ആറു കൊല്ലം മുംപേ സുപ്രീം കോടതി തള്ളിയ വ്യാജ പീഡന കേസുമായി രാഹുല്‍ ഗാന്ധിക്കെതിരെ ദുഷ്പ്രചരണം….

രാഷ്ട്രീയം

ഫോട്ടോ കടപ്പാട്: ANI

വിവരണം

കോണ്‍ഗ്രസ്‌ നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി തന്‍റെ ലോക്സഭ മണ്ഡലമായ വയനാടില്‍ മുന്ന്‍ ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയിരുന്നു. അവസാനത്തെ ദിവസം അതായത് ഇന്നലെ വയനാടിലെ ജനങ്ങളെ സംബോധനം ചെയ്യുമ്പോള്‍ അദേഹം ഇന്ത്യയില്‍ വര്‍ദ്ധിക്കുന്ന ബലാല്‍സംഗത്തെയും സ്ത്രികല്‍ക്കെതിരെയുള്ള കുറ്റങ്ങളെയും കുറിച്ച് രോഷം പ്രകടിപ്പിച്ചു. വയനാടില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത്  അദേഹം പറഞ്ഞത് ഇങ്ങനെ- “രാജ്യത്ത് എല്ലാ ദിവസവും ബലാത്സംഗ കേസുകളുടെ വാർത്ത കേട്ട് ജനങ്ങൾ ഞെട്ടലോടെയാണ് ഉണരുന്നത്. ലോകരാജ്യങ്ങള്‍ ഇന്ന് ഇന്ത്യയെ പുച്ഛത്തോടെയാണ് കാണുന്നത്. ഇന്ത്യ പീഡനങ്ങളുടെ തലസ്ഥാനമായി.” 

Manorama

രാഹുല്‍ ഗാന്ധിയുടെ ഈ പ്രസ്താവനയ്ക്ക് ശേഷം പലരും രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്തെത്തി. വിശ്വ ഹിന്ദു പരിഷത്തിന്‍റെ നേതാവായ സാധ്വി പ്രാചി ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ പോലും ഏറ്റവും വലിയ പീഡനകാരന്‍ എന്ന് പ്രഖ്യാപിച്ചു വിവാദാസ്പദമായ പരാമര്‍ശം നടത്തുകയുണ്ടായി.

India Today

ട്വിട്ടരില്‍ ചിലര്‍ രാഹുല്‍ ഗാന്ധിയെ പീഡകന്‍ എന്ന് പ്രഖ്യാപിച്ചു, രാഹുല്‍ ഗാന്ധി സുകന്യ ദേവി എന്നൊരു സ്ത്രിയെ ബലാത്സംഗം ചെയ്തു കൊന്നു എന്ന് ആരോപിച്ചു പല ട്വീടുകള്‍ ട്വിട്ടറില്‍ പ്രത്യക്ഷപെട്ടു.

ട്വിറ്ററിലെ പോലെ തന്നെ രാഹുല്‍ ഗാന്ധി സുകന്യ ദേവി എന്ന പെണ്‍കുട്ടിയ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ചു ഫെസ്ബൂക്കിലും പോസ്റ്റുകള്‍ പ്രത്യക്ഷപെട്ടു.

FacebookArchived Link

എന്നാല്‍ ഈ കേസിന്‍റെ വസ്തുത എന്താണെന്ന്‍ നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

ഈ ആരോപണത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് പോസ്റ്റ്‌ കാര്‍ഡ്‌ എന്നൊരു വെബ്‌സൈറ്റില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചു. 

ഈ കുറിപ്പ് പ്രകാരം, 3 ഡിസംബര്‍ 2006ന് രാഹുല്‍ ഗാന്ധി അദേഹത്തിന്‍റെ ഏഴു സുഹൃത്തുക്കള്‍ക്കൊപ്പം  അമേതിയിലെ ഗസ്റ്റ് ഹൌസില്‍ വെച്ചു കോണ്‍ഗ്രസ്‌ നേതാവായ ബാലറാം സിങ്ങിന്‍റെ മകള്‍ സുകന്യ ദേവിയെ ബലാത്സംഗം ചെയ്തു.  പെണ്‍കുട്ടി അവിടെയില്‍ നിന്ന് രക്ഷപെട്ടു. പോലിസിനെ സമീപിച്ചപ്പോള്‍ പോലിസ് പരാതി സ്വീകരിച്ചില്ല. മീഡിയയെ ഈ കേസിനെ കുറിച്ച് റിപ്പോര്‍ട്ട്‌ ചെയ്യാന്‍ അനുവദിച്ചില്ല. അവസാനം പെണ്‍കുട്ടിയെയും കുടുംബത്തെയും കാണാതായി. 

സമാജ്വാദി പാര്‍ട്ടിയുടെ മുന്‍ എം.എല്‍.എ കിഷോര്‍ സമരിത് ഇതിനെ കുറിച്ച് അല്ലഹാബാദ് ഹൈ കോടതിയില്‍ 2011ല്‍ അപേക്ഷ നല്‍കി. എന്നാല്‍ ഹൈ കോടതി ഈ കേസിനെ വ്യാജമാണ് എന്ന് പ്രഖ്യാപ്പിച്ചു തള്ളി. എം.എല്‍.എ. നല്‍കിയ അഡ്രസ്‌ വ്യാജമാണ് എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അതെ സമയം ബാലറാം സിങ്ങിന്‍റെ അടുത്ത സുഹൃത്തെന്നു അവകാശപെട്ട ഗജേന്ദ്ര സിംഗ് എന്നൊരു വ്യക്തി ഈ അപേക്ഷക്കെതിരെ ഒരു അപേക്ഷ നല്‍കി. ഈ ആരോപണങ്ങള്‍ മുഴുവനായി വ്യാജമാണ് അത് പോലെ തന്നെ രാഷ്ട്രിയ പ്രേരിതമാണ് എന്ന് വാദിച്ചു.

ചില ബ്ലോഗുകളുടെ അടിസ്ഥാനത്തിലാണ് സമാജ്വാദി പാര്‍ട്ടി എം.എല്‍.എ രാഹുല്‍ ഗാന്ധിക്കെതിരെ ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഈ ബ്ലോഗില്‍ ബാലറാം സിങ്ങിന്‍റെ കുടുംബത്തിനെ കുറിച്ച് നല്‍കിയ വിവരങ്ങള്‍ തെറ്റാണ് എന്ന് കണ്ടെത്തി. ബാലറാം സിങ്ങിന്‍റെ ഭാര്യയും മകളുടെ പേരും തെറ്റായിട്ടാണ് ഈ ബ്ലോഗുകളില്‍ എഴുതിയിരുന്നത്. ബാലറാം സിങ്ങിന്‍റെ ഭാര്യയുടെ പേര് സുശീല ദേവി എന്നാണ് അത് പോലെ അദേഹത്തിന്‍റെ മൂത്ത മകളുടെ പേര് കിര്‍ത്തി സിംഗ് എന്നാണ്. ബ്ലോഗില്‍ നല്‍കിയ ഫോട്ടോയും ബാലറാം സിങ്ങിന്‍റെ മകളുടെതല്ല എന്ന് അന്വേഷണത്തില്‍ നിന്ന് ബോധ്യമായി.

OpIndia

കോടതി രണ്ടു നിവേദനങ്ങളും തള്ളി എനിട്ട്‌ രണ്ടു നിവേദനക്കാര്‍ക്കും പിഴ ചുമത്തി. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതിനാല്‍ സമാജവാദി പാര്‍ട്ടി എം.എല്‍.എ ഗജേന്ദ്ര സിങ്ങിനോട് കോടതി 50 ലക്ഷം രൂപ പിഴയടക്കാന്‍ ആവശ്യപെട്ടു. ഇതില്‍ 25 ലക്ഷം രൂപ കിര്‍ത്തി സിങ്ങിനും, 20 ലക്ഷം രൂപ രാഹുല്‍ ഗാന്ധിക്കും നഷ്ടപരിഹാരമായി നല്‍കണം അത് പോലെ ശേഷമുള്ള 5 ലക്ഷം യുപി ഡി.ജി.പിക്ക് സംഭാവനയായി നല്‍കാന്‍ കോടതി  നിര്‍ദേശിച്ചു. അതു പോലെ ഗജേന്ദ്ര സിംഗ് എന്ന വ്യക്തിക്ക് ബാലറാം സിങ്ങിന്‍റെ കുടുംബവുമായി യാതൊരു ബന്ധമില്ല എന്ന് കണ്ടെത്തിയ ശേഷം അനാവശ്യം ബാലറാം സിങ്ങിന്‍റെ കുടുംബത്തിനെ കോടതിയില്‍ വലിച്ചിഴച്ചതിനാല്‍  അല്ലഹാബാദ് ഹൈ കോടതി ഗജേന്ദ്ര സിങ്ങിന്‍റെ മുകളിലും 5 ലക്ഷം രൂപ പിഴ ചുമത്തി.

കിഷോര്‍ സംരിത് ഇതിനെ ശേഷം സുപ്രീം കോടതിയെ സമിപ്പിച്ചു. സുപ്രീം കോടതിയും നിവേദനം തള്ളി പക്ഷെ പിഴയുടെ തുക 10 ലക്ഷം രൂപയായി കുറച്ചു. ഈ സംഭവം 2006ല്‍ സംഭവിച്ചു എന്ന് തെളിക്കാന്‍ യാതൊരു തെളിവുണ്ടായിരുന്നില്ല എന്ന് കോടതി പരാമര്‍ശിച്ചു. കുടാതെ രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയ സമാജവാദി പാര്‍ട്ടി എം.എല്‍.എ. കിഷോര്‍ സംരിത് സുപ്രീം കോടതിയില്‍ യു-ടന്‍ എടുത്തു. 

കേസിനെ കുറിച്ച് കൂടതല്‍ അറിയാന്‍ താഴെ നല്‍കിയ ലിങ്കുകള്‍ സന്ദര്‍ശിക്കാം.

India Today Archived Link
NDTVArchived Link
DNAArchived Link
Indian KanoonArchived Link
OpIndiaArchived Link

നിഗമനം

രാഹുല്‍ ഗാന്ധിയുടെ മുകളിലുണ്ടായിരുന്ന പീഡന ആരോപണങ്ങള്‍ വ്യജമായിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരെയുണ്ടായിരുന്ന പീഡന ആരോപണങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തി കോടതി തള്ളിയിരുന്നു. കുടാതെ പരാതി അന്വേഷിക്കാന്‍ നിവേദനം നല്‍കിയ സമാജവാദി പാര്‍ട്ടി എം.എല്‍.എയും സുപ്രീം കോടതിയില്‍ കേസില്‍ നിന്ന് പിന്മാറിയിരുന്നു. വ്യാജ പരാതി നല്‍കിയതിനാല്‍ കോടതി ഇയാള്‍ക്കെതിരെ പിഴയും ചുമത്തിയിരുന്നു.

Avatar

Title:ആറു കൊല്ലം മുംപേ സുപ്രീം കോടതി തള്ളിയ വ്യാജ പീഡന കേസുമായി രാഹുല്‍ ഗാന്ധിക്കെതിരെ ദുഷ്പ്രചരണം….

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •