ബിജെപി ബിഡിജെഎസിനെ ചതിച്ചു…തുഷാറിന്‍റെ പ്രചാരണത്തിൽ ബിജെപി ആത്മാർത്ഥത കാണിച്ചില്ല എന്ന ആരോപണം ബിഡിജെഎസ് ഉന്നയിച്ചോ…?

രാഷ്ട്രീയം

വിവരണം

Archived Link

“പോരാളി ഷാജി എന്ന ഫെസ്ബൂക്ക് പേജിൽ നിന്നും  “ബിജെപി ചതിച്ചെന്ന് ബിഡിജെഎസ്. തുഷാറിന്റെ പ്രചാരണത്തിൽ ആത്മാർത്ഥത  കാണിച്ചില്ല. എൻ ഡി എ ഏകോപനമില്ലാത്ത സംവിധാനമായി മാറി.” എന്നൊരു ആക്ഷേപം ഉന്നയിച്ചു 2019 മേയ് 1 ന് ഒരു പോസ്റ്റ്  പ്രസിദ്ധികരിച്ചിരുന്നു. ഈ പോസ്റ്റിന് ഇത് വരെ ലഭിച്ചിരിക്കുന്നത് 1700ക്കാളധികം ഷെയറുകളാണ്. എൻഡിഎ അംഗമായ ബിഡിജെഎസ് സഖ്യകക്ഷിയായ ബിജെപിയുടെ പേരിൽ  ഇത്ര വലിയൊരു ആക്ഷേപം വാസ്തവത്തിൽ ഉന്നയിച്ചിട്ടുണ്ടാകുമോ? അതോ ഇത് വരൂ ഒരു അടിസ്ഥാനരഹിതമായ ആരോപണമാണോ ? ഈ പ്രസ്താവന ബിഡിജെഎസ് നടത്തിയതായി പോസ്റ്റ് പറയുന്നു. പക്ഷെ ആരാണ് ബിഡിജെഎസിന്റെ ഭാഗത്തിന് ഈ കാര്യം വെളിപെടുതിയത് എന്ന് പോസ്റ്റിൽ  വെളിപ്പെടുത്തുന്നില്ല. ഈ പോസ്റ്റിൽ പറയുന്ന പോലെ ബിഡിജെഎസ് ബിജെപിക്ക് എതിരെയായി ഒരു വിമർശനം നടത്തിയിട്ടുണ്ടോ? നമുക്ക് അന്വേഷിക്കാം.

വസ്തുത വിശകലനം

ഇങ്ങനെയൊരു  വിമർശനം ബിഡിജെഎസിന്റെ ഭാഗത്തുനിന്നും  ഉണ്ടായിട്ടുണ്ടോ എന്ന് ഞങ്ങൾ ആദ്യം വാർത്താ  വെബ്‌സൈറ്റുകളിൽ പരിശോധിച്ചു നോക്കി. ഈ അന്വേഷണത്തിൽ ഞങ്ങൾക്ക്  ചില മാധ്യമങ്ങൾ പ്രസിദ്ധികരിച്ചവാർത്തകൾ ലഭിച്ചു. ഈ വാർത്തകൾ പരിശോധിച്ചപ്പോൾ  ബിടിജെഎസ് വയനാട് ജില്ല പ്രസിഡന്‍്റു൦ എസ്എൻഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറിയുമായ എൻ  കെ ഷാജിയാണ് ഈ പ്രസ്താവന നടത്തിയത് എന്ന് വാർത്തകളിൽ റിപ്പോർട്ട് ചെയ്തതായി അറിയാൻ കഴിഞ്ഞു. ബിജെപി തുഷാറിന്റെ പ്രചാരണത്തിൽ  ആത്മാർത്ഥത കാണിച്ചില്ല, ബിജെപി ബിഡിജെഎസിനെ ചതിച്ചു എന്ന തലക്കെട്ടുകളുമായി പല മാധ്യമ വെബ്സൈറ്റുകളും ഈ വാർത്ത പ്രസിദ്ധികരിച്ചിട്ടുണ്ട്. വാ൪ത്തയുടെ സ്ക്രീൻഷോട്ടുകളും ലിങ്കുകളും താഴെ നല്കിയിട്ടുണ്ട്.

Kairali NewsArchived Link
Express KeralaArchived Link
Pravasi ShabdamArchived Link
News TruthArchived Link
Kerala News OnlineArchived Link
Sathyam OnlineArchived Link
IBCliveArchived Link

ബിജെപി ബിഡിജെഎസിനെ ചതിച്ചു, തുഷാറിന്റെ പ്രചാരണത്തിൽ  ആത്മാർത്ഥത ബിജെപി കാണിച്ചില്ല, എൻ ഡി എ ഒരു എകൊപനമില്ലാത്ത സംവിധാനമായി മാറി എന്ന പ്രസ്താവന വയനാട് ജില്ല പ്രസിഡന്റ്  എൻ കെ ഷാജി നടത്തിയതായി ഈ വാർത്തകൾ പറയുന്നു. ഞങ്ങൾക്ക് mediaone, News18 കേരളം എന്നി ചാനലുകൾ പ്രസിദ്ധികരിച്ച വീഡിയോ വാർത്തയും ലഭിച്ചു. ഈ വീഡിയോയിലാണ് എൻ  കെ ഷാജി പ്രസ്താവന നടത്തുന്നത്. ഈ പ്രസ്താവനയിൽ ഷാജി യഥാർത്ഥത്തിൽ എന്താ പറയുന്നത് എന്ന് നമുക്ക് നോക്കാം.

News18 പ്രസിദ്ധികരിച്ച വാർത്തയുടെ  തലക്കെട്ട് ഇപ്രകാരം: “NDA യിൽ പൊട്ടിത്തെറി; വയനാടിനെ BJP പരിഗണിച്ചില്ലെന്ന് BDJS ജില്ലാ പ്രസിഡന്റ്”

Mediaone പ്രസിദ്ധികരിച്ച വാർത്തയുടെ തലക്കെട്ട് ഇപ്രകാരം: “വയനാട്ടിൽ  പ്രചാരണത്തിന് ബി.ജെ.പി ദേശീയ നേതാക്കളെത്താത്തതിൽ ബി.ഡി.ജെ.എസിന് അതൃപ്തി”

ഇവർ  പ്രസിദ്ധികരിച്ച വീഡിയോയും നമുക്ക് നോക്കാം:

എൻ  കെ ഷാജിയുടെ പ്രസ്താവന നമുക്ക് ഈ വീഡിയോകളിൽ  വ്യക്തമായി കേൾക്കാം. അദ്ദേഹം പറയുന്നത് ഇപ്രകാരമാണ്:

പ്രധാനമന്ത്രി സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുക എന്ന ബിജെപി നേതൃത്വത്തിന്‍റെ അഭ്യർത്ഥനയെ മാനിച്ച് കൊണ്ടാണ് തൃശൂരിൽ മത്സര  രംഗത്തുണ്ടായിരുന്ന തുഷാർ വെള്ളാപ്പള്ളി വയനാട്ടിലേക്ക് ചുവടു മാറിയത്. എന്നാൽ പ്രചാരണ രംഗത്ത് ബിജെപി ദേശീയ നേതാക്കളുടെ അസാന്നിധ്യം ബിജെപി ക്യാമ്പുകളിൽ വേണ്ടത്ര ആവേശം ഉണർത്തുന്നതിന് സാധിച്ചില്ല. എൻഡിഎ സംവിധാനം വേണ്ടത്ര പ്രായോഗികമായി കേരത്തിൽ നടപ്പാക്കാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ രണ്ടു മൂന്നു വർഷമായി എൻഡിഎ എന്ന മുന്നണി ഉണ്ടെങ്കിൽ പോലും പ്രവർത്തനങ്ങൾക്ക് താഴെത്തട്ടിൽ തുടങ്ങി വേണ്ടത്ര ഏകോപനം ഉണ്ടായിട്ടില്ല.

എൻഡിഎ യിൽ  ഏകോപനമില്ല എന്ന്  അദ്ദേഹം വ്യക്തമായി പറയുന്നുണ്ട്. പക്ഷെ ബിജെപി ബിഡിജെഎസിനെ ചതിച്ചു, തുഷാറിന്റെ പ്രചാരണത്തില്ൽ  ബിജെപി ആത്മാർത്ഥത കാണിച്ചില്ല എന്ന ആശയം അദ്ദേഹത്തിൻറെ വാക്കുകളിലില്ല. കൂടാതെ ഏകോപനമില്ല എന്ന വാദം  ബിഡിജെഎസ് അധ്യക്ഷനും വയനാട്ടിൽ എന്ഡിഎ സ്ഥാനാർത്ഥിയുമായ തുഷാർ വെള്ളാപ്പള്ളി പരസ്യമായി തള്ളി. വയനാട്ടിൽ  രണ്ടു കേന്ദ്ര മന്ത്രിമാരാണ് പ്രചാരണത്തിനായി എത്തിയത്. കോഴിക്കോട് പ്രധാനമന്ത്രി റാലിയെ അഭിസംബോധന ചെയ്തിരുന്നു. “വയനാട് മണ്ഡലത്തിൽ  വയനാട് ജില്ലയിലെ പ്രദേശങ്ങൾ കുറവാണ്. മലപ്പുറത്തും കോഴിക്കോടുമുള്ള പ്രദേശങ്ങളാണ് വയനാട് ലോക് സഭ മണ്ഡലത്തിൽ ഉൾപ്പെടുന്നത്. അത് കൊണ്ട് ഷാജിയുടെ ആരോപണം പൂർണമായും ശരിയല്ല. ഇത് ഷാജിയുടെ വ്യക്തിപരമായ അഭിപ്രായമാണ്” എന്ന് തുഷാർ  വെള്ളാപ്പള്ളി അറിയിച്ചു.

നിഗമനം

ഈ പോസ്റ്റിൽ പറയുന്ന പോലെ ബിജെപി ചതിച്ചു, തുഷാറിന്റെ പ്രചാരണത്തിൽ  ആത്മാർത്ഥത കാണിച്ചില്ല എന്ന വിമർശനം ബിടിജെഎസ്‌ നടത്തിയില്ല. പക്ഷെ ഏകോപനമില്ലാത്ത ഒരു സംവിധാനമാണ് എൻഡിഎ എന്ന് ബിഡിജെഎസ്‌ വയനാട് ജില്ല പ്രസിഡന്റന്റ് വ്യക്തിപരമായ ആരോപണം ഉന്നയിച്ചിട്ടുണ്ട്. പക്ഷെ ഇത് ബിഡിജെഎസിന്റെ അഭിപ്രായമല്ല എന്ന് തുഷാർ  വെള്ളാപ്പള്ളി വ്യക്തമാക്കിട്ടുണ്ട്. അതുപോലെ തന്നെ ഷാജിയുടെ പേരിൽ അനാവശ്യമായ പ്രസ്താവന നടത്തിയതിനു നടപടി ഉണ്ടാക്കും എന്നും തുഷാർ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. പോസ്റ്റിൽ ഉന്നയിക്കുന്ന മൂന്ന് അവകാശ വാദങ്ങളിൽ രണ്ടെണ്ണം തെറ്റാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കുടാതെ ഈ നിലപാട് ബിഡിജെഎസിന്റെതല്ല  എന്ന് ബിഡിജെഎസ് അധ്യക്ഷൻ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഈ പോസ്റ്റ് പൂർണമായും സത്യമല്ല പക്ഷെ മിശ്രിതം (mixture) ആണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസിലായിട്ടുണ്ട്.

Avatar

Title:ബിജെപി ബിഡിജെഎസിനെ ചതിച്ചു…തുഷാറിന്‍റെ പ്രചാരണത്തിൽ ബിജെപി ആത്മാർത്ഥത കാണിച്ചില്ല എന്ന ആരോപണം ബിഡിജെഎസ് ഉന്നയിച്ചോ…?

Fact Check By: Harish Nair 

Result: Mixture

  •  
  •  
  •  
  •  
  •  
  •  
  •  
  •