ട്രെയിൻ യാത്രാ നിരക്ക് വർദ്ധന കിലോമീറ്ററിന് ഒരു രൂപയാണെന്ന് വ്യാജ പ്രചരണം

ദേശീയം

വിവരണം 

INC Online  എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2020 ജനുവരി ഒന്ന് മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിനു ഇതുവരെ 700 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “മോഡിജിയുടെ പുതുവൽസര സമ്മാനം എത്തിയിട്ടുണ്ട്‌, ട്രെയിൻ യാത്രാ നിരക്ക്‌ കുത്തനെ വർദ്ധിപ്പിച്ചു, കിലോ മീറ്ററിനു 1 രൂപ നിരക്കിലാണു വർദ്ധന… ഇന്ത്യ ഇന്ന് മുതൽ വൻ സാമ്പത്തിക ശക്തിയായതിന്റെ ഭാഗമായാണു വർദ്ധന… അർമ്മാദിക്കൂ…” എന്ന അടിക്കുറിപ്പിൽ പോസ്റ്റിലെ ചിത്രത്തിൽ  നൽകിയിരിക്കുന്നത് റെയിൽവേ നിരക്കുവർദ്ധനയെ പറ്റി അടിക്കുറിപ്പിലുള്ള അതെ വാചകങ്ങൾ തന്നെയാണ്.  

archived linkFB post

റെയിൽവേ നിരക്ക് വർദ്ധന നടപ്പാക്കിയത് കിലോമീറ്ററിനു ഒരു രൂപയാണ് എന്നാണു പോസ്റ്റിൽ ആരോപിക്കുന്നത്. നമുക്ക് ഈ വാർത്തയുടെ വസ്തുത അറിയാൻ ശ്രമിക്കാം. 

വസ്തുതാ വിശകലനം 

ഈ പോസ്റ്റിന്  ലഭിച്ചിരിക്കുന്ന കമന്റുകളിൽ പലരും വാർത്ത തെറ്റാണെന്ന് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.  ഞങ്ങൾ വാർത്തയുടെ കീ വേർഡ്‌സ് ഉപയോഗിച്ച് ഓൺലൈനിൽ തിരഞ്ഞപ്പോൾ ദേശീയ മാധ്യമങ്ങളിലും പ്രാദേശിക മാധ്യമങ്ങളിലും വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നതായി കണ്ടു.  

archived linkbusiness-standard

വാർത്തയിൽ നൽകിയിരിക്കുന്ന വിവര പ്രകാരം യാത്രാ  ടിക്കറ്റ് നിരക്ക് വർദ്ധന വിവിധ വിഭാഗങ്ങളിലുള്ള ട്രെയിനുകളിൽ ഒരു പൈസ മുതൽ നാല് പൈസ വരെയാണ്.

കൂടാതെ കേന്ദ്ര റെയിൽവേ മന്ത്രാലയം യാത്ര നിരക്ക് വർദ്ധനയെ പറ്റി  പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രസ്സ് ഇൻഫോർമേഷൻ ബ്യൂറോയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. അതിന്റെ സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നു. 

വാർത്താകുറിപ്പിൽ പരിഭാഷ ഇപ്രകാരമാണ് :

ട്രെയിനുകള്‍, സ്റ്റേഷനുകള്‍ എന്നിവയുടെ നവീകരണത്തിലൂടെയും മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെയും യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട അനുഭവം നല്‍കുന്നതിന് ഇന്ത്യൻ റെയിൽ‌വേ തുടർച്ചയായി ശ്രമിക്കുന്നു. ഇന്ത്യൻ റെയിൽ‌വേ അവസാനമായി നിരക്ക് പരിഷ്കരിച്ചത് 2014-15 ലാണ്. റെയിൽ‌വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും യാത്രക്കാരുടെ സൌകര്യങ്ങള്‍ വർദ്ധിപ്പിക്കുന്നതിന്, ഒരു ക്ലാസ് യാത്രക്കാരെയും ബുദ്ധിമുട്ടിക്കാതെ നിരക്ക് വർദ്ധിപ്പിക്കുക എന്നത് അനിവാര്യമായിരിക്കുകയാണ്. ഏഴാം ശമ്പള കമ്മീഷന്‍ ഇന്ത്യൻ റെയിൽ‌വേയുടെ മേല്‍ നല്‍കിയിരിക്കുന്ന ബാധ്യതയെയും  നിരക്ക് വദ്ധന വഴി സഹായിക്കേണ്ടതുണ്ട്. ഇന്ത്യൻ റെയിൽ‌വേയുടെ അതിവേഗ നവീകരണവും നിരക്ക് പരിഷ്കരണം വഴി സാധ്യമാകും. 

നിരക്ക് വർദ്ധനവ് നേരിയ തോതിൽ പ്രാബല്യത്തിൽ വരുത്താൻ റെയിൽവേ തീരുമാനിച്ചു. ദിവസേനയുള്ള യാത്രക്കാരുടെ ആശങ്കകൾ കണക്കിലെടുത്ത്, സബർബൻ വിഭാഗങ്ങൾക്കും സീസൺ ടിക്കറ്റ് ഉടമകൾക്കും നിരക്ക് വർദ്ധനവ് ഉണ്ടാകില്ല. ഇന്ത്യൻ റെയിൽ‌വേയെ അപേക്ഷിച്ച് മൊത്തം യാത്രക്കാരുടെ വിഭാഗത്തിന്‍റെ 66% ഈ വിഭാഗത്തിലാണ്. സാധാരണ നോൺ എസി ക്ലാസുകളിൽ യാത്ര ചെയ്യുന്നവർക്ക്  കിലോമീറ്ററിന് 1 പൈസ നിരക്കില്‍  (പാസഞ്ചർ കിലോമീറ്റർ) നേരിയ വർദ്ധനവ് ഉണ്ടായിരിക്കും. നിരക്ക് വർദ്ധനവ് 2020 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.  കൂടാതെ 2020 ജനുവരി ഒന്നിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരിൽ നിന്ന് അധിക നിരക്ക് (നിരക്കിന്‍റെ വ്യത്യാസം) ഈടാക്കില്ല. നിരക്ക് പരിഷ്കരണം ചുവടെ:

സാധാരണ നോൺ-എസി ക്ലാസുകൾ (നോൺ-സബർബൻ): നിരക്ക് 1 പൈസ / പാസഞ്ചർ കിലോമീറ്റർ 

മെയിൽ / എക്സ്പ് നോൺ-എസി ക്ലാസുകൾ: നിരക്ക് 02 പൈസ / പാസഞ്ചർ കിലോമീറ്റർ 

എസി ക്ലാസുകൾ‌- നിരക്ക് നിരക്ക് 04 പൈസ / പാസഞ്ചർ കിലോമീറ്റർ

സബർബൻ നിരക്ക്, സീസൺ ടിക്കറ്റുകൾ: വർദ്ധനവ് ഇല്ല

രാജധാനി, ശതാബ്ദി, തുരന്തോ, വന്ദേ ഭാരത്, തേജസ്, ഹംസഫർ, മഹാമന, ഗതിമാൻ, അന്ത്യോദയ, ഗരിബ് രഥ്‌, ജൻ ശതാബ്ദി, രാജ്യ റാണി, യുവ എക്സ്പ്രസ്, സുവിധ, പ്രത്യേക ചാർജുകളിൽ പ്രത്യേക ട്രെയിനുകൾ (എസി മെമു) സബർബൻ), എസി ഡെമു (നോൺ-സബർബൻ) തുടങ്ങിയ ട്രെയിനുകളില്‍  ക്ലാസ് തിരിച്ചുള്ള നിരക്കുകളിൽ വര്‍ദ്ധന ഉണ്ടാകും.

റിസർവേഷൻ ഫീസ്, സൂപ്പർഫാസ്റ്റ് സർചാർജ് മുതലായവയിൽ ചാർജുകളിൽ മാറ്റമുണ്ടാകില്ല. അത്തരം ചാർജുകൾ ബാധകമായ ഇടങ്ങളിലെല്ലാം ഈടാക്കുന്നത് തുടരും. കാലാകാലങ്ങളിൽ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് ബാധകമായ ജിഎസ്ടി ഈടാക്കും

ഇന്ത്യൻ റെയിൽ‌വേ യാത്രക്കാരുടെ സൌകര്യങ്ങൾ‌ ഉയർ‌ത്തുന്നതിനും റെയിൽ‌വേ സ്റ്റേഷനുകൾ‌ നവീകരിക്കുന്നതിനും ബോർഡിലും ഓഫ്‌ബോർ‌ഡിലും അത്യാധുനിക സൌകര്യങ്ങൾ‌ നൽ‌കുന്നതിനും നിരന്തരം പരിശ്രമിക്കുന്നു”. 

പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റാണ്. റയിൽവെ യാത്രാ നിരക്ക് വർദ്ധിപ്പിച്ചത് കിലോമീറ്ററിന് ഒരു രൂപയായിട്ടല്ല. പല വിഭാഗത്തിലുള്ള ട്രെയിനുകളിൽ ഒന്ന് മുതൽ  നാല് പൈസ വരെയാണ്. 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റാണ്. റെയിൽവെ യാത്രാ നിരക്ക് വർദ്ധിപ്പിച്ചത് കിലോമീറ്ററിന് ഒരു രൂപ നിരക്കിലല്ല. ഒന്ന് മുതൽ നാല് പൈസ നിരക്കില്‍ മാത്രമാണ് വിവിധ വിഭാഗങ്ങളിലെ യാത്രാ നിരക്ക് വർദ്ധന. പോസ്റ്റിലെ വിവരം തെറ്റിധാരണ സൃഷ്ടിക്കുന്നതാണ്.

അതിനാൽ പോസ്റ്റ് ഷെയർ ചെയ്യുന്നതിന് മുമ്പ് മാന്യ വായനക്കാർ വസ്തുത അറിഞ്ഞിരിക്കുക 

Avatar

Title:ട്രെയിൻ യാത്രാ നിരക്ക് വർദ്ധന കിലോമീറ്ററിന് ഒരു രൂപയാണെന്ന് വ്യാജ പ്രചരണം

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •