ക്രിസ്ത്യന്‍ പള്ളിയില്‍ ബിജെപി രാഷ്ട്രീയ യോഗം ചേരുന്നു എന്ന പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോ വ്യാജം.. വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ക്രിസ്ത്യന്‍ പള്ളിയില്‍ രാഷ്ട്രീയ യോഗം വിളിച്ചു എന്ന പേരിലൊരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപമായി പ്രചരിക്കുന്നുണ്ട്. മുന്നറിയിപ്പ്.. അപകട വാര്‍ത്ത.. എംഎം ചര്‍ച്ച് ബിജെപി ഓഫീസ് ആയി മാറ്റിയിരിക്കുന്നു.. എന്ന തലക്കെട്ട് നല്‍കിയാണ് പള്ളിയുടെ ഹാളില്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്ന വീഡിയോ പ്രചരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ചും തന്‍റെ കാഴ്ച്ചപ്പാടുകളും വീഡിയോയില്‍ രാജീവ് ചന്ദ്രശേഖര്‍ പറയുന്നതായും കാണാന്‍ സാധിക്കും. MM ചർച്ചിനുള്ളിൽ BJP രാഷ്ട്രീയ യോഗം എന്ന തലക്കെട്ടില്‍ എ‍ഡവ മുഹമ്മദ് ഇര്‍ഷാദ് മാന്നാനി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോ കാണാം-

Facebook Post Archived Screen Record 

എന്നാല്‍ ക്രിസ്ത്യന്‍ പള്ളിയില്‍ ബിജെപിയുടെ രാഷ്ട്രീയ യോഗം സംഘടിപ്പിച്ചതിന്‍റെ വീഡിയോയാണോ ഇത്? എന്താണ് വസ്‌തുത എന്ന് അറിയാം.

വസ്‌തുത ഇതാണ്

വീഡിയോയില്‍ രാജീവ് ചന്ദ്രശേഖറും, പിസി ജോര്‍ജ്ജിനെയും കാണാന്‍ കഴിയുന്നത് കൊണ്ട് ഈ പേരുകള്‍ ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും മാതൃഭൂമി ഡോട് കോം പ്രസിദ്ധീകരിച്ച വാര്‍ത്ത ലേഖനം ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. സിഎസ്ഐ സഭ മഹാ ഇടവക ആസ്ഥനത്ത് വെച്ച് തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥികള്‍ക്ക് ഇടവക അംഗങ്ങളുമായി സംവദിക്കാനുള്ള അവസരമൊരുക്കുന്ന പരിപാടിയായിരുന്നു ഇത്. അതെസമയം ബിജെപി സ്ഥാനാര്‍ത്ഥിയും ബിജെപി അംഗത്വം സ്വീകരിച്ച പി.സി.ജോര്‍ജ്ജും മാത്രമായിരുന്നില്ലാ പങ്കെടുത്തത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരും സംവാദത്തില്‍ പങ്കെടുത്തിരുന്നു. രാജീവ് ചന്ദ്രശേഖറും പി.സി.ജോര്‍ജും പ്രസംഗിച്ച ശേഷം മടങ്ങാനൊരുങ്ങിയപ്പോഴായിരുന്നു ചടങ്ങിലേക്ക് ശശി തരൂര്‍ എത്തിയത്. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥികളുടെ ദീര്‍ഘവീക്ഷണവും വികസന കാഴ്ച്ചപ്പാടും ചര്‍ച്ച ചെയ്യാനാണ് സിഎസ്ഐ സഭ വേദിയൊരിക്കതെന്ന് വാര്‍ത്ത റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. രാജീവ് ചന്ദ്രശേഖര്‍ ഏപ്രില്‍ അഞ്ചിന് പരിപാടിയുടെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

മാതൃഭൂമി ഡോട്ട് കോം നല്‍കിയ വാര്‍ത്ത റിപ്പോര്‍ട്ട് (സ്ക്രീന്‍ഷോട്ട്)-

Mathrubhumi Article 

രാജീവ് ചന്ദ്രശേഖറിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

Facebook Post Archived Screenshot 

ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്ത-

YouTube Video 

നിഗമനം

സിഎസ്ഐ സഭ മഹാ ഇടവക ആസ്ഥനത്ത് വെച്ച് തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥികള്‍ക്ക് ഇടവക അംഗങ്ങളുമായി സംവദിക്കാനുള്ള അവസരമൊരുക്കുന്ന പരിപാടിയുടെ വീഡിയോയാണ് തെറ്റായ തലക്കെട്ടോടെ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥി മാത്രമായിരുന്നില്ലാ സംവാദത്തില്‍ പങ്കെടുത്തത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരും പരിപാടിയില്‍ പ്രസംഗിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.


ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക./ht

Avatar

Title:ക്രിസ്ത്യന്‍ പള്ളിയില്‍ ബിജെപി രാഷ്ട്രീയ യോഗം ചേരുന്നു എന്ന പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോ വ്യാജം.. വസ്‌തുത അറിയാം..

Written By: Dewin Carlos 

Result: Misleading