
വിവരണം
സ്വര്‍ണ്ണ കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ എന്‍ഫോഴ്‌സ്മെന്‍റ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിന്‍റെ പേരില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തുന്ന സംഘര്‍ഷങ്ങളും പ്രക്ഷോഭങ്ങളും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തുടരുകയാണ്.
ഇതിനിടയില്‍ ഒരു വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്. “സ്വര്‍ണ്ണ കടത്തുമായി ഒരു ബന്ധവുമില്ല. മന്ത്രി കെ ടി ജലീലിന് എന്‍ ഫോഴ്‌സ്മെന്റിന്‍റെ ക്ലീന്‍ചിറ്റ്. “ ഇക്കാര്യം സ്ഥിരീകരിക്കുന്ന ന്യൂസ് 18 ചാനല്‍ സ്ക്രീന്‍ഷോട്ടിനൊപ്പമാണ് വാര്‍ത്ത പ്രചരിപ്പിക്കുന്നത്.

എന്നാല്‍ ഈ വാര്‍ത്ത സത്യമല്ല.
യാഥാര്‍ത്ഥ്യം ഇങ്ങനെ
ഞങ്ങള്‍ ഈ വാര്‍ത്തയുടെ വ്യക്തതയ്ക്കായി പതിവുപോലെ മാധ്യമ വാര്‍ത്തകള്‍ തിരഞ്ഞപ്പോള്‍ മന്ത്രി ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് 24 ന്യൂസ് ചാനല്‍ പ്രസിദ്ധീകരിച്ച ഒരു എക്സ് ക്ലൂസീവ് വാര്‍ത്ത ലഭിച്ചു. എന്‍ ഫോഴ്‌സ് മെന്‍റ് ഡയറക്ടരെ ഉദ്ധരിച്ചു കൊണ്ടാണ് അവര്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്.
കൂടാതെ എല്ലാ മുഖ്യധാരാ വാര്‍ത്താ മാധ്യമങ്ങളും മന്ത്രി ജലീലിന് ക്ലീന്‍ ചിറ്റ് ഇല്ലെന്നും വീണ്ടും ചോദ്യം ചെയ്യണമെന്ന് എന്‍ഫോഴ്‌സ് മെന്‍റ് അറിയിച്ചതായും വാര്‍ത്ത നല്‍കിയിട്ടുണ്ട്.

അന്വേഷണ ഏജന്‍സികളായ എന്‍ഐഎ, എന്‍ഫോഴ്‌സ്മെന്‍റ് തുടങ്ങിയവ അവരുടെ അന്വേഷണ വിവരങ്ങള്‍ പൊതുവേ പരസ്യപ്പെടുത്താറില്ല. ഇവര്‍ മാധ്യമങ്ങള്‍ക്ക് പത്ര കുറിപ്പുകള്‍ നല്‍കുന്നത് പോലും കേന്ദ്ര ഓഫീസുകളില്‍ നിന്നുമാണ്. മാധ്യമ സ്ഥാപനങ്ങള്‍ അവരുടെ സ്വന്തം സ്രോതസ്സുകള്‍ ഉപയോഗിച്ചും വിവരങ്ങള്‍ ശേഖരിക്കാറുണ്ട്. എന്‍ഐഎ ഓഫീസില്‍ നിന്നുമാണ് ഈ വിവരം നല്‍കിയത്.

ന്യൂസ് 18 ചാനല്‍ ആണ് മന്ത്രി കെ ടി ജലീലിന്‍റെ മൊഴി തൃപ്തികരമാണെന്നും സ്വര്‍ണ്ണ കടത്തില്‍ ജലീലിന് പങ്കില്ലെന്നും ഇ ഡി അറിയിച്ചതായി വാര്‍ത്ത നല്‍കിയത്. ചാനലിന്റെ സ്ക്രീന്‍ ഷോട്ട് പിന്നീട് വാര്‍ത്ത പ്രചരിപ്പിക്കാന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് ഉണ്ടായത്. എന്നാല്‍ പിന്നീട് ന്യൂസ് 18 ചാനല്‍ വാര്‍ത്ത അപ് ഡേറ്റ് ചെയ്തുവെന്ന് കൊച്ചി വാര്‍ത്താ വിഭാഗം അറിയിച്ചിട്ടുണ്ട്. “മന്ത്രി കെ ടി ജലീലിനെതിരെ ഖുറാന്‍ കൊണ്ടുവന്ന സംഭവത്തില്‍ ക്രമക്കേടില്ല, സ്വര്‍ണ്ണ കടത്ത് സംബന്ധിച്ച ആരോപണങ്ങളില്‍ വ്യക്തമായ തെളിവില്ല, അനധികൃത സ്വത്ത് സമ്പാദിച്ച ആരോപണങ്ങളിലും കഴമ്പില്ല എന്ന വാര്‍ത്തയാണ് ആദ്യം ലഭിച്ചത്. അതാണ് ഞങ്ങള്‍ ആദ്യം നല്‍കിയത്. പിന്നീട് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല എന്ന് ഡയറക്ടര്‍ സഞ്ജയ് മിശ്ര അറിയിച്ചപ്പോള്‍ അത് അപ് ഡേറ്റ് ചെയ്തു നല്‍കി.”
മന്ത്രി കെ ടി ജലീലിന് സ്വര്‍ണ്ണ കടത്തില്‍ പങ്കില്ലെന്നും മൊഴി തൃപ്തികരമാണെന്ന് ഇ ഡി അറിയിച്ചു എന്നുമുള്ള തരത്തില്‍ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയാണ്. കെ ടി ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കി എന്നുള്ള പ്രചരണം എന്‍ഫോഴ്‌സ് മെന്‍റ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്ര തള്ളുകയും ഇനിയും ചോദ്യം ചെയ്യുമെന്ന കാര്യം സ്ഥിരീകരിക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിട്ടുണ്ട്.
നിഗമനം
പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത തെറ്റാണ്. മന്ത്രി കെ ടി ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. മന്ത്രി കെ ടി ജലീലിനെ ഇനിയും ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്‌സ് മെന്‍റ് സംഘം അറിയിച്ചിട്ടുണ്ട്. മറ്റുള്ള പ്രചരണങ്ങളെല്ലാം തെറ്റാണ്.

Title:മന്ത്രി ജലീലിന് എന്‍ഫോഴ്‌സ് മെന്‍റ് ക്ലീന്‍ചിറ്റ് നല്‍കി എന്ന വാര്‍ത്ത തെറ്റാണ്…
Fact Check By: Vasuki SResult: False
