
ഇന്ത്യയുടെ മെട്രോമാൻ എന്ന് വിശേഷിപ്പിക്കുന്ന ഇ. ശ്രീധരൻ ഈ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ പാലക്കാട് നിന്നും മത്സരിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ വിജയിക്കാനായില്ലെങ്കിലും അദ്ദേഹം പതിവുപോലെ മാധ്യമ വാർത്തകളിലും സാമൂഹ്യ മാധ്യമങ്ങളിലും ഇടം നേടുന്നുണ്ട്.
ബിജെപിയിലേക്ക് ചുവടുമാറ്റം നടത്തിയ സിനിമ സംവിധായകനായ രാജസേനന്‍, സിനിമാതാരം ഭീമന്‍ രഘു തുടങ്ങിയവര്‍ ഇക്കഴിഞ്ഞ ദിവസം ബിജെപി വിട്ട് സിപിഎമ്മിലേക്ക് പോയിരുന്നു. ഇപ്പോൾ മെട്രോ മാൻ ഇ.ശ്രീധരൻ ബിജെപിയെ തള്ളിപ്പറഞ്ഞു പ്രസ്താവന നടത്തിയെന്ന് ന്ന് സൂചിപ്പിച്ച് ഒരു പ്രസ്താവന പ്രചരിക്കുന്നുണ്ട്
പ്രചരണം
“ബിജെപിയിൽ ചേർന്നത് തെറ്റ് കഷ്ടപ്പെട്ട് നേടിയ നേട്ടങ്ങൾ, ജനങ്ങളിൽ നിന്ന് കിട്ടിയ ബഹുമാനം ഒന്നുമില്ലാതായി ജനങ്ങളുടെ പരിഹാസം മാത്രം ഇ. ശ്രീധരൻ” എന്ന വാചകങ്ങൾ ഇ. ശ്രീധരന്‍റെ ചിത്രത്തോടൊപ്പം പോസ്റ്റർ രൂപത്തിലാണ് പ്രചരിപ്പിക്കുന്നത്.

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണിതെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി. അദ്ദേഹം ഇങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടില്ല.
വസ്തുത ഇതാണ്
ഈ ശ്രീധരൻ ഇത്തരത്തിൽ ഒരു പ്രസ്താവന ഈയിടെ എങ്ങാനും നടത്തുകയാണെങ്കിൽ തീർച്ചയായും മാധ്യമങ്ങൾ അത് വാർത്തയാക്കുമായിരുന്നു. ഇത്തരത്തിൽ യാതൊരു വാർത്തയും ഞങ്ങൾക്ക് അന്വേഷണത്തിൽ ലഭിച്ചില്ല. കൂടുതൽ തിരഞ്ഞപ്പോൾ മനോരമ ന്യൂസ് ടിവി 2021 ഡിസംബർ 16ന് പ്രസിദ്ധീകരിച്ച ഒരു വീഡിയോ ഞങ്ങൾക്ക് ലഭിച്ചു.
സജീവരാഷ്ട്രീയം അവസാനിപ്പിക്കുകയാണ് എന്ന് അദ്ദേഹം മാധ്യമപ്രവർത്തകൻ ചോദ്യത്തിന് മറുപടിയായി പറയുന്നുണ്ട്. ഇത് അന്ന് പല മാധ്യമങ്ങളും വാർത്തയാക്കിയിരുന്നു. എന്നാൽ ബിജെപിയിൽ നിന്നും മാറുകയാണെന്നോ ബിജെപി രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നോ അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല. കൂടുതൽ വ്യക്തതക്കായി ഞങ്ങൾ അദ്ദേഹവുമായി ബന്ധപ്പെട്ടു “ബിജെപിയിൽ ചേർന്നത് തെറ്റ് എന്ന് എന്‍റെ പേരിൽ പ്രചരിക്കുന്ന പരാമര്‍ശം പൂർണമായും വ്യാജമാണ്. ഇങ്ങനെ ഒരിടത്തും ഞാന്‍ പറഞ്ഞിട്ടില്ല ഇതിനുമുമ്പും എന്‍റെ പേരില്‍ പല വ്യാജ പ്രചരണങ്ങളും നടന്നിട്ടുണ്ട്. ഇതിനെതിരെയൊന്നും പ്രതികരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നി.” ഇതാണ് അദ്ദേഹം ഞങ്ങൾക്ക് നൽകിയ പ്രതികരണം”
ഈ ശ്രീധരന്‍റെ പേരിൽ പ്രചരിക്കുന്നത് വ്യാജ പ്രസ്താവനയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്
നിഗമനം
പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. ബിജെപിയിൽ ചേർന്നത് തെറ്റ് എന്ന് മെട്രോമാൻ ഇ. ശ്രീധരൻ ഒരിടത്തും പരാമർശം നടത്തിയിട്ടില്ല. അദ്ദേഹത്തിന്‍റെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിപ്പിക്കുകയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:ബിജെപിയിൽ ചേർന്നത് തെറ്റ്- മെട്രോമാന്‍ ഇ. ശ്രീധരന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പ്രസ്താവന
Written By: Vasuki SResult: False
