രാഷ്ട്രീയ പാര്‍ട്ടിയുടെ പൊതുസമ്മേളനം നടത്താന്‍ വേണ്ടിയാണോ ആലപ്പുഴ ബീച്ചില്‍ ഇപ്പോള്‍ കൂറ്റന്‍ വേദി നിര്‍മ്മിച്ചിരിക്കുന്നത്? വസ്‌തുത അറിയാം..

രാഷ്ട്രീയം സാമൂഹികം

വിവരണം

ആലപ്പുഴ ബീച്ചിലെ ഒരു കൂറ്റന്‍ പന്തലും അതിനോട് ചേര്‍ന്നുള്ള വേദിയുമായി ബന്ധപ്പെട്ട ചില വിവാദങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് ശല്യമാകുന്ന രീതിയില്‍ ബീച്ചില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി സമ്മേളനം നടത്താന്‍ വേണ്ടി നിര്‍മ്മിച്ച കൂറ്റന്‍ വേദിയെന്ന് തോന്നിക്കും വിധം സീക്രട്ട്‌സ് ഓഫ് ആലപ്പി എന്ന ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വേദിയുടെ വീഡിയോ കാണിച്ച ശേഷം ഇവിടെ നടക്കാന്‍ പോകുന്നത് പോപ്പുലര്‍ ഫ്രണ്ടിന്‍റെ ജനമഹാസമ്മേളനമാണെന്ന തരത്തിലാണ് വീഡിയോയ്ക്ക് ഒപ്പം പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഫ്ലക്‌സ് ബോര്‍ഡും സ്ഥാപിച്ചിരിക്കുന്നത്. മെയ് 21നാണ് ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് ബോര്‍ഡ് രേഖപ്പെടുത്തിയിരിക്കുന്നത്. സീക്രെട്ട്‌സ് ഓഫ് ആലപ്പി ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്നും 

പങ്കുവെച്ചിരിക്കുന്ന വീഡിയോ ഇതാണ്-

Instagram Video Archived Video 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാനായി പോപ്പുലര്‍ ഫ്രണ്ട് എന്ന രാഷ്ട്രീയ സംഘടന നടത്തുന്ന പൊതു സമ്മേളന പരിപാടിയുടെ പന്തലും വേദിയുമാണോ ബീച്ചില്‍ നിര്‍മ്മിച്ചിരിക്കുന്നത്? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌ർതുത എന്ന് അന്വേഷിക്കാം.

വസ്‌തുത വിശകലനം

ആദ്യം തന്നെ ആലപ്പുഴ പോര്‍ട്ട്, ഡിടിപിസി വകുപ്പുകളുമായി ബന്ധപ്പെട്ട് ബീച്ചിലെ കൂറ്റന്‍ വേദി നിര്‍മ്മാണം സംബന്ധിച്ച് വിവരങ്ങള്‍ അന്വേഷിച്ചു. വകുപ്പ് അധികൃതര്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്-

സംസ്ഥാന സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികം സംബന്ധിച്ച് ആലപ്പുഴ ബീച്ചില്‍ നടക്കുന്ന വിപുലമായ ആഘോഷ പരിപാടികള്‍ക്കായി നിര്‍മ്മിച്ച വേദിയാണത്. ഇന്ന് മുതല്‍ (മെയ് 10) മെയ് 16 വരെ 7 ദിവസം നീണ്ട് നില്‍ക്കുന്ന പരിപാടിയാണ് എയര്‍ കണ്ടീഷന്‍ ഉള്‍പ്പടെ ഒരുക്കിയ വിപണന മേള സ്റ്റാളുകളും കലാപരിപാടികളും സെമിനാറും ഉള്‍പ്പെടുന്ന പരിപാടിയില്‍ നടക്കുന്നത്. ഇത് രാഷ്ട്രീയ പാര്‍ട്ടിയുടെ സമ്മേളനത്തിന് വേണ്ടി നിര്‍മ്മിച്ച സൗകര്യമാണെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും ആരും തന്നെ ഇത്തരം തെറ്റായ പ്രചരണങ്ങള്‍ പങ്കുവയ്ക്കരുതെന്നും അധികൃതര്‍ അറിയിച്ചു.

ഇന്ന് ആലപ്പുഴ ബീച്ചില്‍ ആരംഭിക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ വാര്‍ഷികാഘോഷ പരിപാടിയുടെ പോസ്റ്റര്‍-

നിഗമനം

സംസ്ഥാന സര്‍ക്കാരിന്‍റെ ഏഴ് ദിവസം നീണ്ട് നില്‍ക്കുന്ന ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ വേദിയാണ് രാഷ്ട്രീയ പാര്‍ട്ടി സമ്മേളനത്തിനായി അധികൃതര്‍ പന്തലൊരുക്കാന്‍ നല്‍കി എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് മെയ് 21ന് സംഘടിപ്പിച്ചിട്ടുള്ള സമ്മേളനവും ഇപ്പോള്‍ ബീച്ചിലുള്ള വേദിയുമായി യാതൊരു ബന്ധവുമില്ലെന്നുതാണ് വസ്തുത. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:രാഷ്ട്രീയ പാര്‍ട്ടിയുടെ പൊതുസമ്മേളനം നടത്താന്‍ വേണ്ടിയാണോ ആലപ്പുഴ ബീച്ചില്‍ ഇപ്പോള്‍ കൂറ്റന്‍ വേദി നിര്‍മ്മിച്ചിരിക്കുന്നത്? വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •