവ് ഫലങ്ങളെ കുറിച്ചുള്ള പൊതുവായ ചില വസ്തുതകള്‍ ഉള്‍പ്പെടുത്തി ഇന്ത്യന്‍ എക്സ്പ്രസ്സില്‍ ഒരു ലേഖനം വന്നിരുന്നു. മേല്‍ പറഞ്ഞ സന്ദര്‍ഭങ്ങളില്‍ മാത്രമാണ് തെറ്റായ നെഗറ്റീവ് ഫലങ്ങള്‍ കാണിക്കുക എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. അല്ലാതെ സ്വാബ് പരിശോധനകള്‍ തെറ്റായ നെഗറ്റിവ് ഫലം നല്‍കാന്‍ സാധ്യതയില്ല.

നിഗമനം 

പോസ്റ്റിലെ സന്ദേശം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ ഡോ. വേണുഗോപാലന്‍ പിപി ഇങ്ങനെയൊരു സന്ദേശം പൊതുജനങ്ങള്‍ക്കായി നല്‍കിയിട്ടില്ല. കോവിഡ് 19 ന്‍റെ സ്വാബ് പരിശോധന തെറ്റായ നെഗറ്റീവ് ഫലങ്ങള്‍ കാണിക്കും എന്നത് തെറ്റായ വിവരമാണ്. കോവിഡ് രോഗത്തെ കുറിച്ചുള്ള ശരിയായ വിവരങ്ങള്‍ക്ക് വിശ്വസനീയമായ സ്രോതസ്സുകള്‍ മാത്രം ഉപയോഗിക്കുക.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:കോവിഡ് മൂന്നാം തരംഗത്തെ കുറിച്ച് പ്രചരിക്കുന്ന വൈറല്‍ സന്ദേശത്തിന്‍റെ സത്യാവസ്ഥ ഇതാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •