
വിവരണം
ലോകത്താകമാനം 23000 ലതികം പേർ കോവിഡ് 19 മൂലം ഇതുവരെ മരണത്തിന് കീഴടങ്ങി. അഞ്ചു ലക്ഷം പേർക്കാണ് ഇതുവരെ കോവിഡ് 19 ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഈ അവസരത്തിൽ രോഗ പ്രതിരോധത്തിനും സാമൂഹിക വ്യാപനം തടയാനുമായി എല്ലാ രാജ്യങ്ങളും പരമാവധി പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുകയാണ്.
കേരളത്തിൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന നിലയാണ് കാണുന്നത്.
ഇതുവരെ സാമൂഹിക വ്യാപനം എന്ന അപകടകരമായ സ്റ്റേജിലെത്തിലെത്തിയിട്ടില്ല എന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സാമൂഹിക വ്യാപനം ഫലപ്രദമായി തടയാനാനുള്ള മാർഗങ്ങൾ സർക്കാർ സ്വീകരിച്ചു കൊണ്ടിരിക്കുന്നു. ഈ അവസരത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രോഗപ്രതിരോധത്തിനായി ചില മാർഗനിർദ്ദേശങ്ങളടങ്ങിയ കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഇതിൽ മിറ്റിഗേഷൻ മാർഗങ്ങളെ പറ്റി പ്രതിപാദിക്കുന്നുണ്ട്. ഈ മിറ്റിഗേഷൻ മെത്തേഡിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്.

archived link | FB post |
പ്രതിരോധ ശേഷി ഉള്ളവരെ മാത്രം ചികിത്സിക്കുക 10 വയസിനും 60 വയസിനും ഇടയിലുള്ളവർക്ക് മാത്രം ചികിത്സ നൽകുക. ബാക്കി ഉള്ളവരെ പ്രതിരോധ ശേഷി ഇല്ലാ എന്നും പറഞ്ഞ് പിഞ്ചുകുഞ്ഞുങ്ങളെ ഉൾപ്പെടെ നമ്മുടെ മാതാപിതാക്കളെ പ്രായമായവരെ എല്ലാം ചികിത്സ നൽകാതെ മരണത്തിന് വെട്ടുകൊടുക്കണം. അതാണ് മെറ്റിഗേഷൻ മെത്തേഡ് എന്നാണു പോസ്റ്റിൽ നൽകിയിരിക്കുന്ന വാദം. ഇത് തെറ്റാണ്. മിറ്റിഗേഷന്‍ മെത്തേഡിനെ പറ്റി നമുക്ക് അറിയാം
വസ്തുതാ വിശകലനം
മിറ്റിഗേഷനെ പറ്റി ലോകാരോഗ്യ സംഘടനയടക്കം നിരവധി ആരോഗ്യ പരിരക്ഷകളുടെ വെബ്‌സൈറ്റുകളിൽ പ്രതിപാദിച്ചിട്ടുണ്ട്. ഏറ്റവും ലളിതമായി പറഞ്ഞാൽ മിറ്റിഗേഷൻ എന്നാൽ ലഘൂകരണം: ദുരന്തങ്ങളുടെ ആഘാതം കുറച്ചുകൊണ്ട് ജീവനും സ്വത്തിനും നഷ്ടം കുറയ്ക്കുന്നതിനുള്ള ശ്രമമാണ് ലഘൂകരണം. ലഘൂകരണം ഫലപ്രദമാകുന്നതിനും, മാനുഷികവും സാമ്പത്തികവുമായ അനന്തരഫലങ്ങൾ കുറയ്ക്കുന്നതിനും കൈക്കൊള്ളുന്ന മാര്‍ഗങ്ങളാണിത്. എപ്പോൾ വേണമെങ്കിലും ഏത് സ്ഥലത്തും ദുരന്തങ്ങൾ സംഭവിക്കാമെന്നും നമ്മൾ തയ്യാറായില്ലെങ്കിൽ പരിണതഫലങ്ങൾ മാരകമാകുമെന്നും അറിയേണ്ടത് പ്രധാനമാണ്.
പകർച്ചവ്യാധി പടർന്നു പിടിക്കുമ്പോൾ മാത്രമല്ല, സാമ്പത്തികമായോ സാമൂഹികമായോ അഭിമുഖീകരിക്കേണ്ടി വരുന്ന ഏതു പ്രതിസന്ധി ഘട്ടത്തെയും തരണം ചെയ്യാനുള്ള ലഘൂകരണ മാർഗത്തെ പൊതുവായി മിറ്റിഗേഷൻ മാർഗ്ഗങ്ങൾ എന്ന് പറയുന്നു. ഇതല്ലാതെ 10 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവരോഴികെ മറ്റുള്ളവരെ മരണത്തിന് വിട്ടുകൊടുക്കുക എന്ന ക്രൂരമായ അര്‍ത്ഥം മിറ്റിഗേഷന്‍ എന്ന ആശയത്തിന് ഒരിടത്തുമില്ല.
രമേഷ് ചെന്നിത്തലയുടെ കത്തിനെ പറ്റി പ്രമുഖ മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ആരും മിറ്റിഗേഷന് പോസ്റ്റില്‍ നല്കിയിരിക്കുന്ന വ്യാഖ്യാനം നല്‍കിയതായി കാണാന്‍ കഴിഞ്ഞില്ല.
മിറ്റിഗേഷൻ എന്നാൽ ലഘൂകരണം എന്നാണ് അർത്ഥം. ലോകാരോഗ്യ സംഘടന അംഗീകരിച്ച ഏറ്റവും ഫലപ്രദമായ ആയ ഒരു നടപടിയാണ് ആണ് മിറ്റിഗേഷൻ. ഇതിൽ പ്രധാനമായും രണ്ട് കാര്യങ്ങൾ ആണ്. ഒന്ന് – ക്രിയാത്മകമായ സ്ക്രീനിംഗ്. രണ്ട് – ഐസൊലേഷൻ. ഇപ്പോൾ സർക്കാർ ചെയ്യുന്നതും പ്രധാനമായും മിറ്റിഗേഷൻ തന്നെയാണ്.
ഫലപ്രദമായി ഇത് നടപ്പിലാക്കുക എന്ന കാര്യമാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ കത്തിൽ ചൂണ്ടിക്കാട്ടിയത്.
പോസ്റ്റിൽ പറയുന്നതുപോലെ ‘പ്രതിരോധ ശേഷി ഉള്ളവരെ മാത്രം ചികിത്സിക്കുക 10 വയസിനും 60 വയസിനും ഇടയിലുള്ളവർക്ക് മാത്രം ചികിത്സ നൽകുക, ബാക്കി ഉള്ളവരെ പ്രതിരോധ ശേഷി ഇല്ലാ എന്നും പറഞ്ഞ് പിഞ്ചുകുഞ്ഞുങ്ങളെ ഉൾപ്പെടെ നമ്മുടെ മാതാപിതാക്കളെ പ്രായമായവരെ എല്ലാം ചികിത്സ നൽകാതെ മരണത്തിന് വിട്ടുകൊടുക്കണം’ എന്ന് ഒരിക്കലും അർത്ഥമില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്തിലെ മിറ്റിഗേഷൻ എന്ന വാക്ക് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന തരത്തിൽ വ്യാഖ്യാനിച്ചിരിക്കുകയാണ് ഇവിടെ.
പ്രതിപക്ഷ നേതാവിന്റെ ആശയം വളച്ചൊടിച്ച് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് ഐഎൻടിയുസി ഇരവിപുരം നിയോജക മണ്ഡലം കമ്മറ്റി പ്രസിഡണ്ട് ഓ ബി രാജേഷ് ഇരവിപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ പകർപ്പ്.


വാര്‍ത്തയെപ്പറ്റി രമേഷ് ചെന്നിത്തലയുടെ പെര്‍സനല്‍ സ്റ്റാഫ് അംഗം സുമോദിനോട് ഞങ്ങളുടെ പ്രതിനിധി സംസാരിച്ചപ്പോള്‍ ലഭിച്ച മറുപടി ഇങ്ങനെയായിരുന്നു: പ്രതിപക്ഷ നേതാവിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ദുരൂദ്ദേശപരമായ പോസ്റ്റാണിത്. പ്രതിപക്ഷ നേതാവിന്‍റെ സ്ഥാനത്തിരിക്കുന്ന ഒരാള്‍ പോസ്റ്റില്‍ നല്‍കിയതുപോലെ പറയില്ല എന്ന് എല്ലാവര്‍ക്കുമറിയാം. മിറ്റിഗേഷന്‍ മാര്‍ഗം ലോകാരോഗ്യ സംഘടനാ അടക്കം പിന്തുടരുന്ന ആശയമാണ്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റിധാരണ സൃഷ്ടിക്കുന്നതാണ്. പകർച്ചവ്യാധികളുണ്ടാകുമ്പോൾ അത് ലഘൂകരിക്കാൻ സ്വീകരിക്കുന്ന മിറ്റിഗേഷന് ആളുകളെ ചികിത്സ നൽകാതെ മരണത്തിനു വിട്ടു നൽകുക എന്ന അർത്ഥമില്ല. അതിനാൽ തെറ്റായ വാർത്ത പ്രചരിപ്പിക്കാതിരിക്കാൻ മാന്യ വായനക്കാർ ശ്രദ്ധിക്കുക

Title:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മിറ്റിഗേഷന്‍ എന്ന ആശയം തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുന്നു
Fact Check By: Vasuki SResult: False
