ജി20 ഉച്ചയകോടിയില്‍ അദാനിയും അംബാനിയും ഉള്‍പ്പടെ 500 വ്യവസായികള്‍ക്ക് അത്താഴ വിരുന്നിലേക്ക് ക്ഷണം ലഭിച്ചോ? വസ്‌തുത അറിയാം..

അന്തര്‍ദേശീയം രാഷ്ട്രീയം

വിവരണം

ദില്ലയില്‍ നടന്ന ജി20 ഉച്ചയകോടിയില്‍ അദാനിയും അംബാനിയും ഉള്‍പ്പടെ 500 വ്യവസായികള്‍ക്ക് അത്താഴ വിരുന്നിന് ക്ഷണം എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. എന്നാല്‍ ജി20യില്‍ അംഗങ്ങളായ രാജ്യങ്ങളുടെ പ്രതിനിധികളല്ലാതെ വ്യവസായികളെ എങ്ങനെയാണ് ഉച്ചകോടിയിലെ അത്താഴവിരുന്നിന് ക്ഷണിക്കുന്നതെന്ന ചര്‍ച്ച വാര്‍ത്ത പുറത്ത് വന്നതോടെ ഉയര്‍ന്നു വന്നു. റോയിട്ടേഴ്‌സിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ധനം ഓണ്‍ലൈന്‍ എന്ന മാധ്യമത്തിന്‍റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റ് കാണാം-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ജി 20 ഉച്ചകോടിയുടെ അത്താഴ വിരുന്നിലേക്ക് അദാനിയെയും അംബാനിയെയും ഉള്‍പ്പെടുന്ന 500 വ്യവസായികളെ ക്ഷണിച്ചിട്ടുണ്ടോ? എന്താണ് പ്രചരണതതിന് പിന്നിലെ വസ്‌തുത എന്ന് അറിയാം.

വസ്‌തുത ഇതാണ്

ജി20 ഉച്ചക്കോടിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ അദാനയും അംബാനിയും ഉള്‍പ്പടെയുള്ള 500 വ്യവസായികള്‍ക്ക് ക്ഷണം എന്ന വാര്‍ത്ത പ്രചരിച്ചതോടെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പ്രസ് ഇൻഫൊര്‍മേഷന്‍ ബ്യൂറോ (പിഐബി) ഇത് വ്യാജ പ്രചരണമാണെന്ന് വിശദീകരിച്ച് രംഗത്ത് വന്നു. വ്യവസായികളെ ജി20 ഉച്ചകോടിയുടെ അത്താഴ വിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും പ്രചരിക്കുന്നത് തെറ്റ്ദ്ധരിപ്പിക്കുന്ന വാര്‍ത്തയാണെന്നും പിഐബി ഫാക്‌ട് ചെക്ക് ട്വീറ്റിലൂടെ അറിയിച്ചു.

പിഐബി ഫാക്‌ട് ചെക്ക്-

PIB Fact Check 

ജി20 രാജ്യങ്ങളിലെ ഭരണാധികാരികള്‍ പങ്കെടുത്ത അത്താഴവിരുന്നിന്‍റെ വീഡിയോ-

നിഗമനം

ജി20 ഉച്ചകോടിയോട് അനുബന്ധിച്ച് നടന്ന അത്താഴ വിരുന്നില്‍ വ്യാവസായികള്‍ ക്ഷണമില്ലായെന്ന് പ്രസ് ഇന്‍ഫൊര്‍മേഷന്‍ ബ്യൂറോ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രചരിച്ചതാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ജി20 ഉച്ചയകോടിയില്‍ അദാനിയും അംബാനിയും ഉള്‍പ്പടെ 500 വ്യവസായികള്‍ക്ക് അത്താഴ വിരുന്നിലേക്ക് ക്ഷണം ലഭിച്ചോ? വസ്‌തുത അറിയാം..

Written By: Dewin Carlos 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *