സിഎച്ച് മുഹമ്മദ് കോയയെ പരിഹസിച്ച് ഫാത്തിമ തെഹ്‌ലിയ ഇത്തരമൊരു പ്രസ്താവന നടത്തിയോ? എന്താണ് വസ്‌തുത എന്ന് അറിയാം..

രാഷ്ട്രീയം

വിവരണം

എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റതോടെ മന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്‍റെ വകുപ്പായിരുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് നിലവില്‍ സ്പീക്കറായിരുന്ന എം.ബി.രാജേഷിന് നല്‍കാനും സ്പീക്കര്‍ സ്ഥാനം തലശേരി എംഎല്‍എ എ.എന്‍.ഷംസീറിന് നല്‍കാനും കഴിഞ്ഞ ദിവസം മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. 

അതെ സമയം എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹ്‌ലിയയുടെ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രതരിക്കുന്നത്. ക്ലാസിൽ ഏറ്റവും കച്ചറ കളിക്കുന്ന ആളെ പിടിച്ചു ക്ലാസ് ലീഡറാക്കുന്ന തന്ത്രം. സിഎച്ചിനെയും സിഎച്ച് സ്പീക്കാറിയരുന്നതിനെയും സ്മരിച്ച് ഫാത്തിമ തഹ്‌ലിയ എന്ന തലക്കെട്ട് നല്‍കി റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ വാര്‍ത്ത എന്ന പേരിലാണ് പ്രചരണം. മുസ്‌ലിം ലീഗ് നേതാവിയരുന്ന സി.എച്ച് മുഹമ്മദ് കോയയെ പരിഹസിച്ചാണ് ഫാത്തിമ തെഹ്‌ലിയയുടെ പ്രസ്താവന എന്നതാണ് അവകാശവാദം. അനസ് ഇടിസി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 59ല്‍ അധികം റിയാക്ഷനുകളും 27ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഫാത്തിമ തഹ്‌ലിയ സിഎച്ച് മുഹമ്മദ് കോയയെ പരിഹസിച്ച് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടിന് പിന്നിലെ വസ്‌തുത എന്ന് നോക്കാം.

വസ്‌തുത വിശകലനം

ആദ്യം തന്നെ ഫാത്തിമ തെഹ്‌ലിയയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് പരിശോധിച്ചതില്‍ നിന്നും യഥാര്‍ത്ഥത്തില്‍ ഫാത്തിമ തെഹ്‌ലിയ പങ്കുവെച്ച  പോസ്റ്റ് കണ്ടെത്താന്‍ കഴിഞ്ഞു. പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇപ്രകാരമാണ്-

ക്ലാസിൽ ഏറ്റവും കച്ചറ കളിക്കുന്ന ആളെ പിടിച്ചു ക്ലാസ് ലീഡറാക്കുന്ന അതേ തന്ത്രമാണ് നിയമസഭയിലും സി.പി.എം പയറ്റിയത്.നിയുക്ത സ്പീക്കർ എ.എൻ ഷംസീറിന് അഭിനന്ദനങ്ങൾ!

എ.എന്‍.ഷംസീറിനെ സ്പീക്കര്‍ ആക്കിയ തീരുമാനത്തെ ആക്ഷേപഹാസ്യ രൂപേണ പരിഹസിച്ച് ഫാത്തിമ തെഹ്‌ലിയ പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് സിഎച്ച് മുഹമ്മദ് കോയ സ്പീക്കറായിരുന്ന കാലത്തെ അനുസ്മരിച്ച് നടത്തിയ പ്രസ്താവന എന്ന തരത്തില്‍ ദുര്‍വ്യാഖ്യാനിച്ചാണ് പ്രചരണം എന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു.

ഫാത്തിമ തെഹ്‌ലിയയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

Facebook Post 

മാത്രമല്ല റിപ്പോര്‍ട്ടര്‍ ചാനല്‍ വെബ്‌ ഡെസ്‌ക് സ്ക്രീന്‍ഷോട്ട് വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അവര്‍ ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടില്ലെന്നും എഡിറ്റ് ചെയ്ത ചാനലിന്‍റെ ലോഗോ ദുരുപയോഗം ചെയ്ത് പ്രചരിപ്പിക്കുന്നതാണെന്നും പറഞ്ഞു.

നിഗമനം

എ.എന്‍.ഷംസീറിന് സ്പീക്കര്‍ സ്ഥാനം നല്‍കിയ സിപിഎം നടപടിയെ പരിഹസിച്ച് ഫാത്തിമ തെഹ്‌ലിയ പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് ദുര്‍വ്യാഖ്യാനിച്ചാണ് സി.എച്ച്.മുഹമ്മദ് കോയക്കെതിരെ എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്‍റിന്‍റെ പ്രസ്താവന എന്ന പേരിലുള്ള പ്രചരണം. പ്രചരണത്തിനായി ഉപയോഗിച്ചിരിക്കുന്ന റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ സക്രീന്‍ഷോട്ടും എഡിറ്റ് ചെയ്ത വ്യാജമായി നിര്‍മ്മിച്ചതാണെന്നും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി കഴിഞ്ഞു.

Avatar

Title:സിഎച്ച് മുഹമ്മദ് കോയയെ പരിഹസിച്ച് ഫാത്തിമ തെഹ്‌ലിയ ഇത്തരമൊരു പ്രസ്താവന നടത്തിയോ? എന്താണ് വസ്‌തുത എന്ന് അറിയാം..

Fact Check By: Dewin Carlos 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.