കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍റെ ചിത്രത്തില്‍ കമന്‍റിട്ടതിന് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

രാഷ്ട്രീയം

വിവരണം

പാലക്കാട് പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഫെയ്‌സ്ബുക്ക് പേജില്‍ കമന്‍റിട്ട സിപിഎം നേതാവിനെതിരെ സിപിഎം അച്ചടക്ക നടപടി സ്വീകരിച്ചിതിനെ കുറിച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച. മരണപ്പെട്ട വ്യക്തിക്ക് വേണ്ടി പ്രാര്‍ത്ഥന കമന്‍റിട്ടതിന് നിലമ്പൂരില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ സസ്പെന്‍ഡ് ചെയ്തു.. എന്ന തലക്കെട്ട് നല്‍കിയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരണം. സ്വാതന്ത്ര്യത്തിന്‍റെ കാവലാള്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിലവില്‍ 224ല്‍ അധികം റിയാക്ഷനുകളും 149ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട-

Facebook Post Archived Link 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഫെയ്‌സ്ബുക്കില്‍ മരണപ്പെട്ടയാള്‍ക്ക് വേണ്ടി കമന്‍റിട്ടതിന്‍റെ പേരില്‍ സിപിഎം നേതാവിനെ ലോക്കല്‍ കമ്മിറ്റി സസ്പെന്‍ഡ് ചെയ്തോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റിയുമായി ഞങ്ങളുടെ പ്രതിനിധി ബന്ധപ്പെട്ടതില്‍ നിന്നും നിലമ്പൂര്‍ ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള വഴിക്കടവ് ലോക്കല്‍ കമ്മിറ്റിയംഗമാണ് ഇപ്പോള്‍ നടപടി നേരിട്ടതെന്ന് മനസിലാക്കാന്‍ സാധിച്ചു. വഴിക്കടവ് സിപിഎം ലോക്കല്‍ കമ്മിറ്റി നേതൃത്വവുമായി ബന്ധപ്പെട്ടതില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ഇപ്രകാരമാണ്. പാലക്കാട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ട് അവരുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ച പോസ്റ്റില്‍ മണിമുളി ബ്രാഞ്ച് സെക്രട്ടറിയും വഴിക്കടവ് ലോക്കല്‍ കമ്മിറ്റിയംഗവുമായ സര്‍ഫുദ്ദീന്‍ കളറിക്കാടന്‍ കമന്‍റ് ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടു. വര്‍ഗീയ ശക്തികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കൊല്ലപ്പെടുന്നവര്‍ക്ക് വേണ്ടി അവരുടെ വര്‍ഗീയ സംഘടനയുടെ പേജില്‍ കമന്‍റിടുന്നത് പാര്‍ട്ടി അച്ചടക്ക ലംഘനമാണെന്നും ഇതിനാല്‍ അദ്ദേഹത്തിനോട് വിശദീകരണം തേടുകയും പരസ്യശാസന നല്‍കുകയുമാണ് ലോക്കല്‍ കമ്മിറ്റി ചെയ്തതത്. സസ്പെന്‍ഡ് ചെയ്തു എന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും. അശ്രദ്ധ മൂലം അബദ്ധം സംഭവിച്ചതാണെന്നാണ് നടപടിക്ക് വിധേയനായ ലോക്കല്‍ കമ്മിറ്റി അംഗം സര്‍ഫുദ്ദീന്‍ കളറിക്കാടന്‍ മറുപടി നല്‍കിയതായും ഞങ്ങളുടെ അന്വേഷണത്തില്‍ വിവരം ലഭിച്ചു.

നിഗമനം

വര്‍ഗീയ കക്ഷികളുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ ഇടപെടുന്നത് ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് യോജിച്ച പ്രവര്‍ത്തിയല്ല എന്ന കാരണത്താല്‍ വഴിക്കടവ് ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരെ നടപടി സ്വീകരിച്ചതെന്നാണ് പ്രദേശിക നേതൃത്വത്തിന്‍റെ വിശദീകരണം. എന്നാല്‍ ലോക്കല്‍ കമ്മിറ്റി അംഗമായ സര്‍ഫുദ്ദീന്‍റെ വിശദീകരണം തേടുകയും പരസ്യശാസന നല്‍കുകയും മാത്രമാണ് പാര്‍ട്ടി സ്വീകരിച്ച അച്ചടക്ക നടപടിയെന്നും സസ്പെന്‍ഡ് ചെയ്തു എന്ന പ്രചരണം തെറ്റാണെന്നും പാര്‍ട്ടി നേതൃത്വം അറിയിച്ചു. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധാരണയുണ്ടാക്കുന്നതാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍റെ ചിത്രത്തില്‍ കമന്‍റിട്ടതിന് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

Fact Check By: Dewin Carlos 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.