ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പടിയിറക്കം കണ്ട് വിതുമ്പുന്ന ഫോട്ടോഗ്രാഫറിന്‍റെ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

കായികം

വിവരണം

ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നിന്നും വമ്പന്മാരായ പോര്‍ച്ചുഗലും ബ്രസീലും പുറത്തായത് ഞെട്ടലോടെയായിരുന്നു ലോകത്തെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ പ്രതികരിച്ചത്. പോര്‍ച്ചുഗല്‍ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറക്കിയതും മത്സരം പരാജയപ്പെട്ട ശേഷം വികാര നിര്‍ഭരനായി അദ്ദേഹം വേദിവിട്ട് പോകുന്ന ചിത്രങ്ങളും ഫുട്ബോള്‍ ആരാധകരെ ഏറെ ദു‌‌ഖിത്തരാക്കിയിരന്നു. ഇതിനിടയിലാണ് സ്റ്റേഡിയത്തില്‍ നിന്നും റെസ്റ്റ് റൂമിലേക്ക് പോകുന്ന ക്രിസ്റ്റ്യാനോ റൊണാള്‍‍‍ഡ‍ോയുടെ ചിത്രം പകര്‍ത്തുന്ന ഫോട്ടോഗ്രാഫര്‍ കരയുന്ന ചിത്രമെന്ന പേരില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകാന്‍ തുടങ്ങിയത്. സിആര്‍ 7 എന്തെന്ന് ഈ ചിത്രം പറയും എന്ന തലക്കെട്ട് നല്‍കി വാട്‌സാപ്പിലും ഫെയ്‌സ്ബുക്കില്‍ വൈറലാകുകയാണ് ചിത്രം.

ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന ചിത്രം-

വാട്‌സാപ്പില്‍ പ്രചരിക്കുന്ന ചിത്രം-

എന്നാല്‍ പോര്‍ച്ചുഗലിന്‍റെ തോല്‍വിയെ തുടര്‍ന്ന് വികാര നിര്‍ഭരനായി വേദി വിടുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കണ്ട് വിതുമ്പുന്ന ഫോട്ടോഗ്രാറിന്‍റെ ചിത്രം തന്നെയാണോ ഇത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന വിതുമ്പുന്ന ഫോട്ടോഗ്രാഫറുടെ ചിത്രം ക്രോപ്പ് ചെയ്ത് ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തതില്‍ നിന്നും ഇതിന്‍റെ യഥാര്‍ത്ഥ സന്ദര്‍ഭവും ഫോട്ടോയുടെ ഉറവിടവും കണ്ടെത്താന്‍ കഴിഞ്ഞു. 2019ല്‍ നടന്ന ഏഷ്യന്‍ കപ്പില്‍ ഖത്തര്‍ ഇറാഖിനെ പരാജയപ്പെടുത്തിയ ദുഖം താങ്ങാനാവാതെ കരയുന്ന ഇറാഖ് പൗരനായ ഫോട്ടോഗ്രാഫറിന്‍റെ ചിത്രമാണിതെന്ന് എഎഫ്‌സി ഏഷ്യന്‍ കപ്പ് എന്ന അവരുടെ ഔദ്യോകിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും യഥാര്‍ത്ഥ ചിത്രം സഹിതം 2019 ജനുവരി 24ന് പോസ്റ്റ് ചെയ്തിരുന്നു.

 സോക്കര്‍ ഇറാഖ്  എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും ഈ ഫോട്ടോഗ്രറിന്‍റെ പേര് മൊഹമ്മദ് അല്‍ അസാവി എന്നാണെന്നും കണ്ടെത്താന്‍ കഴിഞ്ഞു.

ഇറാഖ് ഏഷ്യന്‍ കപ്പില്‍ നിന്നും പുറത്തായത് സഹിക്കാന്‍ കഴിയാതെ വിതുമ്പുന്ന ഇറഖി ഫോട്ടോഗ്രാഫറുടെ ചിത്രങ്ങള്‍  ഫുട്ബോള്‍ ട്വീറ്റ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും പങ്കുവെച്ചിട്ടുള്ളതായും ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.

എഎഫ്‌സി ഏഷ്യന്‍ കപ്പ് ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ച ചിത്രം-

സോക്കര്‍ ഇറാഖ് പങ്കുവെച്ച ചിത്രങ്ങള്‍-

ഫുട്ബോള്‍ ട്വീറ്റ് പങ്കുവെച്ച ചിത്രങ്ങള്‍-

നിഗമനം

2022 ഖത്തര്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ പോര്‍ച്ചുഗല്‍ പുറത്തായതിനെ തുടര്‍ന്ന് അവരുടെ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പൊട്ടിക്കരഞ്ഞ് വേദി വിടുന്ന കണ്ട് വിതുമ്പുന്ന ഫോട്ടോഗ്രാഫറുടെ ചിത്രമല്ല സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. 2019 ഏഷ്യന്‍ കപ്പില്‍ ഖത്തര്‍ ഇറാഖിനെ പരാജയപ്പെടുത്തിയ ദുഖത്തില്‍ വിതുമ്പുന്ന ഇറാഖ് ഫോട്ടോഗ്രാഫിന്‍റെ ചിത്രമാണ് യഥാര്‍ത്ഥത്തില്‍ പ്രചരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പടിയിറക്കം കണ്ട് വിതുമ്പുന്ന ഫോട്ടോഗ്രാഫറിന്‍റെ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •