കൊല്ലത്ത് തൃക്കാവടി കോളേജിൽ വിദ്യാർത്ഥി യൂണിയൻ തെരെഞ്ഞെടുപ്പിൽ എബിവിപി വിജയിച്ചു എന്ന വാർത്തയുടെ യാഥാർഥ്യം

രാഷ്ട്രീയം

വിവരണം 

വിഷ്ണു പുന്നാട് എന്ന പ്രൊഫൈലിൽ നിന്നും 2019 സെപ്റ്റംബർ 29  മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്.  പോസ്റ്റിനു ഇതുവരെ 700 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “imran പോർക്കിസ്ഥാൻ കുഞുങ്ങളും XiJinping ചൈനീസ് കുഞ്ഞുങ്ങളും ഇന്നിവിടെ കുരു പൊട്ടി ചാവും..

എല്ലാ സംഘ ഗ്രൂപുകളിലും വേഗം ഷെയർ ചെയ്യൂ…

— with കാവിയുടെ പോരാളി, സംഘ ശക്തി വിരിപ്പുകാല, ചെറുപൊയ്ക സംഘമിത്രങ്ങൾ, Bjp Kattakambal Panchayath, കാവിപ്പട മുടപ്പല്ലൂർ, Pathlavath Manya Naik Bjp, സംഘശക്തി ഗുരുനാഥൻകുളങ്ങര, പാഞ്ചജന്യം സംഘധ്വനി and അംമ്പാടിയിലെ സംഘപുത്രൻ.” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ്. “കേരള യൂണിവേഴ്സിറ്റിയിലെ കൊല്ലം തൃക്കാവടി കോളേജിൽ 20 വർഷത്തെ എസ്എഫ്ഐയുടെ കുത്തക ഭരണത്തെ അട്ടിമറിച്ചു കൊണ്ട് എബിവിപിയ്‌ക്ക്  വിജയം. ഭാരതാംബയുടെ ചുണക്കുട്ടീ നിതിൻ നായർ ചെയർമാനായി. മാക്സിമം ഷെയർ…” വാർത്തയോടൊപ്പം ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ‘നിധിൻ നായരു’ടെ ചിത്രവും നൽകിയിട്ടുണ്ട്. 

archived linkFB post

കൊല്ലത്ത്  കേരളം യുണിവേഴ്സിറ്റിയ്ക്ക് തൃക്കാവടി എന്ന് പേരുള്ള കോളേജുണ്ടോ..? അവിടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട നിധിൻ നായരുടെ ചിത്രമാണോ ഇത്…? നമുക്ക് പോസ്റ്റിലെ വാർത്തയുടെ കൂടുതൽ വിശദാംശങ്ങൾ അന്വേഷിക്കാം. 

വസ്തുതാ വിശകലനം 

കേരള യൂണിവേഴ്സിറ്റിയുടെ കീഴിൽ കൊല്ലത്ത് ഏതൊക്കെ കോളേജുകളാണ് ഉള്ളതെന്ന് നമുക്ക് ആദ്യം തിരഞ്ഞു നോക്കാം. കൊല്ലത്ത് കേരള യൂണിവേഴ്സിറ്റി അംഗീകൃത ഡിഗ്രി, പിജി കോഴ്‌സുകൾക്കായുള്ള കോളേജുകളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു.

കൊല്ലത്തുള്ള പ്രൊഫെഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പേരുവിവരങ്ങൾ വിക്കിപീഡിയ നൽകിയിട്ടുണ്ട്. പോസ്റ്റിൽ നൽകിയിരിക്കുന്ന തൃക്കാവടി എന്ന പേരിൽ ഒരു കോളേജ് കൊല്ലം ജില്ലയിൽ ഇല്ല. 

കേരള യൂണിവേഴ്സിറ്റി യൂണിയൻ തെരെഞ്ഞെടുപ്പിൽ എസ്എഫ്ഐയാണ് മുന്നേറ്റം നടത്തിയത് എന്ന് മാധ്യമ വാർത്തകളുണ്ട്. 

archived linksamaharam
archived listdeshabhimani

കൊല്ലത്ത്  ചാത്തന്നൂർ എസ്എൻ കോളേജിൽ എബിവിപി സഖ്യം സീറ്റുനേടി എന്ന് വാർത്തയുണ്ട്. 20 വർഷം എസ്എഫ്ഐയുടെ കുത്തക സീറ്റായിരുന്നു നഷ്ടപ്പെട്ടത് എന്നും വാർത്തയിൽ വിവരിക്കുന്നു.

archived linkkairalinewsonline

പോസ്റ്റിൽ നൽകിയ വിദ്യാർത്ഥിയുടെ ചിത്രം google reverse image ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ലഭിച്ച ഫലം ഇത് ഇന്ത്യയുടെ അന്തർദേശീയ ക്രിക്കറ്റ് താരം കൃണാൽ ഹിമാൻഷു പാണ്ഡ്യ ആണ് എന്നാണ്. അദ്ദേഹത്തിന്‍റെ സഹോദരന്‍ ഹാര്‍ദിക് പാണ്ഡ്യയും ക്രിക്കറ്റ് രംഗത്ത് സജീവമാണ്. പോസ്റ്റിൽ നൽകിയിരിക്കുന്ന അതേ ചിത്രം കൃണാലിന്‍റെ ട്വിറ്റർ പേജിൽ ലഭ്യമാണ്.

archived linktwitter

പോസ്റ്റിൽ നൽകിയിരിക്കുന്ന വിവരങ്ങളെല്ലാം വ്യാജമാണ്. കൊല്ലത്ത് തൃക്കാവടി എന്ന പേരിൽ കോളേജില്ല. പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം ക്രിക്കറ്റ് താരം കൃണാൽ പാണ്ഡ്യയുടെതാണ്. 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പൂർണ്ണമായും തെറ്റാണ്. കൊല്ലത്ത് തൃക്കാവടി എന്ന പേരിൽ കോളെജില്ല. പോസ്റ്റിൽ എബിവിപിയുടെ ചെയർമാൻ  നിധിൻ നായർ എന്ന പേരിൽ നൽകിയിരിക്കുന്ന ചിത്രം ക്രിക്കറ്റ് താരം കൃണാൽ പാണ്ഡ്യയുടെതാണ്. അതിനാൽ വ്യാജ പ്രചരണമുള്ള ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു

Avatar

Title:കൊല്ലത്ത് തൃക്കാവടി കോളേജിൽ വിദ്യാർത്ഥി യൂണിയൻ തെരെഞ്ഞെടുപ്പിൽ എബിവിപി വിജയിച്ചു എന്ന വാർത്തയുടെ യാഥാർഥ്യം

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •