എം.ഐ.എം പ്രവര്‍ത്തകര്‍ കാവി കൊടി കത്തിക്കുന്നത് കാണിക്കുന്ന ഈ ചിത്രം വ്യാജമാണ്…

ദേശിയം

ഹൈദരാബാദ് എം.പി. അസ്സദുദ്ദിന്‍ ഒവൈസിയുടെ  ഓള്‍ ഇന്ത്യ മജ്ലിസ് എ ഇത്തെഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം.) പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ കാവികൊടി കത്തിക്കുന്നത്തിന്‍റെ ഒരു ചിത്രം ഞങ്ങള്‍ക്ക് ഞങ്ങളുടെ വാട്ട്സാപ്പ് നമ്പറില്‍ ഫാക്റ്റ് ചെക്ക്‌ ചെയ്യാന്‍ ആവശ്യപെട്ടു ലഭിച്ചിരുന്നു. ചിത്രത്തില്‍ തൊപ്പിയും താടിയുമുള്ള രണ്ട് എം.ഐ.എം പ്രവര്‍ത്തകര്‍ കൊടികത്തിച്ച് പ്രതിഷേധിക്കുന്നതായി കാണുന്നു. ഒരു നോട്ടത്തില്‍ ഈ ചിത്രം സത്യമാണ് എന്ന് തോന്നും. പക്ഷെ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം വ്യാജമാണ് എന്ന് കണ്ടെത്തി. ഈ ചിത്രം ഉപയോഗിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ മുസ്ലിങ്ങളുടെ എതിരെ പ്രചരണം നടക്കുന്നതായും ഞങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിച്ചു. എന്താണ് ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം ? എം.ഐ.എം പ്രവര്‍ത്തകര്‍ കാവികൊടിയാണോ കത്തിച്ചത് എന്ന് നമുക്ക് അറിയാം.

വിവരണം

വാട്ട്സാപ്പ് അഭ്യര്‍ത്ഥന-

ഫെസ്ബൂക്കില്‍ പ്രചരണം-

FacebookArchived Link

പോസ്റ്റിന്‍റെ അടിക്കുറിപ്പ് ഇപ്രകാരമാണ്: “ഭാരതവും ചൈനയും തമ്മിൽ യുദ്ധം ഉണ്ടായാൽ മദ്രസ പരിശീലനം കഴിഞ്ഞു ഹിന്ദുവിന്റെ ഭാരതത്തിൽ തന്നെ കഴിഞ്ഞു തിന്നു കൊഴുത്തു പെറ്റു പെരുകി സുഖിച്ചു കഴിയുന്ന 99%മുസ്ലീങ്ങൾക്കും കൂറ് പാക്കിസ്ഥാനോടായിരിക്കും.. ഭാരതീയർ ജാഗ്രത പാലിയ്ക്കുക.”

വസ്തുത അന്വേഷണം

ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ ഇതിനു മുമ്പേ ഞങ്ങളുടെ ഹിന്ദി ടീം അന്വേഷിച്ച് റിപ്പോര്‍ട്ട്‌ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഞങ്ങളുടെ ഹിന്ദി ടീം നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട്‌ താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.

क्या प्रतापगढ़ (उत्तर प्रदेश) में AIMIM नेताओं द्वारा भगवा झंडा जलाया गया?

യഥാര്‍ത്ഥത്തില്‍ സംഭവം ഉത്തര്‍പ്രദേശിലെ പ്രതപ്പ്ഗഡിലേതാണ്. പ്രതാപ്പ്ഗഡിലെ എം.ഐ.എം. പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ നേപ്പാളിന്‍റെ പതാകയാണ് കത്തിച്ചത്. ഇന്ത്യയുടെ ഭാഗമായ ചില പ്രദേശങ്ങള്‍ ഉള്‍പെടുത്താന്‍ നേപ്പാള്‍ പാര്‍ലാമെന്‍റ് പാസാക്കിയ ബിലിനെ പ്രതിഷേധിച്ച് സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് എം.ഐ.എം. പ്രവര്‍ത്തകര്‍ നേപ്പാളിന്‍റെ പതാക കത്തിച്ചത്. നമുക്ക് ചിത്രത്തില്‍ ബാന്നറില്‍ നേപ്പാള്‍ മുര്‍ദാബാദ്‌ എഴുതി ഒട്ടിച്ചിട്ടുള്ളതും കാണാം.

ഉത്തര്‍പ്രദേശിലെ പ്രതാപ്പ്ഗഡ പോലീസ് ഈ സംഭവത്തിനെ കുറിച്ച് അന്വേഷണം നടത്തി താഴെ നല്‍കിയ ട്വീടുകള്‍ ഇട്ടിട്ടുണ്ട്.

നിഗമനം

ചിത്രത്തില്‍ കാണുന്ന എം.ഐ.എം പ്രവര്‍ത്തകര്‍ കാവികൊടിയല്ല കത്തിക്കുന്നത് പകരം ഇന്ത്യയുടെ ഭാഗം തന്‍റെ ഭുപടത്തില്‍ ഉള്‍പ്പെടുത്താനുള്ള നേപ്പാള്‍ പാര്‍ലമെന്‍റ് പാസാക്കിയ ബില്ലിനെ പ്രതിഷേധിച്ച് നേപ്പാള്‍ പതാക കത്തിക്കുന്നതിന്‍റെ ചിത്രങ്ങളെ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണ്. ഈ കാര്യം ഉത്തര്‍പ്രദേശ്‌ പോലീസ് അന്വേഷിച്ച് വ്യക്തമാക്കിട്ടുണ്ട്.

Avatar

Title:എം.ഐ.എം പ്രവര്‍ത്തകര്‍ കാവി കൊടി കത്തിക്കുന്നത് കാണിക്കുന്ന ഈ ചിത്രം വ്യാജമാണ്…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •