തെരുവ് നായകളെ കൊല്ലാമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ല.. പ്രചരണം വ്യാജം.. വസ്തുത ഇതാണ്..

സാമൂഹികം

വിവരണം

തെരവുനായക്കളുടെ കടിയേല്‍ക്കുന്നതും അവയുടെ അക്രമങ്ങളെ കുറിച്ചുമുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ തെരുവുനായക്കളെ കൊല്ലാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു എന്ന ഒരു വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. മീഡിയ വണ്‍ ചാനലിന്‍റെ ഒരു ന്യൂസ് കാര്‍ഡാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. അനില്‍ കുമാര്‍ ചിറ്റാര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് 136ല്‍ അധികം റിയാക്ഷനുകളും 574ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സുപ്രീം കോടതി തെരുവുനായക്കളെ കൊല്ലാമെന്ന് ഉത്തരവിട്ടിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ആദ്യം തന്നെ മീഡിയ വണ്‍ വെബ്‌ ഡ‍സ്‌കുമായി ബന്ധപ്പെട്ട് ന്യൂസ് കാര്‍ഡിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അവര്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പേവിഷബാധയേറ്റ കൊല്ലാമെന്ന്  സുപ്രീം കോടതി പറഞ്ഞിരുന്നു. അതെ കുറിച്ച് അന്ന് നല്‍കിയ വാര്‍ത്തയാണ് ഇപ്പോള്‍ തെറ്റ്ദ്ധരിപ്പിക്കും വിധം പ്രചരിക്കുന്നത്. വ്യാജ പ്രചരണം നടത്തുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മീഡിയ വണ്‍ പ്രതിനിധി പറഞ്ഞു.

സുപ്രീം കോടതി ഇതുവരെ തെരുവ് നായക്കളെ കൊല്ലാമെന്ന ഒരു വിധിയോ പരാമര്‍ശമോ നടത്തിയിട്ടില്ല. പ്രചരണം വ്യാജമാണെന്നും  തെരുവുനായ ശല്യം കേരളത്തില്‍ രൂക്ഷമാണെന്നും അപകടകരമായ സ്ഥിതിയാണെന്നും സുപ്രീംകോടതി നിലവില്‍ വിലയിരുത്തിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 28ന് വിഷയത്തില്‍ ഇടക്കാല ഉത്തരവ് സുപ്രീംകോടതി ഇറക്കുമെന്നും അഭിഭാഷകനായ എസ്.അനില്‍ ഞങ്ങളോട് പറഞ്ഞു. വണ്‍ ഇന്ത്യ മലയാളം സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നതിനെ കുറിച്ച് വാര്‍ത്തയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

നിഗമനം

തെരുവ് നായകളെ കോല്ലാമെന്ന് സുപ്രീം കോടതി ഇതുവരെ ഉത്തരവിറക്കിയിട്ടില്ല. 2015ല്‍ പേവിഷബാധയേറ്റ നായകളെ കൊല്ലാമെന്ന് ഒരു പരാമര്‍ശം നടത്തിയതിന്‍റെ അടിസ്ഥാനത്തില്‍ മീഡിയ വണ്‍ നല്‍കിയ വാര്‍ത്തയുടെ ന്യൂസ് കാര്‍ഡാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കും വിധമാണെന്ന് അനുമാനിക്കാം.

Avatar

Title:തെരുവ് നായകളെ കൊല്ലാമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ല.. പ്രചരണം വ്യാജം.. വസ്തുത ഇതാണ്..

Fact Check By: Dewin Carlos 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.