
സ്കോഡ ആഡംബര കാർ കമ്പനി അവരുടെ 28 മത്തെ വാർഷികം പ്രമാണിച്ച് പൊതുജനങ്ങൾക്കായി പുതിയ കാറുകൾ നൽകുന്നു എന്നൊരു അറിയിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്
പ്രചരണം
സ്കോഡ കേരള എന്ന ഫേസ്ബുക്ക് പേജിൽ നിന്നുമാണ് അറിയിപ്പ് വന്നിട്ടുള്ളത്. “ഞങ്ങളുടെ 28-ാം കമ്പനി വാർഷികത്തിന്റെ സ്മരണയ്ക്കായി, ഞങ്ങളുടെ കമ്പനി 28 ഭാഗ്യശാലികളായ കുടുംബങ്ങൾക്ക് 28 പുതിയ കാറുകൾ സമ്മാനിക്കുന്നു. നമ്പർ കൃത്യമായി ഊഹിക്കുന്നയാൾക്ക് സ്കോഡയിൽ നിന്ന് ഒരു പുതിയ കാർ നേടാനുള്ള അവസരമുണ്ട്” എന്നതാണ് അറിയിപ്പ്. ഒപ്പം നൽകിയിരിക്കുന്ന ചിത്രത്തിൽ ചില നമ്പറുകൾ അദൃശ്യമായി കൊടുത്തിട്ടുണ്ട് ഈ നമ്പർ കൃത്യമായി കമന്റ് ബോക്സിൽ രേഖപ്പെടുത്താനും നിർദ്ദേശമുണ്ട്. സ്കോഡയുടെ രണ്ടു കാറുകള്‍ക്കൊപ്പം ഭാഗ്യശാലികൾ നിൽക്കുന്ന ചിത്രവും കൂടെയുണ്ട്.

എന്നാൽ ഇത് പൂർണ്ണമായും വ്യാജ അറിയിപ്പാണെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.
വസ്തുത ഇതാണ്
സ്കോഡ വാഹന കമ്പനി ഇങ്ങനെ എന്തെങ്കിലും ഓഫർ നൽകുന്നുണ്ടോ എന്നറിയാനായി ഞങ്ങൾ സ്കോഡയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചു നോക്കി. എന്നാൽ ഇത്തരത്തിൽ ഒരു ഓഫറിനെക്കുറിച്ച് വെബ്സൈറ്റില്‍ ഒരിടത്തും പരാമർശമില്ല. ഇത്തരം കമ്പനികള്‍ ഇങ്ങനെയുള്ള ഓഫര്‍ നല്കുമ്പോള് അത് മാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ അറിയിക്കാറുണ്ട്. എന്നാല്‍ സ്കോഡ കമ്പനിയുടെ ഇങ്ങനെയൊരു ഓഫറിനെ കുറിച്ച് മാധ്യമ അറിയിപ്പുകള് ഒന്നും തന്നെ ഇതുവരെ വന്നിട്ടില്ല.
തുടർന്ന് ഞങ്ങൾ സ്കോഡയുടെ കൊച്ചിയിലെ മാർക്കറ്റിംഗ് വിഭാഗവുമായി ബന്ധപ്പെട്ടു. ഓൾ കേരള മാർക്കറ്റിംഗ് ഹെഡ് കൃഷ്ണരാജ് ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെയാണ്: “പ്രസ്തുത അറിയിപ്പ് ഞങ്ങളുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇങ്ങനെ ഒരു ഓഫർ സ്കോഡ കമ്പനി ഔദ്യോഗികമായി നൽകിയിട്ടില്ല. സ്കോഡയുടെ കേരളത്തിലെ പ്രധാന ഡീലർ ഇവിഎം മോട്ടോഴ്സ് ആണ്. അവരും ഇത്തരത്തിൽ ഒരു ഓഫർ നൽകിയിട്ടില്ല. സ്കോഡ കേരള എന്ന ഫേസ്ബുക്ക് പേജുമായി സ്കോഡ കമ്പനിക്കോ അല്ലെങ്കിൽ സ്കോഡയുടെ കേരളത്തിലെ ഡീലര്‍മാര്‍ക്കോ യാതൊരു ബന്ധവുമില്ല. പൂർണ്ണമായും വ്യാജ അറിയിപ്പാണ് സ്കോഡയുടെ പേരിൽ നടത്തുന്നത്.”
സ്കോഡ വാഹന കമ്പനി അവരുടെ 28മത് വാർഷികം അനുബന്ധിച്ച് ഭാഗ്യശാലികളായ 28 കുടുംബങ്ങൾ കുടുംബങ്ങൾക്ക് 28 കാറുകൾ നൽകുന്നു എന്ന് അറിയിപ്പ് പൂർണമായും തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്
നിഗമനം
പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. സ്കോഡ കമ്പനി അവരുടെ വാർഷികത്തോടനുബന്ധിച്ച് 28 കുടുംബങ്ങൾക്ക് 28 കാറുകൾ നൽകുമെന്ന് ഒരു അറിയിപ്പ് ഔദ്യോഗികമായി ഒരിടത്തും നൽകിയിട്ടില്ല സ്കോഡ കമ്പനിയുടെ പേരില്‍ വ്യാജ അറിയിപ്പ് പ്രചരിപ്പിക്കുകയാണെന്ന് കേരളത്തിലെ മാർക്കറ്റിംഗ് വിഭാഗം അറിയിച്ചിട്ടുണ്ട്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Title:സ്കോഡ കമ്പനി വാര്‍ഷികത്തോടനുബന്ധിച്ച് ഭാഗ്യശാലികള്‍ക്ക് കാര്‍ സമ്മാനം നല്കുന്നു- വ്യാജ സന്ദേശമാണ്… അവഗണിച്ചു കളയൂ…
Fact Check By: Vasuki SResult: False
