കളിമണ്ണില്‍ പ്രതിമയുണ്ടാക്കിയത് ഈ ബാലനല്ല; സത്യാവസ്ഥ ഇങ്ങനെ…

കൌതുകം

Image Courtesy: Sadanand Mallick’s Facebook Post.

കളിമണ്ണില്‍ സ്വന്തം പ്രതിമയുണ്ടാക്കിയ ഒരു ബാലന്‍ എന്ന തരത്തില്‍ ഒരു ബാലനും, ആ ബാലന്‍റെ മണ്ണില്‍ നിര്‍മിച്ച ഒരു പ്രതിമയുടെയും ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്ര ചെറിയ പ്രായത്തില്‍  ഇത്ര മനോഹരമായി സ്വന്തം പ്രതിമയുണ്ടാക്കി എടുത്ത ഈ ബാലനെ പലരും അഭിനന്ദിക്കുന്നുണ്ട്. 

പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ പ്രതിമയുണ്ടാക്കിയത് ഈ ബാലനല്ല എന്ന് കണ്ടെത്തി. ആരാണ് യഥാര്‍ത്ഥത്തില്‍ ഈ പ്രതിമയുണ്ടാക്കിയത് നമുക്ക് നോക്കാം.

പ്രചരണം

Screenshot: Facebook post claiming the boy in the picture made his own statue out of clay.

FacebookArchived Link

മുകളില്‍ കാണുന്ന പോസ്റ്റില്‍ ഒരു ബാലനും, ബാലന്‍റെ പ്രതിമയും നമുക്ക് കാണാം. ഈ പ്രതിമയുണ്ടാക്കിയത് ഈ ബാലന്‍ തന്നെയാണ് എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: “കളിമണ്ണിൽ സ്വന്തം പ്രതിമയുണ്ടാക്കിയിരിയ്ക്കുകയാണു മിടുക്കനായ ഈ ബാലൻ♥♥♥

ഇതേ അടികുറിപ്പോടെ ഈ ചിത്രം പ്രചരിപ്പിക്കുന്ന നിരവധി പോസ്റ്റുകള്‍ നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: Facebook search showing similar posts.

എന്നാല്‍ ഈ പ്രതിമ യഥാര്‍ത്ഥത്തില്‍ ഉണ്ടാക്കിയത് ആരാണ് എന്ന് നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

ഈ ചിത്രം ഞങ്ങള്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഫെസ്ബോക്കില്‍ പ്രചരിക്കുന്ന നിരവധി പോസ്റ്റുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. ഇതില്‍ ഏറ്റവും പഴയ പോസ്റ്റുകളില്‍ ഒന്നായിരുന്നു ഓഡിഷയിലെ ഒരു കലാകാരനായ സദാനന്ദ് മല്ലിക്കിന്‍റെ ഫെസ്ബൂക്ക് പോസ്റ്റ്‌. പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

Screenshot: Facebook post by original artist Sadanand Mallick.

FacebookArchived Link

സദാനന്ദിന്‍റെ ഫെസ്ബൂക്ക് പോസ്റ്റിന്‍റെ അടികുറിപ്പ് അനുസരിച്ച് സദാനന്ദ് ഉണ്ടാക്കിയ പ്രതിമയാണ് നാം ചിത്രത്തില്‍ കാണുന്നത്. ഞങ്ങളുടെ പ്രതിനിധി സദാനന്ദുമായി ബന്ധപെട്ടു. ഈ പ്രതിമ താന്‍ ഉണ്ടാക്കിയതാണ് എന്ന് സദാനന്ദ് വ്യക്തമാക്കി.

ഈ ഫാക്റ്റ് ചെക്ക്‌ ആസാമി ഭാഷയില്‍ വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ഉപയോഗിക്കുക:

এই সৰু ল’ৰাজনে উক্ত চেণ্ড আৰ্টটো বনোৱা নাই! – Factcrescendo Assamese

നിഗമനം

ചിത്രത്തില്‍ കാണുന്ന ബാലനല്ല സ്വന്തം പ്രതിമയുണ്ടാക്കിയത്. ഓഡിഷയിലെ ഒരു കലാകാരന്‍ സദാനന്ദ് മല്ലിക്കാണ് ഈ പ്രതിമയുണ്ടാക്കിയത്. 

Avatar

Title:കളിമണ്ണില്‍ പ്രതിമയുണ്ടാക്കിയത് ഈ ബാലനല്ല; സത്യാവസ്ഥ ഇങ്ങനെ…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •