ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസ് രാജസ്ഥാനിലല്ല സ്ഥിരീകരിച്ചത്.. കേരളത്തിലാണ്…

Coronavirus ആരോഗ്യം

വിവരണം 

ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചു; അതീവ ജാഗ്രതാ നിര്‍ദേശം എന്ന തലക്കെട്ടിൽ ചന്ദ്രിക എന്ന വാർത്താ മാധ്യമം 2020 ജാനുവരി 27 മുതൽ അവരുടെ ഫേസ്‌ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വാർത്തയ്ക്ക് 2000  ത്തോളം ഷെയറുകളുണ്ട്. 

archived linkFB post

രാജസ്ഥാനിലാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത് എന്നും ചൈനയിൽ നിന്നുമെത്തിയ ഡോക്ടർമാരാണ് ഇത് സ്ഥിരീകരിച്ചതെന്നും വാർത്തയിൽ പറയുന്നു.  വാർത്തയുടെ സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നു. 

ചൈനയിലെ വുഹാൻ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധ മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കുന്നുണ്ട്.  ചൈനയിൽ 100 ലധികം പേർ രോഗത്തെ തുടർന്ന് മരിച്ചു കഴിഞ്ഞു. എല്ലാ രാജ്യങ്ങളും അണുബാധയ്‌ക്കെതിരെ പരമാവധി മുൻകരുതലുകൾ സ്വീകരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. വാർത്തയിൽ പറയുന്നതുപോലെ രാജസ്ഥാനിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചോ എന്ന് നമുക്ക് അന്വേഷിച്ചറിയാം 

വസ്തുതാ വിശകലനം

ഇന്ത്യയിൽ കൊറോണ വൈറസ് രാജസ്ഥാനിൽ  സ്ഥിരീകരിച്ച വാർത്ത ഇതുവരെ മറ്റു മാധ്യമങ്ങളൊന്നും  നൽകിയിട്ടില്ല. ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചാൽ ദേശീയ തലത്തിൽ അത് വലിയ വാർത്തയാകേണ്ടതാണ്.  എന്നാൽ ഈ വാർത്ത ഈ മാധ്യമം മാത്രമേ നൽകിയിട്ടുള്ളൂ. 

ജനുവരി 30 ന്  അതായത് ഇന്നാണ് ഇന്ത്യയിൽ ആദ്യമായി  കൊറോണ വൈറസ് ബാധ കേരളത്തിൽ സ്ഥിരീകരിച്ചു എന്ന വാർത്ത വന്നത്. വുഹാനിൽ നിന്നും തിരിച്ചെത്തിയ വിദ്യാർത്ഥിനിക്കാണ്  വൈറസ് ബാധ. ഈ വാർത്ത ഇന്ന് മാധ്യമങ്ങളെല്ലാം നൽകിയിട്ടുണ്ട്. 

manorama  newsmathrubhumieconomictimesmalayalam.news18vanitha

ലോകത്ത് ഇതുവരെ  കൊറോണ വൈറസ് സ്ഥിരീകരിച്ച രാജ്യങ്ങൾ താഴെ പറയുന്നു: ചൈന, തായ്‌ലൻഡ്, ജപ്പാൻ, ഹോങ്കോങ്ങ്, സിംഗപ്പൂർ, മലേഷ്യ, തായ്‌വാൻ, മക്കാവു, ഓസ്‌ട്രേലിയ, അമേരിക്ക, ഫ്രാൻസ്, സൗത്ത് കൊറിയ, ജർമനി, യുഎഇ, കാനഡ, വിയറ്റ്‌നാം, കംബോഡിയ, നേപ്പാൾ, ഫിൻലാൻഡ്, ശ്രീലങ്ക, ടിബറ്റ്  എന്നിവയാണ്. ഇപ്പോൾ ഇൻഡ്യയും പട്ടികയിൽ ഇടംനേടി.  

ഇന്ത്യയിൽ കൊറോണ വൈറസ് ബാധ ഉണ്ടാകാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചു വരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ് വർദ്ധൻ തന്റെ ട്വിറ്റർ  പേജിലൂടെ ജനങ്ങളെ അറിയിച്ചിട്ടുണ്ട്. അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത് ജനുവരി 28 നാണ്. എന്നാൽ ചന്ദ്രിക മാധ്യമം കൊറോണ വൈറസ് സ്ഥിരീകരിച്ചു എന്ന വാർത്ത നൽകിയിരിക്കുന്നത് ജനുവരി 27 നാണ്. 

dr. harshvardhan

പോസ്റ്റിൽ നല്കിയിരിക്കുന്നതുപോലെ രാജസ്ഥാനിൽ ആർക്കും കൊറോണ വൈറസ് ഇതേവരെ സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസ് കേരളത്തിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്.

MOHFW India

 2020  ജനുവരി 30 നാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.  വൈറോളജി ഇൻസ്റ്റിറ്റ്യുട്ടിലാണ് പരിശോധന നടന്നത്.. പോസ്റ്റിലെ വാർത്ത പൂർണ്ണമായും തെറ്റാണ്. 

നിഗമനം 

പോസ്റ്റിലെ വാർത്ത പൂർണ്ണമായും തെറ്റാണ്. കൊറോണ വൈറസ് ബാധ ഇന്ത്യയിൽ ആദ്യമായി സ്ഥിരീകരിച്ചത് ജനുവരി 30 ന്  കേരളത്തിലാണ്. രാജസ്ഥാനിൽ ആർക്കും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടില്ല. 

Avatar

Title:ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസ് രാജസ്ഥാനിലല്ല സ്ഥിരീകരിച്ചത്.. കേരളത്തിലാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •