FACT CHECK: സാമുഹ മാധ്യമങ്ങളില്‍ കേരളത്തില്‍ EVM തട്ടിപ്പുണ്ടാകും എന്ന തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം…

രാഷ്ട്രീയം

കേരളത്തില്‍ വന്‍ EVM തട്ടിപ്പുണ്ടാകാനുള്ള സാധ്യതയുണ്ട് എന്ന് ആരോപിക്കുന്ന ഒരു പോസ്റ്റ്‌ സാമുഹ മാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കാണ്. ഈ പോസ്റ്റില്‍ ഈ ആരോപണത്തിനെ പിന്തുണക്കാന്‍ മുന്ന്‍ വാദങ്ങളുമുന്നയിക്കുന്നുണ്ട്.

പക്ഷെ ഈ വാദങ്ങളെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ വാദങ്ങള്‍ തെറ്റും ചിലത് തെറ്റിദ്ധരിപ്പിക്കുന്നതുമാണ് എന്ന് കണ്ടെത്തി. എന്താണ് പോസ്റ്റില്‍ ഉന്നയിക്കുന്ന വാദങ്ങളും, വാദങ്ങളുടെ സത്യാവസ്ഥയും നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ ഒരു വോട്ടിംഗ് മെഷീനില്‍ BSPക്ക് വോട്ട് കുത്തുമ്പോള്‍ BJPക്ക് വോട്ട് രേഖപെടുത്തുന്നതായി നമുക്ക് കാണാം. ഈ ചിത്രത്തില്‍ താഴെ ഫേക്ക് എന്നും എഴുതിയിട്ടുണ്ട്. ഈ ചിത്രം ഏതെങ്കിലും ഫാക്റ്റ് ചെക്കില്‍ നിന്ന് അടിച്ച് മാറ്റിയതാണ്. ഈ വ്യാജ പ്രചരണം ഫാക്റ്റ് ചെക്കെഴ്സ് 2019ലെ പൊളിച്ചിരുന്നു. പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: 

“#ഇന്ത്യയിലെജനങ്ങൾക്ക്തടയാൻപറ്റാത്തഒന്നാണ് #EVM

 ഈ തട്ടിപ്പ് ഇപ്രാവശ്യം കേരളത്തിലും വന്നേക്കാം

#EVM ഇൽ പരാതിയില്ലാത്ത ഒരേഒരു ഇന്ത്യൻ പാർട്ടി BJP മാത്രമാണ്, അതെന്താവും 🤔

#ഏതുപാർട്ടിക്ക് വോട്ട് ചെയ്താലും കോൺഗ്രസിന് പോകുന്ന കംപ്ലയിന്റ് ഇല്ല ,    CPM ഇന് പോകുന്ന കംപ്ലയിന്റ് ഇല്ല,, AAP ക്ക് പോകുന്ന കംപ്ലയിന്റ് ഇല്ല

 #കംപ്ലയിന്റ് ഏതിൽ കുത്തിയാലും BJP ക്ക് മാത്രം പോകുന്നത് മാത്രം, അതെന്തുകൊണ്ടാവും 🤔

#സുപ്രിം കോടതിയിൽ evm ന് എതിരെ കംപ്ലയിന്റ് കൊടുത്തപ്പോൾ വിജിത്ര മറുപടിയാണ് ലഭിച്ചത്,   എലെക്ഷൻ റിസൾട്ട്‌ വൈകും എന്ന്,,,,,, 😆ഈ വരുന്ന എലെക്ഷനിൽ കേരളത്തിൽ റിസൾട്ട്‌ വരാൻ ഒരു മാസം എടുക്കുമെന്ന് നമ്മൾ മറക്കരുത്,, പിന്നെ എന്തുകൊണ്ടാവും പരമോന്നത കോടതി അങ്ങിനെ പറഞ്ഞത് 🤔🤔

കേരളത്തിൽ ഇവിഎം തട്ടിപ്പ് നടക്കുകയില്ല എന്ന് വിശ്വസിക്കുന്ന ഒരുപാട് ആളുകളുണ്ട് എന്നാലത് വെറുതെയാണ് കേരളത്തിൽ ഇവിഎം തട്ടിപ്പ് നടക്കില്ല എന്ന് ധരിക്കരുത് ബംഗാളിൽ ഈ ഇലക്ഷന് പോലും ഈ വി എം തട്ടിപ്പ് വളരെ കൃത്യമായി നടക്കുന്നു ബംഗാളിൽ നടക്കുന്ന ഈ വി എം തട്ടിപ്പ് കേരളത്തിലും നടത്താൻ ബിജെപിക്ക് കാര്യമായി ബുദ്ധിമുട്ടുണ്ടാവില്ല അതുകൊണ്ട് എല്ലാ മതേതര പാർട്ടികളും ബിജെപിയും EVM നെയും ശ്രദ്ധിക്കുക

ഈ പറയുന്ന കാര്യങ്ങളില്‍ എത്ര സത്യാവസ്ഥയുണ്ട് നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

ഈ പോസ്റ്റില്‍ ഉന്നയിക്കുന്ന മുന്ന്‍ പ്രമുഖ വാദങ്ങളാണ്. ഈ വാദങ്ങള്‍ ഒന്ന്‍-ഒന്നായി നമുക്ക് പരിശോധിച്ച് നോക്കാം. 

  1. EVMൽ പരാതിയില്ലാത്ത ഒരേയൊരു ഇന്ത്യൻ രാഷ്ട്രിയ പാർട്ടി BJP മാത്രമാണ്

ഈ വാദം തെറ്റാണ്. 2019ല്‍ ബംഗാളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി തൃണമൂല്‍ കോണ്‍ഗ്രെസിനെതിരെ തൃണമൂല്‍ EVMല്‍ ക്രമക്കേട് നടത്തി  എന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു.

ഉപതെരെഞ്ഞെടുപ്പില്‍ മുന്നും മണ്ഡലങ്ങളില്‍ തോറ്റതിനെ ശേഷമാണ് ബിജെപി ഈ ആരോപണം ഉന്നയിച്ചത്.

ലേഖനം വായിക്കാന്‍- Anything can be done with EVMs: BJP suspects foul play in Bengal bypolls | Business Standard News (business-standard.com)

2009ല്‍ പൊതുതെരഞ്ഞെടുപ്പില്‍ തോറ്റപ്പോഴും ബി.ജെ.പി. EVMനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു.

ലേഖനം വായിക്കാന്‍- EC rejects BJP charge about EVM malfunction (ndtv.com)

  1. എല്ലാ പരാതികള്‍ ബി.ജെ.പിക്ക് വോട്ട് പോകുന്നതിനെ കുറിച്ചാണ്; മറ്റേ പാര്‍ട്ടികള്‍ക്ക് വോട്ട് പോകുന്നു എന്ന പരാതികളില്ല.

EVM ക്രമക്കേടിനെ കുറിച്ചുള്ള എല്ലാ ആരോപണങ്ങളെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിച്ചിട്ട് ആരോപണങ്ങള്‍ തെറ്റാന്നെന്ന്‍ കണ്ടെത്തിയിട്ടുണ്ട്. ഏത് ബട്ടണില്‍ കുത്തിയാലും വോട്ട് ബിജെപിക്ക് പോകും എന്ന തരത്തിലെ ആരോപണങ്ങളും ഇതിലുണ്ട്. ഇങ്ങനെയുള്ള രണ്ട് പരാതികളെ കുറിച്ച് നമുക്ക് നോക്കാം. ആദ്യത്തെ മഹാരാഷ്ട്രയിലെ സാതാരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മെഷീനില്‍ ക്രമക്കേടിനെ കുറിച്ച് പരാതി ഉന്നയിച്ചിരുന്നു. ഈ പരാതിയെ തുടര്‍ന്ന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മെഷീന്‍ മാറ്റുകെയും ചെയ്തു എന്നും പ്രചരണമുണ്ടായി. പക്ഷെ ഈ പ്രചരണങ്ങള്‍ വ്യാജമാണ് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദികരിച്ചിരുന്നു. ഒരു മെഷീനില്‍ ബട്ടന്‍ കേടായതിനെ തുടര്‍ന്നാണ്‌ മാറ്റിയത്, കുടാതെ എല്ലാ വോട്ടുകള്‍ ബിജെപിക്ക് പോകുന്നു എന്ന ആരോപണം പൂര്‍ണമായും തെറ്റാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദികരിച്ചിരുന്നു. ഈ വ്യാജ ആരോപണം ഉന്നയിച്ച പോളിംഗ് എജന്‍റിനെതിരെ പോലീസ് പരാതിയും എടുത്തിരുന്നു.

ലേഖനം വായിക്കാന്‍- ‘Transfer’ of NCP votes to BJP:Case against NCP polling agent | Business Standard News (business-standard.com)

ഇതേ പോലെ കേരളത്തില്‍ 2019ല്‍ തിരുവനന്തപുരത്ത് എല്ലാ വോട്ട്  താമരക്ക് പോകുന്നു എന്നൊരു ആരോപണമുണ്ടായിരുന്നു. അന്ന് റിട്ടേണിംഗ് ഓഫീസറും തിരുവനന്തപുരം കളക്ടറുമായിരുന്ന കെ. വാസുകി ഈ വ്യാജ പ്രചരണത്തിനെ പൊളിച്ച് ഫെസ്ബൂക്കില്‍ ലൈവ് വീഡിയോ ഇട്ടിരുന്നു.

  1. EVMനെതിരെ നല്‍കിയ പരാതി പരിഗണിച്ചാല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് വിലക്കുണ്ടാകും എന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ല.

കേരളത്തിലെ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് സുപ്രീം കോടതി ഇയടെയായി യാതൊരു വിധി പ്രഖ്യപിക്കുകയോ ഹര്‍ജി പരിഗണിക്കുകയോ ചെയ്തിട്ടില്ല. സുപ്രീം കോടതി അടക്കം പല കോടതികളില്‍ EVM ഉപയോഗത്തിനെതിരെ നല്‍കിയ പരാതികള്‍ തള്ളുകയാനുണ്ടായത്. വിവിധ കോടതികളില്‍ EVM സംബന്ധിച്ചിട്ടുള്ള എല്ലാ വിധികളുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവരുടെ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

സുപ്രീം കോടതി EVMനെതിരെ തമിഴ്നാട്ടിലെ ഒരു വകീല്‍ സി.ആര്‍. ജയ സുകിന്‍ സമര്‍പ്പിച്ച ഹര്‍ജി ജനുവരിയില്‍ തള്ളിയിരുന്നു. ഈ ഹര്‍ജി സംബന്ധിച്ച ഹൈ കോടതിയില്‍ ആദ്യം സമര്‍പ്പിക്കുക എന്നും കോടതി നിര്‍ദേശിച്ചിരുന്നു.

ലേഖനം വായിക്കാന്‍- EVMs: Supreme Court refuses to entertain plea seeking to stop use of EVMs – The Economic Times (indiatimes.com)

നിഗമനം

പോസ്റ്റില്‍ ഉന്നയിക്കുന്ന മുന്ന്‍ വാദങ്ങളും വസ്തുതപരമല്ല അതിനാല്‍ ഈ വാദങ്ങളില്‍ നിന്ന് കേരളത്തില്‍ EVM തട്ടിപ്പ് നടക്കും എന്ന നിഗമനതിലെത്തുന്നത് തെറ്റാണ്‌. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:സാമുഹ മാധ്യമങ്ങളില്‍ കേരളത്തില്‍ EVM തട്ടിപ്പുണ്ടാകും എന്ന തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം…

Fact Check By: Mukundan K 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *