FACT CHECK: മുന്‍ കോണ്‍ഗ്രസ്‌ കേന്ദ്ര മന്ത്രി ജയ്പാല്‍ റെഡ്ഡിയെ കുറിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണം…

രാഷ്ട്രീയം

Thumbnail Image Credit, Biswaroop Ganguly, Wikimedia Commons.

ഇന്ധന വില വര്‍ദ്ധന നിലവില്‍ സാധാരണകാരുടെ ഇടയില്‍ വലിയൊരു ചര്‍ച്ച വിഷയമാണ്. ഈ ചര്‍ച്ചകള്‍ സാമുഹ്യ മാധ്യമങ്ങളിലും സജീവമായി നടക്കുന്നുണ്ട്. ഈ വിലവര്‍ദ്ധനവിന് കാരണം പെട്രോള്‍/ഡീസല്‍ നിരക്ക് കമ്പനികള്‍ക്ക് നിശ്ചയിക്കാനുള്ള അധികാരമാണ് എന്ന് പലരും അഭിപ്രായപെടുന്നു.  ഇതിന്‍റെ പശ്ചാതലത്തില്‍ മുതിര്‍ന്ന് കോണ്‍ഗ്രസ്‌ നേതാവായിരുന്ന ജയ്പാല്‍ റെഡ്ഡി യു.പി.എ. സര്‍ക്കാരില്‍ പെട്രോളിയം മന്ത്രി ആയിരിക്കുമ്പോള്‍ അദ്ദേഹം പെട്രോള്‍ നിരക്ക് തിരുമാനിക്കുന്നതിന്‍റെ അധികാരം എണ്ണ കമ്പനികള്‍ക്ക് നല്‍കുന്നത്തിനെ എതിര്‍ത്തതിനാലും അംബാനിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതുകൊണ്ടും അദ്ദേഹത്തെ മന്ത്രി സ്ഥാനത്തില്‍ നിന്ന് മാറ്റി വീരപ്പ മൊയ്ലിയെ മന്ത്രിയായി നിയമിച്ച് അംബാനിയുടെ ആഗ്രഹങ്ങള്‍ സാധിച്ച് കൊടുത്തു എന്ന വ്യജപ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്.

ഈ പ്രചരണത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തി. ഈ പ്രചരണത്തില്‍ പല തെറ്റായ കാര്യങ്ങളുണ്ട്. എന്താണ് സംഭവത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം.

പ്രചരണം

Screenshot: Facebook post on Jaipal Reddy.

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ 2019ല്‍ അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രി ജയ്പാല്‍ റെഡ്ഡിയെയും UPA സര്‍ക്കാരിന്‍റെ പെട്രോളിയം നയത്തിനെ കുറിച്ച് പല ആരോപണങ്ങള്‍ ഉന്നയിച്ച് അടികുരിപ്പില്‍ എഴുത്തുന്നത് ഇങ്ങനെയാണ്: 

ഇന്ന് പെട്രോൾ വില സെഞ്ച്വറി അടിക്കാൻ പോകുമ്പോൾ ഓർക്കേണ്ട ആളാണ് കോൺഗ്രസ്‌ കാരനായ ഈ മനുഷ്യൻ. എത്ര പേർക്ക് ഇദ്ദേഹത്തെ അറിയാം എന്ന് അറിയില്ല.ആന്ധ്രക്കാരനായ ജെയ്പാൽ റെഡ്‌ഡി അഥവാ മുൻ പെട്രോളിയം മന്ത്രി. UPA മന്ത്രി സഭയിൽ അംബാനിക്കെതിരെ ശക്തമായി പോരാടി പെട്രോളിയം മന്ത്രി സ്ഥാനം കളഞ്ഞ വ്യക്തി. ഇദ്ദേഹത്തിന്റെ 20 മാസക്കാല ഭരണത്തിൽ 6 തവണ അംബാനി നേരിട്ട് ജെയ്പാൽ റെഡ്ഢിയെ കാണാൻ എത്തുകയുണ്ടായി. വില നിർണയ അധികാരം കമ്പനികളെ ഏല്പിക്കുക എന്നതായിരുന്നു അംബാനിയുടെ ആവശ്യം. മൻമോഹൻ സിങ്ങുപോലും ഇടപെട്ടിട്ടും ജെയ്പാൽ റെഡി വഴങ്ങിയില്ല കൂടാതെ കൃഷ്ണ ഗോദവരി ബേസിനിൽ നിന്നും റിലയൻസ് എടുക്കുന്ന പ്രകൃതി വാതകം വില സർക്കാർ കുറക്കണം എന്നതായിരുന്നു അംബാനിയുടെ അടുത്ത ആവശ്യം ഇത് സർക്കാരിന് നഷ്ടം ഉണ്ടാക്കും എന്ന് പറഞ്ഞ റെഡ്ഢി വില കുറക്കാൻ തയാറായില്ല.

തുടർന്ന് അംബാനി കളികൾ ആരംഭിച്ചു ജെയ്പാൽ റെഡ്ഢി ആന്റി റിഫോർമർ ആണ് എന്ന മട്ടിൽ കോൺഗ്രസ്‌ പാർട്ടിയിൽ തന്നെ ഉള്ളവർ അംബാനിയുടെ കാശ് വാങ്ങി പ്രചരിപ്പിച്ചു തുടങ്ങി, ചരട് വലികൾ തകൃതി ആയി.ജനപക്ഷത്തു നില കൊണ്ട റെഡ്ഢിക്കു വേണ്ടി ചരട് വലിക്കാനോ നിലകൊള്ളാനോ ആരും ഉണ്ടായിരുന്നില്ല.2012 ഒക്ടോബർ 29 നു റെഡ്ഢിയെ പെട്രോളിയം മന്ത്രി സ്ഥാനത്തു നിന്ന് മൻമോഹൻ സിങ്ങും, സോണിയ ഗാന്ധിയും പുറത്താക്കി അംബാനിക്ക് വേണ്ടി. വിഷമത്തോടെ റെഡ്ഢി ഓഫീസിൽ നിന്ന് ഇറങ്ങി പോയി അതോടെ കോൺഗ്രസ്‌ ആന്ധ്രയുടെ മണ്ണിൽ നിന്നും ഇറങ്ങി.

തുടർന്ന് വീരപ്പ മൊയ്‌ലി എന്ന പൊളിറ്റിക്കൽ പിമ്പ് പെട്രോളിയം മന്ത്രി ആയീ സ്ഥാനമേറ്റ് വില നിർണയ അധികാരം കമ്പനികളെ ഏല്പിച്ചു ബാക്കി ചരിത്രം. ഇന്ന് കോൺഗ്രസിന് മോദി സർക്കാരിനെതിരെ ഒരു നിലപാട് എടുക്കാൻ കഴിയാത്തത് ഈ ചീഞ്ഞു അളിഞ്ഞ ഭൂതകാലം വേട്ടയാടും എന്നത് കൊണ്ടു ആണ്.രാഹുൽ ഗാന്ധി ഇടക്ക് അംബാനി, അദാനി ഗവണ്മെന്റ് എന്ന് മോദി സർക്കാരിനെ വിളിക്കുമ്പോൾ ചിരിക്കണോ, കരയണോ എന്ന് ചോദിക്കുന്നത് വെറുതെ ആണോ?”  

ഇതേ വാദം എഴുതി പ്രചരിപ്പിക്കുന്ന നിരവധി പോസ്റ്റുകള്‍ നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: Facebook Search showing similar results.

ഈ വാദങ്ങളില്‍ എത്രത്തോളം സത്യാവസ്ഥയുണ്ട് എന്ന് ഇന്നി നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഈ നീണ്ട ലേഖനത്തില്‍ പല വസ്തുതവിരുദ്ധമായ കാര്യങ്ങളുണ്ട്. ഇതില്‍ ഏതൊക്കെ കാര്യങ്ങള്‍ വസ്തുതപരമല്ല എന്ന് നമ്മുക്ക് ഒന്ന്‍-ഒന്നായി നോക്കാം:

  1. വില നിർണയ അധികാരം കമ്പനികളെ ഏല്പിക്കുന്നത് ജയ്പാല്‍ റെഡ്ഡി പെട്രോളിയം മന്ത്രി ആയിരുന്നപ്പോള്‍ തന്നെയാണ്…

പോസ്റ്റില്‍ വാദിക്കുന്നത് ഒക്ടോബര്‍ 2012ല്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ജയ്പാല്‍ റെഡ്ഡിയെ മന്ത്രി സ്ഥാനത്തില്‍ നിന്ന് മാറ്റി വീരപ്പ മോയ്ലിയെ പെട്രോളിയം മന്ത്രി ആക്കിയതിന് ശേഷമാണ് പെട്രോള്‍ വില നിര്‍ണയ അധികാരം കമ്പനികള്‍ക്ക് ഏല്‍പ്പിച്ചതാണ് എന്ന്‍. ഈ വാദം പൂര്‍ണമായും തെറ്റാണ്. പെട്രോള്‍ വില നിര്‍ണയം കമ്പനികളെ ഏല്‍പ്പിക്കണം എന്ന് എക്സ്പെര്‍ട്ട് കമ്മിറ്റി സര്‍ക്കാറിന് ഫെബ്രുവരി 2010ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട്‌ താഴെ നല്‍കിയിട്ടുണ്ട്.

reportprice

ഇതിനെ തുടര്‍ന്ന്‍ ജൂണ്‍ 25, 2010നാണ് മന്‍മോഹന്‍ സിംഗ് നയിക്കുന്ന UPA സര്‍ക്കാര്‍ പെട്രോള്‍ വില നിര്‍ണയം കമ്പനികള്‍ക്ക് ഏല്‍പ്പിച്ചത്. ഈ കാര്യം 2010ലെ മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാണ്.

Screenshot: dated: 29 Jun 2010, title: Diesel Prices to Go the Petrol Way: Manmohan Singh

ലേഖനം വായിക്കാന്‍-Outlook | Archived Link

പോസ്റ്റില്‍ തന്നെ പറയുന്ന പോലെ ഒക്ടോബര്‍ 28, 2012 വരെ ശ്രി. ജയ്പാല്‍ റെഡ്ഡി തന്നെയായിരുന്നു പെട്രോളിയം മന്ത്രി. അതിനാല്‍ ഒക്ടോബര്‍ 29, 2012 നാണ് പെട്രോള്‍ വില നിര്‍ണയത്തിന്‍റെ അധികാരം കമ്പനികള്‍ക്ക് ഏല്‍പ്പിച്ചത് എന്ന വാദം തെറ്റാണ്.

  1. പെട്രോളിയം മന്ത്രിയുടെ  സ്ഥാനത്തില്‍ നിന്ന് അദ്ദേഹത്തെ മാറ്റിയതിനെ തുടര്‍ന്ന്‍ അദ്ദേഹത്തിന് അതൃപ്തിയുണ്ടായിരുന്നില്ല…

ശ്രി. ജയപാല്‍ റെഡ്ഡി പെട്രോളിയം മന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹം അംബാനിയുടെ റിലയന്‍സ് പെട്രോളിയത്തിന് മുകളില്‍ 6600 കോടി രൂപയുടെ പിഴ ഏര്‍പ്പെടുത്തിയിരുന്നു. ആവശ്യത്തിനുള്ള ഇന്ധനം ഉത്പാദനം ചെയ്യാത്തതിനാലാണ് ഈ പിഴ ഈടാക്കാന്‍ പെട്രോളിയം മന്ത്രാലയം തിരുമാനിച്ചത്.

ലേഖനം വായിക്കാന്‍-ET | Archived Link

ഈ സംഭവമുണ്ടായത് മെയ്‌ മാസത്തിലാണ്. പക്ഷെ റിലയന്‍സും റെഡ്ഡിയും തമ്മിലുള്ള വിവാദം ജനുവരി 2012 മുതലാണ്‌ യഥാര്‍ത്ഥത്തില്‍ തുടങ്ങിയത്. കൃഷണ ഗോദാവരി തടം പ്രൊജെക്റ്റിന്‍റെ ബജറ്റ് ഉള്‍പടെ പല പ്രൊജെക്റ്റുകള്‍ അദ്ദേഹം മന്ത്രിയായിരുന്നപ്പോള്‍ തടഞ്ഞിരുന്നു.

Screenshot: Business Insider Article, dated: Mar 18, 2012, Title: Taming Reliance.

ലേഖനം വായിക്കാന്‍- BT | Archived Link

അതിനാല്‍ ഒക്ടോബറില്‍ അദ്ദേഹത്തെ മാറ്റി വീരപ്പ മോയ്ലിയെ പെട്രോള്‍ മന്ത്രി ആക്കിയപ്പോള്‍ അന്നത്തെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടി ബി.ജെ.പിയടക്കം ആം ആദ്മിപാര്‍ട്ടിയും സമാജ്വാദി പാര്‍ട്ടിയും ഈ സംഭവത്തിനെ അംബാനിയുമായി ബന്ധപെടുത്തി സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.

Screenshot: The Hindu Article, dated: Oct 29, 2012, Title: PM owes an explanation on shifting Jaipal Reddy: BJP, SP

ലേഖനം വായിക്കാന്‍- The Hindu

പക്ഷെ ഈ ആരോപണങ്ങള്‍ തള്ളി ജയ്പാല്‍ റെഡ്ഡി തന്നെ രംഗത്തെത്തിയിരുന്നു. മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന് പെട്രോളിയം മന്ത്രാലയത്തില്‍ നിന്ന് മാറ്റിയത്തിന് അദ്ദേഹത്തിന് യാതൊരു തരത്തിലുള്ള അതൃപ്തിയില്ല എന്ന് വ്യക്തമാകുന്നുണ്ട്. എന്താണ് പുതിയ മന്ത്രി വീരപ്പ മോയ്ലിക്ക് ഔപചാരികമായി മന്ത്രിയുടെ ദൌത്യം കൈമാറാന്‍ പോകാത്തത് എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന് അദ്ദേഹത്തിന്‍റെ പുതിയ മന്ത്രാലയതിനെ കുറിച്ച് പഠിക്കാനുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ മുന്‍ഗാമി മുരളി ദേവരായും അദ്ദേഹത്തിനോട്‌ ഈ ഔപചാരികത കാണിച്ചിരുന്നില്ല, വീരപ്പ മോയ്ലി തന്നെ കാണാന്‍ വന്നിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

Screenshot:TOI Article, Dated: Oct 29, 2012, titled: Not unhappy with new ministry: Jaipal Reddy

ലേഖനം വായിക്കാന്‍-TOI

നിഗമനം

പോസ്റ്റില്‍ വാദിക്കുന്ന പല കാര്യങ്ങള്‍ തെറ്റാണ്. ജയ്പാല്‍ റെഡ്ഡിയെ മന്ത്രി സ്ഥാനത്തില്‍ നിന്ന് മാറ്റി കഴിഞ്ഞിട്ടാണ് പെട്രോള്‍ വില നിര്‍ണയത്തിന്‍റെ അധികാരം കമ്പനികള്‍ക്ക് ഏല്‍പ്പിച്ചത് എന്ന വാദം പൂര്‍ണമായും തെറ്റാണ്. ഈ സംഭവം നടന്നത് ജൂണ്‍ 2010ലായിരുന്നു, അന്ന് അദ്ദേഹം കേന്ദ്ര പെട്രോളിയം മന്ത്രിയായിരുന്നു. ഒക്ടോബര്‍ 2012ല്‍ അദ്ദേഹത്തിന്‍റെ മന്ത്രി വകുപ്പ് മാറ്റിയപ്പോള്‍ അദ്ദേഹത്തിന് യാതൊരു അതൃപ്തിയുണ്ടായിരുന്നില്ല എന്ന് അദ്ദേഹം തന്നെ 2012ല്‍ വ്യക്തമാക്കിയിരുന്നു.

Avatar

Title:മുന്‍ കോണ്‍ഗ്രസ്‌ കേന്ദ്ര മന്ത്രി ജയ്പാല്‍ റെഡ്ഡിയെ കുറിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണം…

Fact Check By: Mukundan K 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •