
വിവരണം
കോവിഡ്19 നോട് പോരാടി മരിച്ചവരിൽ പൊതുജനങ്ങൾ മാത്രമല്ല നിരവധി ആരോഗ്യ പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ട്. ഇവരിൽ ഡോക്ടർമാർ നേഴ്സുമാർ പോലീസുകാർ മറ്റ് സാമൂഹിക പ്രവർത്തകർ എല്ലാവരും ഉൾപ്പെടും.
ആരോഗ്യരംഗത്ത് കോവിഡിനെതിരെ പോരാടി മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ട് നിരവധി പോസ്റ്റുകൾ സാമൂഹ്യ മാധ്യമങ്ങളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. വാർത്താ മാധ്യമങ്ങൾ വഴിയും ഇത്തരം വാർത്തകൾ നാം കാണുന്നുണ്ട്. കോവിഡിനെതിരായ പോരാട്ടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട യുവ ഡോക്ടറുടെ ചിത്രവും ഒടുവില്‍ അവര്‍ എഴുതി എന്നു പറയപ്പെടുന്ന ഒരു ട്വീറ്റുമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

ഡോക്ടർ ഐഷ എന്നാണ് യുവതിയുടെ പേര്. രോഗക്കിടക്കിയില്‍ ചിരിച്ചു കൊണ്ട് കോവിഡിനെ അഭിമുഖീകരിക്കുന്ന ചിത്രമാണ് നല്‍കിയിട്ടുള്ളത്. മനസ്സില്‍ തട്ടുന്ന ഒരു കുറിപ്പും ഒപ്പമുണ്ട്.
#കണ്ണീരോർമ്മയായി.. #ഡോക്ടർ #ഐഷ …
പ്രണാമം…
ഡോ. ഐഷയുടെ അവസാന സന്ദേശം❣
==================================
കോവിഡ് ബാധിച്ച് മരിക്കുന്നതിനു തൊട്ടുമുൻപ്
വെൻറിലേറ്ററിലേക്ക് മാറ്റപ്പെടുന്നതിന് തൊട്ടുമുമ്പ്
ഡോ.ഐഷ ട്വിറ്ററിൽ കുറിച്ച അവസാന സന്ദേശം.!
ഹായ്!;;;;
എന്നെ സംബന്ധിച്ചിടത്തോളം കോവിഡിനെ നേരിടുന്നത് അത്ര എളുപ്പമല്ല.
ശ്വാസംമുട്ടൽ കൂടുന്നതേയുള്ളൂ .
ഇന്ന് എപ്പോഴെങ്കിലും എന്നെ വെൻറിലേറ്ററി ലേക്ക് മാറ്റും
എന്നെ ഓർക്കുക,
എന്റെ പുഞ്ചിരി,
എപ്പോഴും
ഓർമ്മയുണ്ടാകണം
സുരക്ഷിതമായിരിക്കുക.
ഈ മാരകമായ വൈറസിനെ ഗൗരവമായി എടുക്കുക.
ലവ് യു ബൈ
ഐഷ.
എന്നാൽ ഇത് വെറും വ്യാജവാർത്ത മാത്രമാണ്.
യാഥാര്‍ഥ്യം ഇങ്ങനെയാണ്
ഞങ്ങള്‍ ഈ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഇതൊരു വ്യാജ പ്രചരണം മാത്രമാണെന്ന് വിവരിക്കുന്ന മാധ്യമ ലേഖനങ്ങളാണ് ആദ്യം ലഭിച്ചത്. പ്രമുഖരടക്കം നിരവധിപ്പേര്‍ ആയിഷയ്ക്ക് പ്രണാമം അര്‍പ്പിച്ച് പോസ്റ്റുകളിട്ടു. പിന്നീട് വസ്തുത മനസ്സിലായതിനെ തുടര്‍ന്ന് അവര്‍ അവ തിരുത്തുകയും ചെയ്തു.
How can people be so idiots to believe what this account says @Aisha_must_sayz
— Jack-दादा Daniels (@imPady_11) August 2, 2020
Reality is Dr. Aisha story is fake and this is an catfish account.
Here’s the proof: pic.twitter.com/KK8vmbWqPz
തുടര്‍ന്ന് ഞങ്ങള്‍ ഡോക്ടര്‍ ആയിഷയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ പരിശോധിച്ചു. എന്നാൽ ഇപ്പോൾ ഈ ട്വിറ്റർ അക്കൗണ്ട് നിലവിലില്ല.

പോസ്റ്റ് വൈറലായതിനെ തുടര്‍ന്ന് വാര്‍ത്താ മാധ്യമങ്ങളും വസ്തുതാന്വേഷണ മാധ്യമങ്ങളും ഈ വാർത്തയുടെ മുകളിൽ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എന്നാൽ ഈ ചിത്രത്തിലെ പെൺകുട്ടി ആരാണ് എന്ന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇങ്ങനെ ഒരു ഡോക്ടറെ പറ്റി ആർക്കുമറിയില്ല. വാർത്ത വ്യാജമാണ് എന്നറിയിച്ചുകൊണ്ട് യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഒരു പോസ്റ്റ് നല്കിയിട്ടുണ്ട്.
അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത് ഇങ്ങനെ ഒരു ഡോക്ടര്‍ കോവിഡ് ബാധിച്ച് ലോകത്തൊരിടത്തും മരിച്ചിട്ടില്ല എന്നാണ്.
അടുത്തതായി, തലയിണ കവറിൽ ഒരു ലോഗോ കാണാന്‍ സാധിക്കുന്നുണ്ട്. ലൈഫ് എന്നാണത്. ലൈഫ് ഹോസ്പിറ്റൽ” എന്ന് ഗൂഗിളിൽ തിരഞ്ഞപ്പോൾ തെലങ്കാനയിലെ കമറെഡിയിലെ “ലൈഫ് ഹോസ്പിറ്റൽ” ഉള്ളതായി കാണാന്‍ കഴിഞ്ഞു. ഡോ.ആയിഷ കിടക്കുന്ന തലയിണയിലെ ലോഗോയും ആശുപത്രിയുടെ ലോഗോയും ഒന്നുതന്നെയാണ്. തലയിണയിലെ ലോഗോയും ലൈഫ് ഹോസ്പിറ്റലിന്റെ ലോഗോയും തമ്മിലുള്ള താരതമ്യം നിങ്ങൾക്ക് ചുവടെ കാണാൻ കഴിയും.

ഫാക്റ്റ് ക്രെസെൻഡോ തെലങ്കാനയിലെ കമാറെഡിയിലെ ലൈഫ് ഹോസ്പിറ്റലുമായി ബന്ധപ്പെട്ടു, “ലൈഫ് ഹോസ്പിറ്റലില്‍ കോവിഡ് -19 നു ചികില്‍സ നല്‍കുന്നില്ലെന്നും ഇവിടെ കോവിഡ് -19 ബാധിച്ച ഒരു രോഗിയും ഇല്ലന്നും ആശുപതി അധികൃതര്‍ അറിയിച്ചു. അതിനാൽ, ഡോ.ആയിഷ എന്ന പേരിൽ ആരും കോവിഡ് -19 മൂലം ഇവിടെ മരിച്ചിട്ടില്ല. ഞങ്ങളുടെ സ്വകാര്യതാ നയം കാരണം ഞങ്ങൾക്ക് രോഗികളുടെ വിവരങ്ങൾ നൽകാൻ കഴിയില്ല, പക്ഷേ ചിത്രത്തിലെ തലയിണ തെലങ്കാനയിലെ ലൈഫ് ഹോസ്പിറ്റലിൽ നിന്നുള്ളതാണ്.” ലൈഫ് ഹോസ്പിറ്റലിന്” ഒരു ശാഖയോ ശൃംഖലയോ ഇല്ലെന്നും അവർ വ്യക്തമാക്കി.
നിഗമനം
പോസ്റ്റില്‍ നൽകിയിരിക്കുന്ന വാർത്ത പൂർണമായും തെറ്റാണ്. ഇങ്ങനെയൊരു ഡോക്ടർ ഐഷ ഒരു സാങ്കല്പിക കഥാപാത്രം മാത്രമാണ്. യഥാർത്ഥത്തിൽ ഡോക്റ്റര്‍ അയിഷ എന്നൊരാള്‍ കോവിഡ് വന്ന് ലോകത്തൊരിടത്തും മരിച്ചതായി വാർത്തകൾ ഇല്ല. വ്യാജ ചിത്രം ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തുകയാണ്.

Title:‘കോവിഡ് ബാധിച്ചു മരിച്ച ഡോക്ടര്‍ അയിഷ’ വെറും സാങ്കല്പിക കഥാപാത്രമാണ്…
Fact Check By: Vasuki SResult: False
