കെഎസ്ആര്‍ടിസി പമ്പ-നിലയ്ക്കല്‍ ചെയ്ന്‍ സര്‍വീസിന് നിരക്ക് വര്‍ദ്ധപ്പിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

Misleading രാഷ്ട്രീയം

വിവരണം

ശബരിമല മണ്ഡല കാലം ആരംഭിച്ചതോടെ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. നട തുറന്ന ദിവസം തന്നെ പതിനായിരങ്ങളാണ് അയ്യപ്പനെ ദര്‍ശിക്കാന്‍ മല ചവിട്ടിയത്. എന്നാല്‍ ഭക്തരുമായി എത്തുന്ന വാഹനങ്ങള്‍ പമ്പയില്‍ അവരെ ഇറക്കിയ ശേഷം 18 കിലോമീറ്ററുകള്‍ക്ക് അപ്പുറം നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യുന്ന തരത്തിലാണ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ശബരിമല ദര്‍ശനത്തിന് ശേഷം നിലയ്ക്കലിലേക്ക് മടങ്ങുകയോ അല്ലെങ്കില്‍ അവിടെ നിന്നും പമ്പ വരെ എത്തുകയോ ചെയ്യണമെങ്കില്‍ കെഎസ്ആര്‍ടിസി ഷട്ടില്‍ സര്‍വീസ് മാത്രമാണ് ആശ്രയം. എന്നാല്‍ സര്‍ക്കാര്‍ പമ്പ-നിലയ്ക്കല്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിരക്ക് കുത്തന വര്‍ദ്ധിപ്പിച്ചു എന്നതാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. തൃശൂരില്‍ നിന്നും ഗുരുവായൂര്‍ വരെയുള്ള 30 കിലോമീറ്റര്‍ കെഎസ്ആര്‍ടിസി ഈടാക്കുന്നത് 25 രൂപ മാത്രമാണെന്നും എന്നാല്‍ പമ്പ മുതല്‍ നിലയ്ക്കല്‍ വരെയുള്ള 18 കിലോമീറ്റര്‍ ദൂരത്തിന് കെഎസ്ആര്‍ടിസി പുതിയ നിരക്ക് 100 രൂപയാണെന്നുമാണ് അവകാശവാദം. മെട്രോമാന്‍ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ നിന്നും സനല്‍ ബി നായര്‍ എന്ന വ്യക്തി പങ്കുവെച്ച പോസ്റ്റിന് ഇതുവരെ 1,600ല്‍ അധികം റിയാക്ഷനുകളും 1,500ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കെഎസ്ആര്‍ടിസി പമ്പ-നിലയ്ക്കല്‍ സര്‍വീസിന് നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം.

വസ്‌തുത വിശകലനം

ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ ഓഫിസുമായി ബന്ധപ്പെട്ടതില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ഇപ്രകാരമാണ്- പ്രധാന ഡിപ്പോകളില്‍ നിന്നും പമ്പയിലേക്ക് നടത്തുന്ന സര്‍വീസുകളാണ് സ്പെഷ്യല്‍ സര്‍വീസായി കണക്കാക്കി നിരക്ക് വര്‍ദ്ധിപ്പിച്ചത്. 35 ശതമാനം വരെ ഈ സര്‍വീസുകള്‍ക്ക് വര്‍ദ്ധന വന്നിട്ടുണ്ട്. എന്നാല്‍ ശബരിമല ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് നിലയ്ക്കല്‍ എത്താന്‍ ഏറെ സഹായകരമായ പമ്പ-നിലയ്ക്കല്‍ ചെയ്ന്‍ സര്‍വീസിന് ചര്‍ജ്ജ് വര്‍ദ്ധിച്ചിട്ടല്ലെന്നും മറിച്ചുള്ള പ്രചരണം വ്യാജമാണെന്നും ഓഫിസ് അധികാരികള്‍ പ്രതികരിച്ചു. എസി, നോണ്‍ എസി ലോഫ്ലോര്‍ ബസുകളാണ് ഇത്തരത്തില്‍ സര്‍വീസിന് സജ്ജമാക്കിയിട്ടുള്ളത്. ഏസി ബസിന് 80 രൂപയും നോണ്‍ ഏസിക്ക് 50 രൂപയുമാണ് നിരക്ക്.

മനോരമ ഓണ്‍ലൈന്‍ ഇതുസംബന്ധിച്ച് നല്‍കിയ വാര്‍ത്ത-

Manorama Online 

നിഗമനം

പമ്പ-നിലയ്ക്കല്‍ ചെയ്ന്‍ സര്‍വീസിന് നിരക്ക് വര്‍ദ്ധപ്പിച്ചിട്ടില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞി‍ട്ടുണ്ട്. പ്രധാന ‍‍ഡിപ്പോകളില്‍ നിന്നും ശബരിമലയിലേക്കുള്ള സര്‍വീസുകള്‍ക്കാണ് കെഎസ്ആര്‍ടിസി നിരക്ക് വര്‍ദ്ധപ്പിച്ചിട്ടുള്ളതെന്നു വക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കും വിധമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:കെഎസ്ആര്‍ടിസി പമ്പ-നിലയ്ക്കല്‍ ചെയ്ന്‍ സര്‍വീസിന് നിരക്ക് വര്‍ദ്ധപ്പിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *