കോഴിക്കോട് ജില്ലാ കളക്ടറിന്‍റെ പേരില്‍ വാട്ട്സാപ്പില്‍ കോവിഡിനെ കുറിച്ച് വ്യാജ ശബ്ദസന്ദേശം പ്രചരിക്കുന്നു…

Coronavirus ആരോഗ്യം

വാട്ട്സാപ്പില്‍ കോഴിക്കോട് ജില്ല കളക്ടര്‍ ശ്രീരാം സാംബശിവ റാവുവിന്‍റെ പേരില്‍ ഒരു ശബ്ദസന്ദേശം പ്രചരിക്കുന്നുണ്ട്. സന്ദേശത്തിലുള്ള ശബ്ദം കോഴിക്കോട് കളക്ടറുടെതാണ്.  ആദേഹം കോവിഡ്‌ രോഗത്തിനെ പ്രതിരോധിക്കാന്‍ സ്വന്തം കുടുംബത്തിലെ ഒരു അനുഭവം പങ്ക് വെക്കുകയാണ് എന്ന് സന്ദേശത്തില്‍ അവകാശപ്പെടുന്നു. ശബ്ദസന്ദേശത്തില്‍ മലയാളത്തില്‍ പറയുന്നത് ഇങ്ങനെയാണ്- കൊറോണയെ പ്രതിരോധിക്കാനും മാറ്റാനും ആശുപത്രി പോകുന്നതിനു പകരം വെറും മുന്‍ കാര്യം ചെയ്ത മതി: ആവി പിടിക്കുക, ഉപ്പ് വെള്ളം വെച്ച് കുല്‍ക്കുഴിഞ്ഞു തുപ്പുക എന്നിട്ട്‌ ചുക്ക് കാപ്പി കുടിക്കുക. ദിവസം മൂന്നു-നാലു തവണ ആവി പിടിക്കണം, രണ്ട് തവണ ഉപ്പ് വെള്ളം കുടിച്ച് കുഴ്കുഴിഞ്ഞു തുപ്പണം എനിട്ട്‌ രണ്ട് പ്രാവശ്യം ദിവസം ചുക്ക് കാപ്പി കുടിക്കണം. ഇത്ര കാര്യങ്ങള്‍ ചെയ്തിട്ട് മാത്രം തന്‍റെ സഹോദരിമാര്‍ കൊറോണയെ പ്രതിരോധിച്ചു എന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു. എന്നാല്‍ രോഗം ബാധിച്ചാല്‍ ആശുപത്രിയില്‍ പോകാതെ വെറും ഈ മുന്‍ കാര്യങ്ങള്‍ ചെയ്താല്‍ മതി എന്ന അസംബന്ധവും ഈ ശബ്ദസന്ദേശത്തില്‍ പറയുന്നു. ശബ്ദസന്ദേശം നിങ്ങള്‍ക്ക് താഴെ കേള്‍ക്കാം.

ഈ പോസ്റ്റിന്‍റെ യഥാര്‍ത്ഥ്യം എന്താണെന്ന്‍ നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

ആദ്യം ഈ സന്ദേശം പുറത്ത് വിട്ടത് കോഴിക്കോട് ജില്ല കളക്ടര്‍ തന്നെയാണോ എന്ന് അറിയാന്‍ ഞങ്ങള്‍ കോഴിക്കോട് ജില്ല കളക്ടര്‍ ശ്രീരാം സാംബശിവ റാവുവിന്‍റെ പെഴ്സനല്‍ അസിസ്റ്റന്റുമായി സംസാരിച്ചു. അദേഹം ഈ സന്ദേശത്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരിച്ചത് ഇങ്ങനെയാണ്- “ഈ സന്ദേശം വ്യാജമാണ്. ഈ ശബ്ദം കളക്ടര്‍ സാറിന്‍റെതല്ല. ഈ വ്യാജ സന്ദേശം കുറച്ച് സമയമായി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിനെ എതിരെ കളക്ടര്‍ സര്‍ സൈബര്‍ സെല്ലില്‍ പരാതിയും നല്‍കിട്ടുണ്ട്.”

ഈ സന്ദേശം കളക്ടര്‍ പുറത്ത് വിട്ടിട്ടില്ല എന്ന് അറിഞ്ഞതിനു ശേഷം ഇനി നമുക്ക് സന്ദേശത്തില്‍ പറയുന്ന കാര്യങ്ങള്‍ എത്രത്തോളം ശരിയാണെന്ന് നോക്കാം.

ആവി പിടിച്ച കൊറോണയെ പ്രതിരോധിക്കാനും മാറ്റാനും പറ്റും എന്ന അവകാശവാദം പൂര്‍ണ്ണമായി തെറ്റാണ്. ഈ കാര്യത്തിന് ഒരു ശാസ്ത്രീയമായ തെളിവുകള്‍ ഇല്ല. ഈ കാര്യം സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിട്ടുണ്ട്. താഴെ നല്‍കിയ പി.ഐ.ബിയുടെ ഫാക്റ്റ് ചെക്ക് ട്വീറ്റ് നമുക്ക് കാണാം.

രണ്ടാമത്തെ അവകാശവാദം ഉപ്പ് വെള്ളം കുടിച്ച് കുലുക്കുഴിഞ്ഞു തുപ്പിയാല്‍ കൊറോണ ബാധിക്കില്ല എന്ന അവകാശവാദവും തെറ്റിധരിപ്പിക്കുന്നതാണ്. ഉപ്പ് വെള്ളമോ, വിനെഗര്‍ കൊണ്ടോ കുലുകുഴുഞ്ഞു തുപ്പിയാല്‍ കൊറോണ വൈറസ്‌ ഉണ്ടാകില്ല എന്ന അവകാശവാദം തെറ്റാണെന്ന്‍ പ്രശസ്ത മെഡിക്കല്‍ വെബ്സൈറ്റ് webmd.com അറിയിക്കുന്നു.

ചുക്ക് വെള്ളം കൊറോണവൈറസിനെ പ്രതിരോധിക്കും അലെങ്കില്‍ മാറ്റും എന്നതിനും ശാസ്ത്രിയമായ യാതൊരു തെളിവുമില്ല. WHO പ്രകാരം ഇത്തരത്തിലുള്ള വീട്ടില്‍ ചെയ്യാവുന്ന ചികിത്സകള്‍ക്ക് രോഗലക്ഷണങ്ങലില്‍ കുറച്ച് ആശ്വാസം നല്‍കാനാകും പക്ഷെ കോവിഡ്‌-19ന് മാറ്റാന്‍ പറ്റാവുന്ന യാതൊരു മരുന്ന്‍ ഇത് വരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

WHO COVID-19 Q&As

നിഗമനം

കോഴിക്കോട് ജില്ല കളക്ടറിന്‍റെ പേരില്‍ വാട്ട്സാപ്പില്‍ പ്രചരിക്കുന്ന വൈറല്‍ സന്ദേശം പൂര്‍ണ്ണമായി തെറ്റാണ്. ഈ സന്ദേശം കോഴിക്കോട് ജില്ല കളക്ടരുടെതല്ല, കുടാതെ സന്ദേശത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും അശാസ്ത്രിയമാണ്. അതിനാല്‍ ഇത്തരത്തിലുള്ള പോസ്റ്റുകളെ വിശ്വസിച്ച് ഫോര്‍വേഡ് ചെയ്യരുത് എന്ന് ഞങ്ങള്‍ പ്രിയ വായനക്കാരോട് അഭ്യര്‍ത്ഥിക്കുന്നു.

Avatar

Title:കോഴിക്കോട് ജില്ലാ കളക്ടറിന്‍റെ പേരില്‍ വാട്ട്സാപ്പില്‍ കോവിഡിനെ കുറിച്ച് വ്യാജ ശബ്ദസന്ദേശം പ്രചരിക്കുന്നു…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •