ആര്‍ബിഐ ഈ നാണയങ്ങളും നോട്ടുകളും ഉപയോഗത്തില്‍ കൊണ്ടു വന്നിട്ടുണ്ടോ…?

സാമൂഹികം സാമ്പത്തികമായ

വിവരണം

FacebookArchived Link

“ഭാരത സംക്കാരത്തിന്റെ പഴയ നാണയ പരമ്പരയുമായി പുതിയ ഇന്ത്യ യുടെ കുതിച്ചു ചാട്ടം Sathyan kallanchira നമസ്ക്കാരം.” എന്ന അടിക്കുറിപ്പോടെ സെപ്റ്റംബര്‍ 13, 2019 മുതല്‍ ചില നാണയങ്ങളുടെയും നോട്ടുകളുടെയും ചിത്രങ്ങള്‍ Sathyan Kallanchira എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ പ്രച്ചരിപ്പിക്കുകയാണ്. വിവിധ നാണയങ്ങളും നോട്ടുകളുടെ പല ചിത്രങ്ങള്‍ പോസ്റ്റില്‍ ഉണ്ട്. 100 രൂപയുടെ നന്യമുതല്‍ 100000 രൂപയുടെ നാണയത്തിന്‍റെ ചിത്രം പോസ്റ്റില്‍ നല്‍കിട്ടുണ്ട്. അത് പോലെ 2 രൂപയുടെ പച്ച നിറത്തിലുള്ള നോട്ട് മുതല്‍ 350 രൂപയുടെ ചുവന്ന നിറത്തിലുള്ള നോട്ടുകളുടെ ചിത്രം പോസ്റ്റില്‍ നല്‍കിട്ടുണ്ട്. പഴയ നോട്ടുകളുടെ പോലെയുള്ള ഒരു 5000 രൂപയുടെ നോട്ടിന്‍റെ ചിത്രവും പോസ്റ്റില്‍ നല്‍കിയിരിക്കുന്നു. പോസ്റ്റില്‍ നല്‍കിയ വിവിധ നാണയങ്ങളുടെയും നോട്ടുകളുടെയും ചിത്രം താഴെ നല്‍കിട്ടുണ്ട്.

ഈ നോട്ടുകളും, നന്യന്കളും ആര്‍ബിഐ പുതിതായി ആര്‍ബിഐ ചലനത്തില്‍ ഇറക്കിയതാണോ? അതോ ഇത് വെറും വ്യാജ പോസ്റ്റ്‌ ആണോ? ഈ പോസ്റ്റിന്‍റെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഉപയോഗത്തിലുള്ള നാണയങ്ങളുടെയും നോട്ടുകളെയും കുറിച്ചുള്ള വിവരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തന്‍റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കും. അതിനാല്‍ ഈ പോസ്റ്റിന്‍റെ സത്യാവസ്ഥ അറിയാനായി ഞങ്ങള്‍ നേരെ ആര്‍ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് പരിശോധിച്ചു. ആര്‍ബിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ചലനതിലുള്ള നാണയങ്ങളുടെയും നോട്ടുകളുടെയും വിവരം നല്‍കിട്ടുണ്ട്. ആര്‍ബിഐയുടെ വെബ്സൈറ്റ് പ്രകാരം തല്‍കാലം ഉപയോഗത്തില്‍ 50 പൈസ, 1, 2, 5, 10 രൂപയുടെ നാണയങ്ങളാണ് നിലവില്‍ ഉപയോഗത്തിലുള്ളത്. ഇതല്ലാതെ മറ്റൊരു നാണയവും ഉപയോഗത്തിലില്ല. അത് പോലെ തന്നെ 5, 10, 20, 50, 100, 200, 500, 2000 എന്നി നോട്ടുകളാണ് നിലവില്‍ ലീഗല്‍ ടെണ്ടറിലുള്ളത്.

100, 150, 200, 100000 എന്നി നാണയങ്ങള്‍ ഉപയോഗത്തിലില്ല എന്ന് ഇതോടെ വ്യക്തമാക്കുന്നു. കുടാതെ 1000, 50000 എന്നി നോട്ടുകളും ഉപയോഗത്തിലില്ല എന്നും വ്യക്തമാണ്. 100, 150, 125 രൂപയുടെ നാണയങ്ങള്‍ ഒരു പ്രത്യേക വ്യക്തിയെ അഥവാ ഒരു സംഭവത്തിന്‍റെ ഓര്‍മ്മക്കായി സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഈ നാണയങ്ങളെയാണ് കോമേമോരെട്ടിവ് കോയിന്‍സ് എന്ന് പറയുന്നത്. ഇത് പോലെയുള്ള നാണയങ്ങള്‍ ഉപയോഗത്തിൽ കാണില്ല. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയീയുടെ ഓര്‍മയില്‍ കഴിഞ്ഞ കൊല്ലം കേന്ദ്ര സര്‍ക്കാര്‍ നൂറു രൂപയുടെ നാണയം ഇറക്കിയിട്ടുണ്ടായിരുന്നു.

India TodayArchived Link

ബൂംലൈവ് എന്ന വസ്തുത അന്വേഷണം വെബ്സൈറ്റ് ഇത് പോലെ നാണയങ്ങളുടെ മുകളില്‍ നടത്തിയ വസ്തുത അന്വേഷണ റിപ്പോര്‍ട്ടിലും ഇങ്ങനത്തെ ചില പോസ്റ്റുകളുടെ വ്യാജത തെളിയിച്ചിരുന്നു.

Boomlive Archived Link

ഇത് പോലെ 350ന്‍റെ യും 5, 1000ത്തിന്‍റെയും പുതിയ നോട്ടുകളുടെ ചിത്രങ്ങളും വ്യാജമാണെന്ന് ഫോട്ടോഷോപ്പ് ചെയ്തു നിർമിച്ചതാണെന്നും ന്യൂസ്‌ 18, Zee എന്നി മാധ്യമങ്ങള്‍ പ്രസിദ്ധികരിച്ച റിപ്പോർട്ടുകളില്‍ തെളിയിക്കുന്നു.

Zee NewsArchived Link
News18Archived Link

മോശമായി ഫോട്ടോഷോപ്പ് ചെയ്ത ഈ ചിത്രങ്ങളില്‍ പല കുറവുകളും നമുക്ക് ഉടനെ മനസിലാക്കാന്‍ സാധിക്കും. 5 രൂപയുടെ നോട്ടില്‍ ഹിന്ദിയില്‍ അമ്പത് രൂപ എഴുതിട്ടുണ്ട്. അത് പോലെ തന്നെ 1000 രൂപയുടെ നോട്ടില്‍ ഹിന്ദിയില്‍ രണ്ടായിരം എഴുതിട്ടുണ്ട്. അതിനാല്‍ പോസ്റ്റില്‍ നല്‍കിയ എല്ലാ നാണയങ്ങളും നോട്ടുകളും ഉപയോഗത്തിലില്ല എന്ന് തെളിഞ്ഞിരിക്കുന്നു.

നിഗമനം

പോസ്റ്റില്‍ നല്‍കിയിരിക്കുന്നത് പൂർണമായി വ്യാജമാണ്. പോസ്റ്റില്‍ നല്‍കിയ ചിത്രങ്ങളില്‍ ഫോട്ടോഷോപ്പ് ചെയ്ത നോട്ടുകളും നാണയങ്ങളുടെയുമൊപ്പം കോമേമോരെട്ടിവ് നാണയങ്ങളുടെ ചിത്രങ്ങള്‍ നല്‍കി പോസ്റ്റിലൂടെ തെറ്റിദ്ധരിപ്പിക്കുകയാണ്. പോസ്റ്റില്‍ നല്‍കിയ നാണയങ്ങളും നോട്ടുകളും ലീഗല്‍ ടെണ്ടര്‍ അല്ല.

Avatar

Title:ആര്‍ബിഐ ഈ നാണയങ്ങളും നോട്ടുകളും ഉപയോഗത്തില്‍ കൊണ്ടു വന്നിട്ടുണ്ടോ…?

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •