
വിവരണം
മുന്‍ എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.വി.തോമസ് പിന്നീട് കോണ്‍ഗ്രസ് പുറത്താക്കിയ ശേഷം ബിജെപിയിലേക്കുള്ള പ്രവേശനത്തിന് ശ്രമിക്കുകയാണെന്ന പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്നത്. എറണാകുളം ലോക്‌സഭ മണ്ഡലത്തിലെ സിറ്റിങ് എംപിയായിരുന്ന കെ.വി.തോമസിന് 2019ല്‍ സീറ്റ് നിഷേധിച്ചു പകരം ഹൈബി ഈടനെ സ്ഥാനാര്‍ത്ഥിയാക്കിയതായിരുന്നു വിവാദങ്ങള്‍ക്ക് കാരണമായത്. പിന്നീട് 2022ല്‍ തൃക്കാക്കര നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായ കെ.വി.തോമസിനെ കെപിസിസി പുറത്താക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രചരണം താന്‍ ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്തകളോട് ഇപ്പോള്‍ പ്രതികരിക്കാനാകില്ലാ എന്ന് കെ.വി.തോമസ് പ്രസ്താവന നടത്തിയെന്നതാണ്. വി ഹേറ്റ് സിപിഎം എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 164ല്‍ അധികം റിയാക്ഷനുകളും 12ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കെ.വി.തോമസ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
കെ.വി.തോമസ്, ബിജെപി എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും 2019 ലോക്‌സഭ കാലത്തെ വിവാദങ്ങളെ കുറിച്ചുള്ള ഏതാനം വാര്‍ത്തകള്‍ കണ്ടെത്താന്‍ കഴിഞ്ഞു. തന്‍റെ സിറ്റിങ് സീറ്റായ എറണാകുളം മണ്ഡലം ഹൈബി ഈടന് നല്‍കിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞതാണ് കെ.വി.തോമസുമായി ബന്ധപ്പെട്ട ആദ്യം വിവാദങ്ങള്‍ക്ക് തുടക്കമായത്. സീറ്റ് നിഷേധിച്ചതോടെ കെ.വി.തോമസ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലോ മറ്റ് രാഷ്ട്രീയ പാര്‍ട്ടിയിലേക്കോ ചേരുമോയെന്ന ചോദ്യങ്ങള്‍ക്ക് ഒന്നും തന്നെ അന്ന് അദ്ദേഹം മറുപടി നല്‍കിയിട്ടില്ലായെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മാത്രമല്ലാ കെ.വി.തോമസ് ബിജെപിയില്‍ ചേരുമെന്ന മാധ്യമ പ്രചരണങ്ങള്‍ വിശ്വസിക്കില്ലായെന്നും അന്ന് കെപിസിസി പ്രസിഡന്‍റെ കെ.സുധാകരന്‍ തന്നെ പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ടോം വടക്കനുമായി കെ.വി.തോമസിനെ ഉപമിക്കേണ്ട എന്നായിരുന്നു സുധാകരന്‍റെ പരാമര്‍ശം (24 News Article). പിന്നീടുള്ള രണ്ട് വര്‍ഷം കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനിന്ന കെ.വി.തോമസ് 2022ല്‍ തൃക്കാക്കര നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജോ ജോസഫിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഇറങ്ങിയതോടെ കോണ്‍ഗ്രസ് സമ്മര്‍ദത്തിലാകുകയും അച്ചടക്ക നടപടിയുടെ ഭാഗമായി കെ.വി.തോമസിന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ഇതെ കുറിച്ചുള്ള വിശദമായി റിപ്പോര്‍ട്ട് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.. (Mathrubhumi News Article)
എന്നാല്‍ ഒടുവില്‍ 2023 ജനുവരി കോണ്‍ഗ്രസിനെ ഞെട്ടിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കെ.വി.തോമസിന് ക്യാബിനെറ്റ് പദവി നല്‍കി. ഡല്‍ഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു കൊണ്ട് മന്ത്രിസഭ യോഗം തീരുമാനമെടുത്തു. ഇതെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.. (Mathrubhumi News Article)
സമൂഹമാധ്യമങ്ങളിലെ ഇപ്പോള്‍ നടക്കുന്ന പ്രചരണത്തെ കുറിച്ചുള്ള പ്രതികരണം അറിയാന്‍ ഫാക്‌ട് ക്രെസെന്‍ഡോ മലയാളം കെ.വി.തോമസുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം നല്‍കിയ മറുപടി ഇപ്രകാരമാണ്-
താന്‍ ബിജെപിയിലോ മറ്റ് രാഷ്ട്രീയ പാര്‍ട്ടിയിലോ ചേരുമെന്ന് ഒരു മാധ്യമങ്ങള്‍ക്ക് മുന്‍പിലും എവിടെയും പ്രസ്താവന നടത്തിയിട്ടില്ലാ. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാധ്യമങ്ങളും ചില രാഷ്ട്രീയ എതിരാളികളും ചേര്‍ന്ന് നടത്തിയ ഊഹപോഹങ്ങളും വ്യാജ പ്രചരണവും മാത്രമായിരുന്നു അത്. നിലവില്‍ കോണ്‍ഗ്രസിന്‍റെ അംഗമല്ലായെന്നും മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലും താന്‍ ചേര്‍ന്നിട്ടില്ലായെന്നും ദീര്‍ഘകാലം എംപിയായിരുന്ന പ്രവര്‍ത്തി പരിചയമുള്ളതിനാല്‍ ഇത് കണക്കിലെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ തന്നെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയായി ഡല്‍ഹിയില്‍ നിയമച്ചതെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരുന്നു കര്‍ത്തവ്യങ്ങള്‍ കൃത്യമായി നിര്‍വഹകിക്കുമ്പോള്‍ ഇത്തരം വ്യാജ പ്രചരണങ്ങള്‍ യാതൊരു പ്രസക്തിയുമില്ലായെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയായി കെ.വി.തോമസിനെ നിയമിച്ചതിനെ കുറിച്ചുള്ള മാതൃഭൂമി വാര്‍ത്ത്-

നിഗമനം
താന്‍ ബിജെപിയിലേക്കോ മറ്റ് രാഷ്ട്രീയ പാര്‍ട്ടിയിലേക്കോ പോകുമെന്ന് എവിടെയും പറഞ്ഞിട്ടില്ലായെന്ന് കെ.വി.തോമസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ലാ നിലവില്‍ ഡല്‍ഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയായി ക്യാബിനെറ്റ് റാങ്കില്‍ ചുമതല വഹിക്കുകയാണ് അദ്ദേഹം. പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹ പറഞ്ഞു. അതുകൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിലെ പ്രചരണം അടിസ്ഥാന രഹിതമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:കെ.വി.തോമസ് ബിജെപിയിലേക്ക് എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..
Written By: Dewin CarlosResult: Misleading
