
വിവരണം
ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ ദേശീയ പുരസ്കാരം പിണറായി വിജയന് ലഭിച്ചു എന്ന പേരിലൊരു പോസ്റ്ററാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. സിപിഐ എം സൈബര്‍ കോംറേഡ്‌സ് എന്ന പേരിലുള്ള ഗ്രൂപ്പില്‍ ചുമ്മാതാണോ,, സംഘി കൊങ്ങി മൂരികൾക്ക്, കുരു പൊട്ടുന്നത്,, എങ്ങനെ സഹിക്കും അവർ,, എന്ന തലക്കെട്ട് നല്‍കി സജി എസ് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 2,100ല്‍ അധികം റിയാക്ഷനുകളും 1,100ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ 2023ല്‍ ഇത്തരത്തിലൊരു അവാര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ടോ? എന്താണ് പ്രചരണത്തെ കുറിച്ചുള്ള വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ ഗാന്ധിദര്‍ശന്‍ പുരസ്കാരം എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും തന്നെ പിണറായി വിജയന് രാജ്യത്തെ മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ പുരസ്കാരം ലഭിച്ചു എന്ന വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ്, മറുനാടന്‍ മലയാളി എന്നിവര്‍ നല്‍കിയ വാര്‍ത്തകളാണ് കണ്ടെത്താന്‍ കഴിഞ്ഞത്. എന്നാല്‍ ഈ പുരസ്കാരം പിണറായി വിജയന് ലഭിച്ചത് 2018ലാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഗാന്ധി ഗ്ലോബല്‍ ഫൗണ്ടേഷന്‍ 2018 സെപ്റ്റംബര്‍ 19ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചതെന്ന് 24 ന്യൂസ് വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ 2019 മാര്‍ച്ചില്‍ ഡെല്‍ഹിയില്‍ നടത്തുന്ന ചടങ്ങിലാണ് അവാര്‍ഡ് കൈമാറുന്നതെന്നും വാര്‍ത്തയിലുണ്ട്. എന്നാല്‍ പിന്നീട് കോവിഡിനെ തുടര്‍ന്നുള്ള ലോക്ക് ഡൗണിനും നിയന്ത്രണങ്ങള്‍ക്കും ശേഷം ഈ അവാര്‍ഡ് ദാന ചടങ്ങ് നടന്നിട്ടുണ്ടോ എന്നതിനെ കുറിച്ചും വിവരങ്ങള്‍ ലഭ്യമല്ല.
ഗൂഗിള്‍ കീ വേര്‍ഡ് സെര്‍ച്ച് റിസള്‍ട്ട്-

24 ന്യൂസ് വാര്‍ത്ത-

നിഗമനം
ഗാന്ധി ഗ്ലോബല്‍ ഫൗണ്ടേഷന്‍ 2018ല്‍ പ്രഖ്യാപിച്ച രാജ്യത്തെ മികച്ച മുഖ്യന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ പുരസ്കാരത്തിനാണ് പിണറായി വിജയന്‍ അര്‍ഹനായത്. ഇത് 2023ലെ അവര്‍ഡ് അല്ല. 4 വര്‍ഷം മുന്‍പുള്ള വാര്‍ത്തയുടെ അടസ്ഥാനത്തിലാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തെറ്റ്ദ്ധരിക്കും വിധം പ്രചരണം നടക്കുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധി ദര്‍ശനം അവാര്‍ഡ് പിണറായി വിജയന് ഇപ്പോള്‍ ലഭിച്ചതല്ലാ.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: Misleading
