കൊറോണവൈറസ് എന്ന് ഡെറ്റോൾ കുപ്പിയിൽ എഴുതിയിട്ടുള്ളതിന്‍റെ യാഥാർഥ്യം ഇതാണ്…

Coronavirus ആരോഗ്യം സാമൂഹികം

വിവരണം 

നാമെല്ലാവരും എത്രയോ വർഷങ്ങളായി ഡെറ്റോൾ ഉപയോഗിക്കുന്നു.പക്ഷെ ഡെറ്റോൾ കൊറോണ വൈറസിനെ തടയുന്നു എന്ന ഈ വാചകം നമ്മൾ വായിച്ചിരുന്നില്ല. ഈ വാചകം സൂക്ഷിച്ച് നോക്കുക.

എല്ലാവർക്കും ഫോർവേഡ് ചെയ്യുക… എന്ന വിവരണത്തോടെ ഡെറ്റോൾ  കുപ്പിയുടെ പിൻഭാഗത്ത് കൊറോണവൈറസ് എന്നെഴുതിയ ഭാഗം ചുവന്ന വൃത്തത്തിലാക്കി കാണിക്കുന്ന ഒരു ചിത്രവും പോസ്റ്റിൽ നൽകിയിട്ടുണ്ട്. ഇതേ വാർത്ത വാട്ട്സ് ആപ്പിലൂടെ നിങ്ങൾ ഇതിനകം കണ്ടിട്ടുണ്ടാകും.

archived linkFB post

ഡെറ്റോൾ കൊറോണ വൈറസിനെതിരെ പ്രവർത്തിക്കുമെന്നും ഇക്കാര്യമാരും ശ്രദ്ധിച്ചിരുന്നില്ല എന്നുമാണ് പോസ്റ്റിലൂടെ നൽകുന്ന സന്ദേശം. ഡെറ്റോൾ കൊറോണയ്ക്കെതിരെ പ്രവർത്തിക്കുമോ എന്ന് നമുക്ക് അന്വേഷിച്ചു നോക്കാം 

വസ്തുതാ അന്വേഷണം 

കൊറോണ വൈറസ് വിവിധ തരമുണ്ട്. കൊറോണ വൈറസ് ഈയിടെ ചൈനയിൽ കണ്ടെത്തിയത് 2019 ഡിസംബർ മാസത്തിലാണ്. ഇതിനെ നോവൽകൊറോണവൈറസ് അല്ലെങ്കിൽ N covid 19 എന്ന് വിളിക്കുന്നു. ചൈനയിൽ നിന്നാണ് ലോക രാജ്യങ്ങളിലേക്ക് വൈറസ് പടർന്നത്. 2003 ൽ ചൈനയിൽ തന്നെ കണ്ടെത്തിയ SARS cov  ഇതിന്റെ ഒരു വര്‍ഗത്തില്‍ പ്പെട്ടതാണ്. 2012 സൗദി അറേബിയയിൽ കണ്ടെത്തിയ MERS cov  മറ്റൊരിനം കൊറോണ വൈറസാണ്. കൊറോണ വൈറസ് വർഗ്ഗത്തിലെ ഏറ്റവും വിനാശകാരിയായത് ഇതുവരെ കോവിഡ് 19 ആണ്. കൊറോണ വൈറസിനെ പറ്റി പൂർണ്ണമായ അവബോധം തരുന്ന ഒരു ചെറിയ വീഡിയോ ലോകാരോഗ്യ സംഘടന പുറത്തിറക്കിയത് താഴെ കൊടുക്കുന്നു. 

archived link

ഡെറ്റോൾ ഉൽപ്പന്നങ്ങൾക്ക് കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള ശേഷി ഇല്ലെന്ന് കമ്പനി അധികൃതർ പ്രതികരിച്ചു എന്ന വാർത്ത ലൈവ്‌മിന്‍റ്  എന്ന മാധ്യമം നൽകിയിട്ടുണ്ട്. 

archived link

വാർത്തയുടെ പരിഭാഷ താഴെ കൊടുക്കുന്നു.

“സാൻ ഫ്രാൻസിസ്കോ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നോവൽ കൊറോണ വൈറസിനേക്കാൾ വേഗത്തിൽ അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെ ഡെറ്റോൾ നിർമാതാക്കളായ ആർ.ബി തിങ്കളാഴ്ച അണുനാശിനി സ്പ്രേയെക്കുറിച്ച് ഒരു പ്രസ്താവന പുറത്തിറക്കി. 

NCoV 2019 നെ കൊല്ലാൻ കഴിയുമെന്ന് പറഞ്ഞ് ഒരു ഫേസ്ബുക്ക് ഉപയോക്താവ് ഡെറ്റോൾ അണുനാശിനി സ്പ്രേയുടെ ചിത്രം പോസ്റ്റ് ചെയ്തതിന് ശേഷമാണ് കമ്പനി പ്രതികരിച്ചത്.”

കോവിഡ് 19 നെ നേരിടുന്നതിൽ ഡെറ്റോൾ ഫലപ്രാപ്തി തരില്ലെന്നറിയിച്ചു കൊണ്ട് കമ്പനി അധികൃതർ തന്നെ രംഗത്ത് വന്നിട്ടുണ്ട് എന്നാണ് വാര്‍ത്തയില്‍ കാണുന്നത്.  ഇംഗ്ലണ്ടിലുള്ള ഡെറ്റോള്‍ കമ്പനി അധികൃതർ അവരുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ ഇക്കാര്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

archived link

പോസ്റ്റിന്‍റെ പരിഭാഷ 

31 ജനുവരി 2020 – സ്ലോ, യുകെ – ഡെറ്റോൾ ഉൽ‌പ്പന്നങ്ങളെക്കുറിച്ചും 2019-nCoV കൊറോണ വൈറസിനെ കുറിച്ചും ആർ‌ബി ബോധവാന്മാരാണ്. ഇത് പുതിയ വൈറസായതിനാല്‍, എല്ലാ നിർമ്മാതാക്കളെയും പോലെ 2019-nCoV നെതിരെ ഇതുവരെ ആക്സസ് ഇല്ല, അതിനാല്‍ ഫലപ്രദമായ ഉല്‍പ്പണം നിര്‍മ്മിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. 

ഞങ്ങളുടെ ഉൽ‌പ്പന്നങ്ങൾ‌ മറ്റ് കൊറോണ വൈറസുകൾ‌ക്കെതിരെ (MERS-CoV, SARS-CoV പോലുള്ളവ) പരീക്ഷിച്ചതാണ്, അവയെ  നശിപ്പിക്കാനുള്ള ശക്തിയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 2019-nCoV  ഒരു പുതിയ വൈറസ് ആണെങ്കിലും മറ്റ് കൊറോണ വൈറസുകളുമായി വളരെ സാമ്യമുള്ളതാണ്. ഞങ്ങളുടെ യജ്ഞത്തിൽ പങ്കാളിത്തമുള്ളവരുമായി ഞങ്ങൾ തുടർന്നും പ്രവർത്തിക്കും.  ആരോഗ്യ അധികൃതർ എതിര്‍പ്പ് പ്രകടിപ്പിക്കുകയാണെങ്കില്‍ ഞങ്ങളുടെ ഉൽപ്പന്ന ശ്രേണി പരിശോധിക്കും.

ആരോഗ്യത്തിലും ശുചിത്വത്തിലും ഒരു ആഗോള നേതാവെന്ന നിലയിൽ, വൈറസിനെതിരെയുള്ള യുദ്ധത്തില്‍ ഞങ്ങളുടെ പങ്ക് തുടരും. ഇതിനായി, 5.5 ദശലക്ഷം ഡോളർ പണവും ഉൽ‌പ്പന്നങ്ങളും ഞങ്ങൾ സംഭാവന ചെയ്തിട്ടുണ്ട്, രോഗികളെ ചികിത്സിക്കുന്നതിനായി മെഡിക്കൽ സ്റ്റാഫുകളെ അണിനിരത്തുന്നതും വുഹാനിലെ ആശുപത്രികൾക്ക് സോപ്പും ഹാൻഡ് സാനിറ്റൈസറുകളും നൽകുന്നതും വൈറസ് കൂടുതൽ വ്യാപിക്കുന്നത് തടയാൻ സഹായിക്കുന്നു.

കൃത്യമായ, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് എത്തിക്കേണ്ടത് അത്യാവശ്യമാണ്, അതിനാൽ എല്ലായ്പ്പോഴും നല്ല ശുചിത്വത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അവരെ കൃത്യമായി അറിയിക്കുന്നു, 

കോവിഡ് 19 നെതിരെ ഡെറ്റോൾ പ്രവർത്തിക്കില്ലെന്ന് കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതിനു മുമ്പ് കണ്ടെത്തിയിട്ടുള്ള കൊറോണവർഗങ്ങൾക്കെതിരെയാണ് ഡെറ്റോൾ ഫലം തരിക. ഇക്കാര്യമാണ് ഡെറ്റോൾ കുപ്പിയിൽ നൽകിയിട്ടുള്ളത്. ഇപ്പോൾ ലോകം മുഴുവൻ വ്യാപിച്ചു കഴിഞ്ഞ കോവിഡ് 19  നെതിരെ ഡെറ്റോൾ ഫലം നൽകില്ല. 

നിഗമനം 

പോസ്റ്റിൽ നൽകിയ വാർത്ത ഭാഗികമായി ശരിയാണ്. ഡെറ്റോൾ കോവിഡ് 19 നെതിരെ പ്രവർത്തിക്കില്ല. കൊറോണ വർഗ്ഗത്തിലെ ഇതിനു മുമ്പ്  കണ്ടെത്തിയ ചില വൈറസുകൾക്കെതിരെ പ്രവർത്തിക്കും എന്ന കാര്യമാണ് കമ്പനി കുപ്പിയുടെ ലേബലിൽ പതിപ്പിച്ചിട്ടുള്ളത്. വൈറസിനെ പ്രതിരോധിക്കാൻ ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിക്കുന്ന മാർഗ നിർദ്ദേശങ്ങൾ പാലിക്കുക. തെറ്റായ വാർത്തകൾ വിശ്വസിക്കുകയും പങ്കിടാതിരിക്കുകയും ചെയ്യുക 

Avatar

Title:കൊറോണവൈറസ് എന്ന് ഡെറ്റോൾ കുപ്പിയിൽ എഴുതിയിട്ടുള്ളതിന്‍റെ യാഥാർഥ്യം ഇതാണ്…

Fact Check By: Vasuki S 

Result: Partly False

  •  
  •  
  •  
  •  
  •  
  •  
  •  
  •