
വിവരണം
ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എക്കണോമിക്സ് ആന്‍ഡ് പീസ് (ഐഇപി) 2022 ആഗോള ഭീകര സംഘടനയില്‍ സിപിഐയും 12 സ്ഥാനത്ത് ഉള്‍പ്പെട്ടു എന്ന പ്രചരണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും മുഖ്യധാരയില്‍ രാഷ്ട്രീയ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സിപിഐ). എന്നാല്‍ ആഗോള ഭീകര പട്ടികയില്‍ 20 നിരോധിത സംഘടനകളുടെ കൂടെ സിപിഐയും ഉള്‍പ്പെട്ടു എന്നതാണ് ഐഇപിയുടെ പട്ടികയിലൂടെ പ്രചരിക്കുന്ന വിവരങ്ങള്‍. ഐഇപി പങ്കുവെച്ച പട്ടിക പലരും ഫെയ്‌സ്ബുക്കിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. ആഗോള ഭീകര സംഘടനകളുടെ പട്ടികയിൽ സിപിഐ 12-ാം സ്ഥാനത്ത്.
റിപ്പോർട്ടുമായി ഓസ്‌ട്രേലിയൻ ഏജൻസി……
ബിബിസി ഡോക്യുമെന്ററിയുമായി നാട് മുഴുവൻ ഓടി നടന്ന വർ സ്വന്തം ജാതകം കൂടി ഒന്ന് നോക്കണ്ടതായിരുന്നു. എന്ന തലക്കെട്ട് നല്‍കി ബിജെപി നെടുമങ്ങാട് എന്ന ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിന്നും പങ്കുവെച്ച ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സിപിഐ ആഗോള ഭീകര സംഘടനയുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
ഐഇപിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പരിശോധിച്ചതില്‍ നിന്നും സിപിഐയെ പരിഹസിച്ച് വലത് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍ ഐഇപിയെ മെന്‍ഷന്‍ ചെയ്ത് ഭീകര സംഘടനയുടെ പട്ടിക പങ്കുവെച്ചിട്ടുണ്ട്. അതെസമയം ഐഇപി ഇതിന് മറുപടിയായി അവര്‍ക്ക് തെറ്റുപറ്റിയതാണെന്നും സിപിഐ എന്നതിനൊപ്പം മാവോയിസ്റ്റ് എന്ന വാക്ക് ചേര്‍ക്കാതെയാണ് പട്ടിക പ്രസിദ്ധീകരിച്ചതെന്നും സിപിഐ മാവോയിസ്റ്റാണ് യഥാര്‍ത്ഥത്തില്‍ ആഗോള ഭീകര സംഘടനകളില്‍ 12-ാം സ്ഥാനത്തുള്ളതെന്നും അവര്‍ തിരുത്തി. അതായത് വളരെ കാലങ്ങളായി നിരോധിനം നിലനില്‍ക്കുന്ന സായുധ ഭീകര സംഘടനയായ സിപിഐ മാവോയിസ്റ്റ് എന്നതിന് പകരം തെറ്റായി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അംഗീകാരത്തോടെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സ്വന്തമായി തിരഞ്ഞെടുപ്പ് ചിഹ്നമുള്ള രാഷട്രീയ പാര്‍ട്ടിയാണ് സിപിഐ ഇതിന് സിപിഐ മാവോയിസ്റ്റമായി യാതൊരു ബന്ധവുമില്ല. സിപിഐയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവില്‍ ഇന്ത്യയില്‍ യാതൊരുവിധ വിലക്കും നില നില്‍ക്കുന്നില്ല.
ശ്രീജിത്ത് പണിക്കരുടെ ട്വീറ്റ്-
ഐഇപി ഗ്ലോബല്‍ തെറ്റ് തിരുത്തി അവരുടെ ഭാഗം വിശദീകരിച്ച് നല്‍കിയ മറുപടി-
അതെ സമയം ഐഇപി ഗ്ലോബല്‍ പീസ് ഇന്‍ഡക്‌സ് അവരുടെ പട്ടിക പിന്‍വലിക്കണമെന്നും ഇത് അവരുടെ വിശ്വാസിയതയെ സംശയിക്കേണ്ട സാഹചര്യം സൃഷ്ടിക്കുന്നതാണെന്നും സിപിഐ ദേശീയ സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞതായി സിപിഐ അവരുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പ്രിതകരിച്ചിട്ടുണ്ട്.
സിപിഐ ഫെയ്‌സ്ബുക്ക് പോസ്റ്റ്-
നിഗമനം
ഏറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ നിരോധിച്ച സിപിഐ മാവോയിസ്റ്റ് എന്ന സംഘടനയാണ് യഥാര്‍ത്ഥത്തില്‍ ഐഇപി ഗ്ലോബല്‍ പ്രസിദ്ധീകരിച്ച ഭീകര സംഘടനയുടെ പട്ടികയില്‍ ഉദ്ദേശത്. എന്നാല്‍ അവര്‍ മാവോയിസ്റ്റ് എന്ന പദം പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ വിട്ടുപോയതാണ് തെറ്റ്ദ്ധാരണക്ക് കാരണമെന്നും ഐഇപി ഗ്ലോബല്‍ ഇന്‍ഡക്‌സ് തന്നെ ട്വിറ്ററിലൂടെ പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:സിപിഐ ആഗോള ഭീകര സംഘടനകളുടെ പട്ടികയില്‍ എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: Misleading
